ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ കാനഡ എക്സ്പ്രസ് വിമാനം റൺവേയിൽ വെച്ച് ഒരു അഗ്നിശമന വാഹനത്തിൽ ഇടിച്ചു. ഏകദേശം 100 യാത്രക്കാരുണ്ടായിരുന്ന വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായും വിമാനത്താവളത്തിൻ്റെ പ്രവർത്തനം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങവെ എയർ കാനഡ എക്സ്പ്രസ് വിമാനം അഗ്നിശമന വാഹനത്തിൽ ഇടിച്ചു, നിരവധി പേർക്ക് പരിക്കേറ്റെന്ന് സൂചിന. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലാൻഡിംഗിന് പിന്നാലെ റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് എയർ കാനഡ എക്സ്പ്രസ് വിമാനം ഒരു ഫയർ ട്രക്കിൽ ഇടിച്ചത്. വിമാനം അപകടത്തിൽപ്പെട്ടതോടെ ലാഗ്വാർഡിയ വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. വിമാനം അപകടത്തിൽപ്പെടുമ്പോൾ 100 -ഓളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. അതേസമയം അപകടത്തിൽ രണ്ട് പേർ മരിച്ചെന്നും വിമാനത്തിൽ മൊത്തം 76 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

100 ഓളം യാത്രക്കാർ

അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഇതുവരെ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ അധികൃതർ വിമാന സർവ്വീസുകൾ നിർത്തിവയ്ക്കുകയും അടിയന്തര പ്രതികരണ നടപടികൾ ആരംഭിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 

Scroll to load tweet…

മോൺട്രിയലിൽ നിന്ന് വന്ന എയർ കാനഡ എക്സ്പ്രസ് CRJ-900 വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് റൺവേ 4 -ലുണ്ടായിരുന്ന ഒരു ഫയർ എഞ്ചിനുമായി കൂട്ടിയിടിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഫ്ലൈറ്റ് റാഡാർ 24 അനുസരിച്ച്, കൂട്ടിയിടി സംഭവിച്ചതോടെ വിമാനത്താവളത്തിൽ അടിയന്തര നടപടികൾ പ്രഖ്യാപിച്ചു. പിന്നാലെ എല്ലാ ഇൻകമിംഗ് വിമാനങ്ങൾക്കും താൽക്കാലികമായി നിർത്തിവച്ചു.

Scroll to load tweet…

വീഡിയോകൾ വൈറൽ

അപകടത്തിൽപ്പെട്ടവരെ കുറിച്ച് അധികൃതർ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ലെങ്കിലും, നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തെത്തുടർന്ന് കുറഞ്ഞത് നാല് അഗ്നിശമന സേനാംഗങ്ങളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിട്ടില്ല. അടിയന്തര സാഹചര്യത്തിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

കൂട്ടിയിടിയെ തുടർന്ന് വിമാനത്തിന്‍റെ മുന്‍ഭാഗം തകർന്നു. പിന്നാലെ വിമാനത്തിന്‍റെ ബാലന്‍സ് നഷ്ടപ്പെടുകയും പിന്‍ഭാഗം കുത്തിയ വിമാനത്തിന്‍റെ മുന്‍ഭാഗം മുകളിലേക്ക് ഉയരുകയും ചെയ്തു. ഇത് ഇടിയുടെ ആഘാതത്തെ കാണിക്കുന്നെങ്കിലും അധികൃതർ കൂടുതൽ കാര്യങ്ങൾ പുറത്ത് വിട്ടിട്ടില്ല. കൂട്ടിയിടിയുടെ കൃത്യമായ കാരണമോ വിമാനത്തിനും ഫയർ ട്രക്കിനും ഉണ്ടായ നാശനഷ്ടമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ന്യൂയോർക്കിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ലാഗ്വാർഡിയ വിമാനത്താവളം.