Asianet News MalayalamAsianet News Malayalam

'വാടാ മക്കളേ... വന്ന് പാല് കുടിക്ക്...'; അമ്മ വിളിച്ചപ്പോൾ ഓടിയെത്തിയത് ആറ് സിംഹ കുട്ടികൾ, വൈറൽ വീഡിയോ കാണാം

വേട്ട കഴിഞ്ഞ് തിരിച്ചെത്തിയ സിംഹിണി തന്‍റെ മക്കളെ കാണാതെ വിളിക്കുമ്പോള്‍, അല്പം ദൂരെയായി കുറ്റിക്കാട്ടില്‍ കളിക്കുകയായിരുന്നു സിംഹ കുട്ടികള്‍ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുന്നു.

video of Six lion cubs came when their mother called went viral
Author
First Published Apr 4, 2024, 2:11 PM IST

ന്യമൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുൻപിൽ എത്താറുണ്ട്. ലോകമെമ്പാടുമുള്ള സഫാരി കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനായെത്തുന്ന സഞ്ചാരികള്‍ പങ്കുവയ്ക്കുന്ന പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നതും പതിവാണ്. കാഴ്ചക്കാരുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന സന്തോഷകരമായ നിരവധി നിമിഷങ്ങളും വനമേഖലകളിൽ സംഭവിക്കാറുണ്ട്. അത്തരത്തിൽ ഒരു നിമിഷത്തിന്‍റെ ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. 

ദക്ഷിണാഫ്രിക്കയിലെ മാലമാല ഗെയിം റിസർവിൽ നിന്ന് അടുത്തിടെ ചിത്രീകരിച്ചതാണ് ഈ രംഗം . ഒരു അമ്മ സിംഹവും അതിൻറെ കുഞ്ഞുങ്ങളും തമ്മിലുള്ള  ഒത്തുചേരലിന്‍റെ സന്തോഷകരമായ നിമിഷങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. ഇവിടുത്തെ ജീവനക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഇത്. Latest Sightings എന്ന യൂറ്റ്യൂബ് ചാനല്‍ പങ്കുവച്ച അത്തരമൊരു വീഡിയോ ഒറ്റ ദിവസം കൊണ്ട് കണ്ടത് 11 ലക്ഷം പേരാണ്. കുട്ടികളെ പാല് കുടിക്കാന്‍ വിളിക്കുന്ന ഒരു അമ്മ സിംഹത്തിന്‍റെ വീഡിയോയായിരുന്നു അത്. 

നമ്മുക്കറിയാം ലോകത്തിലെ ഏറ്റവും വലിയ വേട്ടക്കാരിലൊന്നാണ് സിംഹങ്ങള്‍. അവയുടെ കരുത്തും ഗാംഭീര്യവും വേട്ടയാടുന്നതിലെ മികവുമാണ് അവയെ കാട്ടിലെ രാജാക്കന്മാരെന്ന പദവിക്ക് അര്‍ഹനാക്കിയത്. അതേസമയം കുട്ടികള്‍ വേട്ടയാടാന്‍ പ്രപ്തമാകുന്നത് വരെ സിംഹങ്ങള്‍ കുടുംബമായാണ് താമസിക്കുന്നത്. സിംഹ കുട്ടികളുടെ രസകരമായ നിരവധി വീഡിയോകള്‍ നമ്മള്‍ നേരത്തെ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ വീഡിയോ അല്പം വ്യത്യസ്തമാണ്. വേട്ട കഴിഞ്ഞ് തിരിച്ചെത്തിയ സിംഹിണി തന്‍റെ മക്കളെ കാണാതെ വിളിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. 

കൊടിയ വിഷം, കണ്ണുകള്‍ക്ക് മുകളില്‍ കൊമ്പ്; ഇവനാണ് സഹാറന്‍ അണലി

'എന്‍റെ 'പൊന്നേ'... നിന്‍റെ കാര്യം'; ഭൂമിയില്‍ എത്ര സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്ന് അറിയാമോ?

അല്പം ദൂരെയായി കുറ്റിക്കാട്ടില്‍ കളിക്കുകയായിരുന്നു സിംഹ കുട്ടികള്‍. അമ്മയുടെ പ്രത്യേക ഈണത്തിലുള്ള വിളി കേട്ട അവര്‍ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കുന്നു. പതുക്കെ ഒന്നിന് പുറകെ ഒന്നായി കുട്ടികള്‍ ശബ്ദം കേട്ട പ്രദേശത്തേക്ക് നീങ്ങുന്നു. ആറ് സിംഹ കുട്ടികളായിരുന്നു ആ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. മക്കള്‍ അടുത്തിത്തിയപ്പോള്‍ അവരെ സ്നേഹം കൊണ്ട് നക്കിത്തുടയ്ക്കുന്ന അമ്മയെ കാണാം.  അമ്മയുടെ ചുറ്റും കൂടിയുള്ള സ്നേഹപ്രകടനത്തിന് ശേഷം എല്ലാവരും പാലുകുടിക്കാനായി തിക്കുംതിരക്കും കൂട്ടുന്നു.  അമ്മ സിംഹം കുഞ്ഞുങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കിടന്നു കൊടുക്കുന്നു. അതോടെ അമ്മയുടെ ദേഹത്ത് കേറി കിടന്നും ഇരുന്നുമൊക്കെയായി എല്ലാവരുടെയും പാലും കുടി. 'മാതൃസ്നേഹം അത് മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലുമുണ്ട്' , എന്നായിരുന്നു വീഡിയോ കണ്ട ഒരാൾ കുറച്ചത്. ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചതിന് നന്ദിയെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

ബ്രിട്ടൻ ഇന്ത്യ ഭരിച്ചപ്പോൾ, ബ്രിട്ടനിലെ കുട്ടികൾ അടിമവേല ചെയ്യുകയായിരുന്നു; ഒരു വൈറൽ വീഡിയോ കാണാം
 

Follow Us:
Download App:
  • android
  • ios