വേദ ജ്യോതിഷിയായ ആചാര്യ റീന ശർമ്മ, 2026 മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് പ്രവചിക്കുന്ന വീഡിയോ വൈറലായി. യുദ്ധത്തിനായി തയ്യാറെടുക്കാൻ ആവശ്യപ്പെട്ട ഈ പ്രവചനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

റാനിലേക്കുള്ള യുഎസ്എ - ഇസ്രായേൽ സംയുക്ത അധിനിവേശത്തിനിടെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധം ഉടനുണ്ടാകുമെന്ന പ്രവചനവുമായി ജ്യോതിഷി. വളരെ വേഗത്തിൽ വൈറലായ വീഡിയോയ്ക്ക് താഴെ രൂക്ഷ വിമർശനവുമായി സമൂഹ മാധ്യമ ഉപയോക്താക്കളും. വേദ ജ്യോതിഷിയും വാസ്തു വിദഗ്ദ്ധയുമെന്ന് സ്വയം പരിചയപ്പെടുത്തിയ ആചാര്യ റീന ശർമ്മ എന്ന സ്ത്രീയാണ് തന്‍റെ പ്രവചനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇന്ത്യ പാകിസ്ഥാനെ അടുത്ത് തന്നെ അക്രമിക്കുമെന്നും അതിനാൽ എല്ലാവരും യുദ്ധത്തിനായി തയ്യാറെടുക്കണമെന്നും ഇവർ വീഡിയോയിലൂടെ അവകാശപ്പെട്ടു.

2026 മാർച്ച് 21

2026 മാർച്ച് 21 -നാണ് ആ ആക്രമണത്തിന്‍റെ ദിവസമെന്നും ഇവർ അവകാശപ്പെടുന്നു. അതിനാൽ മുന്‍കരുതലെന്ന നിലിയിൽ കുറച്ച് പണം, ഫോണിന് ആവശ്യമായ ചാർജ്ജർ. കുറഞ്ഞത് ഒന്നോ രണ്ടോ മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ എന്നിവ കരുതി വയ്ക്കാനും ഇവർ ആവഷ്യപ്പെട്ടു. ഇറാന്‍റെ ഊഴം കഴിഞ്ഞെന്നും ഇനി പാകിസ്ഥാന്‍റെ ഊഴമാണെന്നും പറഞ്ഞ റീന, റംസാൻ അവസാനിച്ച് നവരാത്രി കാലം തുങ്ങിയ ശേഷം മാർച്ച് 21 ന് ഇന്ത്യ. പാകിസ്ഥാനെ അക്രമിക്കുമെന്നും അവകാശപ്പെട്ടു. ഇതിനായി ഇവർ ജ്യോതിഷത്തിലെ ഗ്രഹനിലകളെ കുറിച്ചും വിശദീകരിക്കുന്നു. അർദ്ധ രാത്രിയിലാകും ഇന്ത്യ ഇതിനായി തയ്യാറെടുക്കുകയെന്നും റീന അവകാശപ്പെട്ടു. ഒപ്പം അധികം വൈകാതെ ഇന്ത്യയുടെ അതിർത്തികൾ മാറ്റിയെഴുതുമെന്നും ഇന്ത്യ തിരിച്ച് വരവിന്‍റെ പാതയിലാണെന്നും റീന അവകാശപ്പെട്ടു. ഗ്രാഫിക്സുകൾ കൊണ്ടും മറ്റ് എഫക്റ്റ്സുകളും നിറഞ്ഞതായിരുന്നു വീഡിയോ.

View post on Instagram

രുക്ഷമായി പ്രതികരിച്ച് നെറ്റിസെന്‍സ്

റീനയുടെ വീഡിയോക്ക് താഴെ നിരവധി പേരാണ് രൂക്ഷമായ വിമ‍ർശനവുമായി എത്തിയത്. ചിലർ ഭയപ്പെടുത്തരുതെന്നും അസംബന്ധങ്ങൾ വിളിച്ച് പറയരുതെന്നും എഴുതി. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും യുദ്ധ ഒഴിവാക്കാനുള്ള വഴി പറയാനും മറ്റ് ചിലർ ഉപദേശിച്ചു. എല്ലാ ജ്യോതിഷികൾക്കും ഇപ്പോൾ ഒരേ കണ്ടന്‍റാണെന്നും എല്ലാവരും ഇപ്പോൾ പരസ്പരം പകർത്തി വീഡിയോ നിർമ്മിക്കുകയാണെന്നുമായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്. വൈറലാകാൻ ജനങ്ങളിൽ ഭയം വിതറുന്ന ഇത്തരക്കാരെ അറസ്റ്റ് ചെയ്യണമെന്ന് മറ്റ് ചിലർ ആവശ്യപ്പെട്ടു. നെഗറ്റീവ് അല്ലാതെ പോസറ്റീവായ എന്തെങ്കിലും ഇവർ പറയുമോയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം. നമ്മുക്ക് മാർച്ച് 22 ന് കാണാമെന്നും അപ്പോഴേക്കും ഈ റീൽ ഇവിടെ കാണുമോയെന്നുമായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ ചോദ്യം.