ചെറുപ്പത്തില്‍ തന്നെ ഒരു 'പ്രോ വ്ളോഗര്‍' പദവി ആരാകര്‍ സമ്മാനിച്ച ഷിറാസില്‍ നിന്നും വ്യത്യസ്തമായി കുട്ടിക്കാലത്തെ എല്ലാ നിഷ്ക്കളങ്കതയും മുസ്കാന്‍റെ വീഡിയോയില്‍ കാണാം.


നോഹരവും വിശാലവുമായ പാകിസ്ഥാനിലെ ഗ്രാമങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ കുഞ്ഞ് യൂട്യൂബര്‍ ഷിറാസിന്‍റെ വിടവ് നികത്തി സഹോദരി മുസ്കാൻ. അച്ഛന്‍ പഠിക്കാന്‍ ആവശ്യപ്പെട്ടെന്നും അതിനാല്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്നും അറിയിച്ചാണ് ഷിറാസ് തന്‍റെ യൂട്യൂബ് വ്ലോഗ് പേജ് അവസാനിപ്പിച്ചത്. ഷിറാസിന്‍റെ അഭാവം സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ഇതിനിടെ ചെറിയൊരു ഇടവേളയ്ക്കുള്ളില്‍ തന്നെ ഷിറാസിന്‍റെ സഹോദരി മുസ്കാൻ ചേട്ടന്‍റെ സാമൂഹിക മാധ്യമ പേജിലേക്ക് തിരികെ എത്തി. ഇതോടെ ഏറെ സന്തോഷത്തിലാണ് ഇവരുടെ ആരാധകരായ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. 

സാമൂഹിക മാധ്യമങ്ങളിലൂടെ മകന് ലഭിച്ച അമിത പ്രശസ്തി, അവന്‍റെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നെന്നും മകന്‍ ഇപ്പോള്‍ പഠിക്കേണ്ട സമയമാണെന്നും അറിയിച്ചു കൊണ്ട് ഷിറാസിന്‍റെ ആരാധകര്‍ക്കായി അച്ഛന്‍ മുഹമ്മദ് താഖി, എട്ട് ദിവസങ്ങള്‍ക്ക് മുമ്പ് വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെയാണ് മുസ്കാൻ ഇന്‍സ്റ്റാഗ്രാമിലൂടെ സഹോദരന്‍ നടന്നു പോയ തന്‍റെ ഗ്രാമമായ ഖപ്ലുവിലെ വഴികളിലൂടെ തന്‍റെതായ നിഷ്ക്കളങ്കതയോടെ നടന്ന് തുടങ്ങിയത്. മെയ് 24 ന് തന്‍റെ ആദ്യത്തെ വീഡിയോയായ "മുസ്കാൻ കി ഗുലോ മോളോ" പുറത്തിറക്കി.

പുരാതനമായ വൈന്‍ നിലവറ വൃത്തിയാക്കിയപ്പോള്‍ ലഭിച്ചത് 40,000 വർഷം പഴക്കമുള്ള മാമോത്ത് അസ്ഥികൾ

View post on Instagram

അയ്യേ.. പറ്റിച്ചേ...; വൈല്‍ഡ്ബീസ്റ്റിനെ അക്രമിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞു കണ്ടാമൃഗത്തിന്‍റെ വീഡിയോ വൈറല്‍

ചെറുപ്പത്തില്‍ തന്നെ ഒരു 'പ്രോ വ്ളോഗര്‍' പദവി ആരാകര്‍ സമ്മാനിച്ച ഷിറാസില്‍ നിന്നും വ്യത്യസ്തമായി കുട്ടിക്കാലത്തെ എല്ലാ നിഷ്ക്കളങ്കതയും മുസ്കാന്‍റെ വീഡിയോയില്‍ കാണാം. തന്‍റെ ഗ്രാമ വഴികള്‍ പരിചയപ്പെടുത്തി നീങ്ങുന്ന മുസ്കാൻ പശുക്കളോടും ആടുകളോടും കുശലം പറയുന്നു. വെറുതെ കിടക്കാതെ ഭക്ഷണം കഴിക്കാന്‍ അവള്‍ നിര്‍ബന്ധിക്കുന്നു. തന്‍റെ സമപ്രായക്കാരായ കുട്ടികളോട് പേര് പറയാന്‍ ആവശ്യപ്പെടുന്നതും അവരുടെ നാണത്തെ കുറിച്ചും അവള്‍ പറയുന്നതും വീഡിയോയില്‍ കാണാം. നിലവില്‍ mshir_azi78 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഇപ്പോള്‍ 20 ലക്ഷം ഫോളോവേഴ്സാണുള്ളത്. മുസ്താന്‍റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുറുപ്പുകളുമായി എത്തുന്നത്. മിക്കവരും മുസ്കാന്‍റെ നിഷ്ക്കളങ്കതയെ കുറിച്ച് എടുത്ത് പറഞ്ഞാണ് കടന്ന് പോകുന്നത്. ഷിറാസി വില്ലേജ് വ്ലോഗ് എന്ന തന്‍റെ യൂട്യൂബ് വ്ലോഗ് അവസാനിപ്പിക്കുമ്പോള്‍ മുസ്കാന്‍റെ സഹോദരന്‍ ഷിറാസിന് യൂട്യൂബില്‍ 16 ലക്ഷം ഫോളോവേഴ്സായിരുന്നു ഉണ്ടായിരുന്നത്. 

വിവാഹത്തിന് മുമ്പ് വധുവിനെ തട്ടിക്കൊണ്ട് പോകും, അതിഥിയോടൊപ്പം രാത്രി ചെലവഴിക്കണം; വിചിത്രമായ ഗോത്രാചാരങ്ങൾ