ജോലിക്ക് വേണ്ടിയുള്ള മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ സ്കൂള്‍ പരീക്ഷയ്ക്ക് പോകുന്ന പോലെ തലേന്ന് പഠിച്ചിട്ട് പോകാമെന്ന് കരുതിയാല്‍ നടക്കില്ല. പകരം നിരന്തരം നമ്മള്‍ പഠിക്കേണ്ടതായുണ്ട്. അത്തരത്തില്‍ ഒരു പഠനം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 


നിലവിലെ സാമൂഹികാവസ്ഥയില്‍ ഒരു സ്ഥരവരുമാനം ഇല്ലാതെ ഒരു കുടുംബത്തിന് മുന്നോട്ട് പോകാനാകില്ല. സ്ഥിരവരുമാനത്തിന് നല്ലൊരു ജോലി വേണം. അതിനായുള്ള അത്രപ്പാടിലാണ് എല്ലാവരും. പഠനം കഴിഞ്ഞത് കൊണ്ട് മാത്രമായില്ല. തോഴിലിടത്തിലേക്കുള്ള മത്സരപരീക്ഷകളും നമ്മള്‍ പാസാകേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലേക്കാണെങ്കില്‍ പിഎസ്സി. യുപിഎസ്സി പോലുള്ള പരീക്ഷകള്‍‌ വേറെയുണ്ട്. വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതോടെ ഇത്തരം മത്സരപരീക്ഷകളിലേക്കെല്ലാം വലിയ മത്സരമാണ് നടക്കുന്നത്. ഇതിനായി സ്കൂള്‍ പരീക്ഷയ്ക്ക് പോകുന്ന പോലെ തലേന്ന് പഠിച്ചിട്ട് പോകാമെന്ന് കരുതിയാല്‍ നടക്കില്ല. പകരം നിരന്തരം നമ്മള്‍ പഠിക്കേണ്ടതായുണ്ട്. അത്തരത്തില്‍ ഒരു പഠനം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

Ayussh Sanghi എന്ന എക്സ് ഉപയോക്താവ് ഒരു വീഡിയോ പങ്കുവച്ച് ഇങ്ങനെ എഴുതി,' ഈ വീഡിയോ കണ്ടതിന് ശേഷം, കഠിനമായി പഠിക്കാൻ നിങ്ങൾക്ക് മറ്റെന്തെങ്കിലും പ്രചോദനമുണ്ടെന്ന് ഞാൻ കരുതുന്നില്ല.' ആ വീഡിയോ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കളെ സ്വാധീനിച്ചു. തിരക്കേറിയ ഒരു ട്രാഫിക്ക് സിഗ്നലില്‍ പെട്ട് കിടക്കുമ്പോള്‍, ആ സമയം പോലും പാഴാക്കതെ തന്‍റെ ബൈക്കിന് മുന്നില്‍ സെറ്റ് ചെയ്ത മൊബൈലില്‍ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്‍ (UPSC) പരീക്ഷാ സഹായികളായ വീഡിയോകള്‍ നോക്കുന്ന ഒരു സൊമാറ്റോ ഏജന്‍റിന്‍റെ വീഡിയോയായിരുന്നു അത്. വെറും 12 സെക്കന്‍റുള്ള വീഡിയോ ഇതിനകം ഏഴുപതിനായിരത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. 

4,500 അടി ഉയരത്തില്‍ പറക്കവെ 20 കാരനായ ഓസ്ട്രേലിയന്‍ പൈലറ്റിനെ കാണാതായി; അന്യഗ്രഹ ജീവിയോ അതോ...?

Scroll to load tweet…

നിന്നനിൽപ്പിൽ ഭൂമിയിൽ അഗാധമായ ഗർത്തം; 2,500 ഓളം ഗർത്തങ്ങൾ രൂപപ്പെട്ട കോന്യ കൃഷിയിടത്തിൽ സംഭവിക്കുന്നതെന്ത് ?

Scroll to load tweet…

'പിടിച്ച് അകത്തിടണ'മെന്ന് സോഷ്യൽ മീഡിയ; ദില്ലിയില്‍ ഗതാഗതം തടപ്പെടുത്തിയ റീൽസ് ഷൂട്ട്, വീഡിയോ വൈറൽ

'അതെങ്ങനെയാ അപ്പോ നമ്മുക്ക് സീല്‍സ് കാണണ്ടേ' ചിലര്‍ തമാശയായി ചോദിച്ചു. 'പ്രചോദിപ്പിക്കുകയും മികവ് പുലർത്തുകയും ചെയ്യുക. പാത കഠിനമായിരിക്കാം, പക്ഷേ പ്രതിഫലം - അമൂല്യമാണ്. #Believe #NeverStopLearning' മറ്റൊരു സാമൂഹിക മാധ്യമ ഉപയോക്താവ് എഴുതി. 'നിങ്ങള്‍ നല്‍കുന്നത് തെറ്റായാ പ്രചോദനമാണ്. ഇത് അപകടങ്ങള്‍ക്ക് വഴിവെയ്ക്കും.' മറ്റൊരു കാഴ്ചക്കാരന്‍ മുന്നറിയിപ്പ് നല്‍കി. 'ഇത് ഒരു ഒരു രോഗമാണ്. പ്രചോദനമല്ല.' മറ്റൊരു കാഴ്ചക്കാരന്‍ നിരുത്സാഹപ്പെടുത്തി. എന്നാല്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ മറ്റൊരു വീഡിയോ കൂടി പങ്കുവച്ചു. അത്, കഴിഞ്ഞ വര്‍ഷം തമിഴ്നാട് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷ വിജയിച്ച വിഗ്നേഷ്, തങ്ങളുടെ ഡെലിവറി പാട്ണര്‍ ആയിരുന്നുവെന്ന സൊമാറ്റോയുടെ ഒരു പഴയ ട്വീറ്റ് ആയിരുന്നു. 

മനുഷ്യൻ കണ്ടെത്തി, വെറും അഞ്ച് ആഴ്ച; ലോകത്തിലെ ഏറ്റവും വലിയ അനക്കോണ്ട ചത്ത നിലയിൽ