മഹാരാഷ്ട്ര പോലീസിൽ ജോലി ലഭിച്ച സുമേധ ശേഖ് എന്ന യുവതി, തന്‍റെ സന്തോഷം അച്ഛനെ തോളിലേറ്റി നൃത്തം ചെയ്ത് ആഘോഷിച്ചു. വർഷങ്ങളുടെ കഠിനാധ്വാനത്തിന് ഫലം കണ്ടപ്പോൾ, മകൾ തന്‍റെ വിജയത്തിന് പിന്നിൽ നിന്ന അച്ഛനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചു. ഈ ഹൃദയസ്പർശിയായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ന്തോഷത്തിന് അതിരുകളില്ല. മഹാരാഷ്ട്രയിലെ ബീഡിൽ നിന്നുള്ള ഒരു യുവതി, തന്‍റെ അച്ഛനെ തോളിലേറ്റി നൃത്തം ചവിട്ടിയ ഹൃദയസ്പർശിയായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മഹാരാഷ്ട്രാ പോലീസിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട സുമേധ ശേഖാണ് തനിക്ക് ജോലി കിട്ടിയ സന്തോഷം പങ്കുവയ്ക്കുന്നതിനിടെ അച്ഛനെ തോളിലേറ്റി നൃത്തം ചവിട്ടിയത്. വർഷങ്ങളായി ഒരു സർക്കാർ ജോലിക്ക് വേണ്ടി കഷ്ടപ്പെട്ട് ഒടുവിൽ അത് കരഗതമാകുമ്പോഴുള്ള സന്തോഷം അച്ഛനൊപ്പം മകൾ ആഘോഷിച്ചു. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു.

അച്ഛനെ തോളിലേറ്റി മകൾ

അച്ഛനും മകളും തമ്മിലുള്ള അപൂർവമായ സ്നേഹത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രകടനം കണ്ട് കാണികളും നൃത്തം ചവിട്ടി. സുമേധ ശേഖിന് പോലീസ് ഓഫീസറായി ജോലി കിട്ടിയതിന് ആഘോഷം സംഘടിപ്പിക്കപ്പെട്ടപ്പോഴാണ് മകൾ, തന്‍റെ വിജയത്തിനൊപ്പം നിന്ന അച്ഛനെ തോളിലേറ്റി നൃത്തം ചവിട്ടിയത്. സംഭവത്തിന്‍റെ വീഡിയോ നിരവധി ഹാന്‍റിലുകളാണ് പങ്കുവച്ചത്. ഒരു ജോലി കിട്ടിയതിന്‍റെ ആഘോഷം എന്നതിനപ്പുറം അത് വർഷങ്ങളുടെ സമർപ്പണത്തിന്‍റെയും കുടുംബ ത്യാഗത്തിന്‍റെയും ആഘോഷം കൂടിയായി. ഒപ്പം മത്സരാധിഷ്ഠിത സർക്കാർ പരീക്ഷാ വിജയങ്ങൾക്ക് പിന്നിൽ നിശബ്ദമായി ഒപ്പം നിൽക്കുന്ന മാതാപിതാക്കൾക്കുള്ള സമർപ്പണം കൂടിയായി.

"കോർ മെമ്മറി"

വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉപയോക്താക്കൾ തങ്ങളുടെ കുറിപ്പെഴുതാനെത്തി. പലരും വൈകാരികമായി പ്രതികരിച്ചു. ഹൃദ്യമായത്, ആരോഗ്യകരം, സ്നേഹം.. തുടങ്ങിയ വാക്കുകളിൽ അഭിനന്ദനവുമായി ചിലരെത്തി. മറ്റ് ചിലർ തന്‍റെ വിജയത്തിലും അച്ഛനമ്മമാരെ മറക്കാത്ത മകളെ അഭിനന്ദിച്ചു. ചിലർ മഹാരാഷ്ട്രാ പോലീസ് പരീക്ഷയ്ക്ക് എഴുത്ത് പരീക്ഷയും ശാരീരിക പരിശോധനകളും മറികടക്കേണ്ടതുണ്ടെന്നും അതിനായി ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ച യുവതിയെ അഭിനന്ദിച്ചു. മറ്റ് ചിലർ മഹാരാഷ്ട്രീ പോലീസിലേക്കുള്ള യുവതിയുടെ തെരഞ്ഞെടുപ്പിനെ പ്രശംസിച്ചു. വ്യക്തിപരമായ നേട്ടത്തിലും മാതാപിതാക്കളോടുള്ള ബഹുമാനവും സ്നേഹവും സൂക്ഷിച്ച യുവതിയെ അഭിനന്ദിച്ചും ചിലരെത്തി.