വീഡിയോ പങ്കുവച്ച് കൊണ്ട് സഞ്ജയ് കുമാർ ഐഎഎസ് ഇങ്ങനെ കുറിച്ചു, 'കടുവകൾ ശക്തമായ നീന്തൽക്കാരാണ്, വിശാലമായ മുൻകാലുകളും പിന്‍കാലുകളും ശക്തമായ തുഴകളായി പ്രവര്‍ത്തിക്കുന്നു. ഇവിടെ, ഒരു ആൺകടുവ ശാരദ കനാൽ മുറിച്ചുകടന്ന് പിലിഭിത് കടുവാ സങ്കേതത്തിലെ മറ്റ് പ്രദേശത്തേക്ക് നീന്തുന്നു.' 

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അതിശക്തമായ ഉഷ്ണതരംഗം വീശിയടിക്കുകയാണ്. ഉത്തര്‍പ്രദേശിലെ പിലിബത്തില്‍ നിന്ന് അടക്കം കഠിനമായ ചൂട് താങ്ങാന്‍ പറ്റാതെ മനുഷ്യര്‍ വലയുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്ത് വന്നു. മനുഷ്യനെ പോലെ തന്നെ മൃഗങ്ങളും കഠിനമായ ചൂടില്‍ വലയുകയാണ്. ഇതിനിടെ ചൂടിന്‍റെ കാഠിന്യം വെളിപ്പെടുത്തുന്ന ഒരു വീഡിയോ ട്വിറ്ററില്‍ വൈറലായി. ഇന്ത്യയില്‍ മണ്‍സൂണ്‍ ടൂറിസം അതിന്‍റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തേണ്ട സമയമാണ് കടന്ന് പോകുന്നത്. 

സഞ്ചാരികള്‍ പങ്കുവയ്ക്കുന്ന പിലിഭിത് ടൈഗർ റിസർവിലെ അതിമനോഹരമായ കടുവകളുടെ ആകർഷകമായ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നു. ചിലപ്പോള്‍ വനത്തിലൂടെ അലസമായി നടന്നു പോകുന്നത്, അതല്ലെങ്കില്‍ സഞ്ചാരികളുടെ വാഹനത്തിന് സമീപത്ത്... അങ്ങനെ നിരവധി വീഡിയോകളും ചിത്രങ്ങളും ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനിടെയാണ് സഞ്ജയ് കുമാര്‍ ഐഎഎസ് പിലിഭിത് ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള ഒരു വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. പിലിഭിത് ടൈഗര്‍ റിസര്‍വിലെ ശാരദാ കനാലില്‍ നീരാടുന്ന ഒരു കടുവയുടെ വീഡിയോയായിരുന്നു അത്. 

Scroll to load tweet…

പ്രസവിക്കാൻ സഹായിച്ചയാളെ നക്കികൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്ന പശുവിന്‍റെ വീഡിയോ വൈറല്‍ !

വീഡിയോ പങ്കുവച്ച് കൊണ്ട് സഞ്ജയ് കുമാർ ഐഎഎസ് ഇങ്ങനെ കുറിച്ചു, 'കടുവകൾ ശക്തമായ നീന്തൽക്കാരാണ്, വിശാലമായ മുൻകാലുകളും പിന്‍കാലുകളും ശക്തമായ തുഴകളായി പ്രവര്‍ത്തിക്കുന്നു. ഇവിടെ, ഒരു ആൺകടുവ ശാരദ കനാൽ മുറിച്ചുകടന്ന് പിലിഭിത് കടുവാ സങ്കേതത്തിലെ മറ്റ് പ്രദേശത്തേക്ക് നീന്തുന്നു.' വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു. സഞ്ജയ് കുമാര്‍ ഐഎഎസ് പങ്കുവച്ച വീഡിയോ റീട്വീറ്റ് ചെയ്ത രമേശ് പാണ്ഡേയെന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീഡിയോ കണ്ടത് പതിനായിരത്തിലേറെ പേരാണ്. വീഡിയോ പങ്കുവച്ച് കൊണ്ട് 2001 ല്‍ പിലിഭിത്തില്‍ 17 കടുവകളായിരുന്നെന്നും ഇന്ന് അത് 60 -തില്‍ അധികമായെന്നും കുറിച്ചു. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റ് ചെയ്യാനെത്തി. ദി റിവ്യൂ പിക്കര്‍ എന്ന് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും, ' സുന്ദർബൻ കടുവകൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയും പൊരുത്തപ്പെടുത്തലും കാരണം മികച്ച നീന്തൽക്കാരാണെന്ന് കരുതപ്പെടുന്നു, സുന്ദർബൻസ് അല്ലാതെ ഇത്രയും വലിയ കനാൽ മുറിച്ചുകടക്കുന്ന ഒരു കടുവയും ഇതുവരെ കണ്ടിട്ടില്ല. പങ്കുവെച്ചതിനു നന്ദി' എന്ന് എഴുതി. ആര്‍ എസ് ശരത്ത് എഴുതിയത്, പിലിബിതില്‍ ഒരു മനുഷ്യ - വന്യജീവി സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നായിരുന്നു. 'കടുവകൾ എത്ര ഗാംഭീര്യമുള്ളവരാണെന്ന് അടുത്ത് നിന്ന് കാണുന്നതുവരെ എനിക്ക് മനസ്സിലായില്ല. ഞാൻ ശരിക്കും മയങ്ങി.' ഖുശ്ബു ജി എസ് കുറിച്ചു. 

പൈലോസ് തീരത്തെ അഭയാര്‍ത്ഥി ബോട്ട് അപകടവും ഓഷ്യന്‍ ഗേറ്റ് അപകടവും; നാല് ദിവസങ്ങള്‍ക്കിടയിലെ രണ്ട് ദുരന്തങ്ങള്‍!