Asianet News MalayalamAsianet News Malayalam

'ഇല്ല മരിച്ചിട്ടില്ല മനുഷ്യത്വം'; കരയ്ക്കടിഞ്ഞ സ്രാവിനെ സാഹസികമായി കടലിലേക്ക് തിരിച്ചയക്കുന്ന വീഡിയോ !

വീഡിയോയ്ക്കിടെ അതിന്‍റെ പല്ലുകള്‍ നോക്കൂ എന്ന് ആരോ വിളിച്ച് പറയുന്നത് കേള്‍ക്കാം. അതുപോലെ നിരവധി നിര്‍ദ്ദേശങ്ങളും കരയില്‍ കാഴ്ച കണ്ട് നില്‍ക്കുന്നവരില്‍ നിന്നും ഉയരുന്നു. സ്രാവിന്‍റെ അടുത്ത് നിന്നുള്ള കാഴ്ച ആരിലും ഭയമുണ്ടാക്കാന്‍ പോന്നതാണ്.

video of sending the shark back to the sea in an adventurous way BKG
Author
First Published Sep 21, 2023, 8:22 AM IST

ഫ്ലോറിഡയിലെ പെന്‍സകോള ബീച്ചില്‍ കുളിക്കാനായി സഞ്ചാരികളെത്തിയപ്പോള്‍ കടലില്‍ നിന്നും കരയിലേക്ക് കയറി വന്നത് ഒരു കൂറ്റന്‍ സ്രാവ്. തീരത്ത് ഏറെ വിനോദ സഞ്ചാരികള്‍ നില്‍ക്കുമ്പോഴായിരുന്നു തീരവും കടന്നുള്ള സ്രാവിന്‍റെ വരവ്. ആദ്യം ഭയന്ന് പോയവര്‍ പിന്നാലെ സ്രാവിന്‍റെ ജീവന്‍ രക്ഷിക്കാനായി ഒത്തുകൂടി. സ്രാവിന്‍റെ ജീവന്‍ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ഏറെ പേരുടെ ശ്രദ്ധനേടി. 'മനുഷ്യത്വം മരിച്ചിട്ടില്ലെ'ന്ന് നിരവധി പേരാണ് കുറിപ്പെഴുതിയത്. ബീച്ചിലെത്തിയ ടീന ഫെ എന്ന യുവതിയാണ് ഈ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചത്. പിന്നീട് ഈ വീഡിയോ  Insider Paper എക്സില്‍ പങ്കുവച്ചപ്പോള്‍ നാല്പതിനായിരത്തിലേറെ ആളുകളാണ് കണ്ടത്. 

ചിക്കന്‍ റൈസില്‍ ജീവനുള്ള പുഴു; റെസ്റ്റോറന്‍റ് 25,852 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി !

ടീനയും ഭര്‍ത്താവും തീരത്തെത്തിയപ്പോഴായിരുന്നു സ്രാവും തീരത്തടിഞ്ഞത്. പിന്നാലെ തീരത്തുണ്ടായിരുന്ന ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ടീനയുടെ ഭര്‍ത്താവും ഒപ്പം കൂടി. സ്രാവിന്‍റെ വാലില്‍ വലിച്ച് കടലിലേക്ക് തിരിച്ച് വിടാനായിരുന്നു ആദ്യ ശ്രമങ്ങള്‍. എന്നാല്‍ ഇതിനിടെ സ്രാവ് ശക്തമായി ഒന്ന് അനങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ ഭയന്ന് പിന്മാറി. പിന്നാലെ സ്രാവ് മൂന്നാല് തവണ വാല് ശക്തിയായി അടിച്ചു. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഒരാള്‍ കടലിലേക്ക് മറിഞ്ഞു വീണു. പക്ഷേ, സ്രാവിന് കിടന്നിടത്ത് നിന്ന് അധികമൊന്നും അനങ്ങാന്‍ കഴിഞ്ഞില്ല. സ്രാവിന്‍റെ ഭയപ്പെടുത്തുന്ന രീതി കണ്ട് മറ്റുള്ള രക്ഷാപ്രവര്‍ത്തകര്‍ ഒന്ന് മടിച്ച് നിന്നപ്പോള്‍ ഒരു യുവാവ്, അതിന്‍റെ വാലില്‍ പിടിച്ച് കടലിലേക്ക് തിരിച്ച് വിടാന്‍ ശ്രമം തുടര്‍ന്നു. ഈ സമയമായപ്പോഴേക്കും സ്രാവ് കൂടുതല്‍ വെള്ളമുള്ള സ്ഥലത്തേക്ക് നീങ്ങിയിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ ശ്രമം വിജയിച്ചു. ഏതാനും നിമിഷങ്ങള്‍ കൂടി സ്രാവിന്‍റെ വാലില്‍ പിടിച്ച് അതിനൊരു ബാലന്‍സ് വരുന്നത് വരെ യുവാവ് നിന്നു. പിന്നാലെ സ്രാവ് പതുക്കെ ഉള്‍ക്കടലിലേക്ക് നീങ്ങി. 

45 നിലകളുള്ള അംബരചുംബി, 3,000 ആളുകൾ താമസിച്ചിരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചേരി !

വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായി എത്തിയത്. വീഡിയോയ്ക്കിടെ അതിന്‍റെ പല്ലുകള്‍ നോക്കൂ എന്ന് ആരോ വിളിച്ച് പറയുന്നത് കേള്‍ക്കാം. അതുപോലെ നിരവധി നിര്‍ദ്ദേശങ്ങളും കരയില്‍ കാഴ്ച കണ്ട് നില്‍ക്കുന്നവരില്‍ നിന്നും ഉയരുന്നു. സ്രാവിന്‍റെ അടുത്ത് നിന്നുള്ള കാഴ്ച ആരിലും ഭയമുണ്ടാക്കാന്‍ പോന്നതാണ്.

രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ അഭിനന്ദനമാണ് ലഭിച്ചത്. "ഇതുപോലുള്ള പ്രവൃത്തികൾ പരിസ്ഥിതി സംരക്ഷണത്തിനും മൃഗങ്ങളുടെ സുരക്ഷയ്ക്കും വളരെ പ്രധാനമാണ്." എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios