ഒരു ചാപ്പല്‍ അടങ്ങിയ ഗുഹയ്ക്ക് ഏതാണ്ട് 323 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ഏതാണ്ട് അറുപത് ലക്ഷം മനുഷ്യാസ്ഥികളാണ് ഈ അധോലോകത്ത് ആരുമറിയാതെ കിടക്കുന്നത്.


രോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് പാരീസിന്‍റെ തെരുവുകളിലേക്ക് ലോകത്തിന്‍റെ വിവിധ ഭൂപ്രദേശങ്ങളില്‍ നിന്ന് പറന്നെത്തുന്നത്. സൂര്യാസ്തമയത്തിന് ശേഷം ഈഫൽ ടവറില്‍ നിന്നുമുള്ള മനോഹരമായ ദീപാലങ്കാരത്തിന് താഴെ നിന്നുള്ള ആയിരക്കണക്കിന് സെല്‍ഫികളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടുന്നത്. അതെ, പാരീസ് നഗരം സഞ്ചാരികളുടെയും പ്രണയിനികളുടെയും നാടായി അറിയപ്പെടുന്നു. എന്നാല്‍ തങ്ങള്‍, ചവിട്ടി നില്‍ക്കുന്ന പാരീസ് നഗരത്തിന്‍റെ മണ്ണിനടയില്‍ മറ്റൊരു ലോകം ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് സഞ്ചാരികളില്‍ പലര്‍ക്കും അറിയില്ല. 

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ പാരീസിന്‍റെ ഈ 'അധോലോക'ത്തേക്ക് കാഴ്ചക്കാരനെ കൊണ്ട് പോകുന്നു. നീണ്ട് പോകുന്ന ഗുഹാ വഴികളിലൂടെയുള്ള യാത്രയില്‍ മനുഷ്യാസ്ഥികളില്‍ ചവിട്ടാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന അസ്ഥയാണ്. adv.joel എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. സാധാരണക്കാര്‍ക്ക് പ്രവേശനമില്ലാത്തതെന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

നീണ്ട് നിവര്‍ന്നൊരു റോഡ് അതും 240 കിലോമീറ്റര്‍ നീളത്തില്‍

View post on Instagram

സൈബീരിയയിലെ 'പാതാള കവാടം' വര്‍ഷാവര്‍ഷം വലുതാകുന്നതായി പഠനം

ഒരു ചാപ്പല്‍ അടങ്ങിയ ഗുഹയ്ക്ക് ഏതാണ്ട് 323 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ഏതാണ്ട് അറുപത് ലക്ഷം മനുഷ്യാസ്ഥികളാണ് ഈ അധോലോകത്ത് ആരുമറിയാതെ കിടക്കുന്നത്. പണ്ട് പ്ലേഗ് വന്ന് മരിച്ചവരുടെ അസ്ഥികളാണ് അവയെന്ന് ഒരാള്‍ കുറിച്ചു. സന്ദർശനം നിയമ വിരുദ്ധമാണെന്ന് വീഡിയോയില്‍ പറയുന്നുണ്ടെങ്കിലും ശവഗുഹയിലേക്കുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. ഇന്ന് പാരീസിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് കാറ്റകോംബുകളെന്ന് ചിലര്‍ കുറിച്ചു. ഇത് നിരവധി സന്ദർശകരെ ആകർഷിക്കുന്നുവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 

catacombes.paris.fr ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഗുഹാശ്മശാനം പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമ്മിച്ചതെന്ന് പറയുന്നു. പ്ലേഗ് രോഗം വ്യാപിച്ചിരുന്ന കാലം. മൃതദേഹങ്ങള്‍ ഭൂമിക്ക് മുകളില്‍ കുഴിച്ചിടുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഗുഹാശൃംഖലകള്‍ നിര്‍മ്മിച്ച് അതിലാണ് അടക്കിയത്. ഇന്ന് ഭൂമിക്കടിയിലെ ഈ 'അധോലോകം' ഏറെ പ്രശസ്തമാണ്. സര്‍ക്കാര്‍ അനുമതിയില്ലെങ്കിലും വിനോദ സഞ്ചാരികള്‍ ഇത്തരം ഗുഹാശ്മനത്തിന്‍റെ കാണാകാഴ്ചയിലേക്ക് ഇറങ്ങിച്ചെല്ലുന്നു. . 

'സഹകരണമോ, ഏറ്റുമുട്ടലോ വേണ്ടത് തെരഞ്ഞെടുക്കാം'; ലോകരാജ്യങ്ങളോട് വീണ്ടും അധികാരമേറ്റ് പുടിന്‍