സമ്മർദ്ദം കുറഞ്ഞ ജീവിതം തേടി തായ്‍ലൻഡിലേക്ക് താമസം മാറിയ ഇന്ത്യൻ ദമ്പതികളുടെ വീഡിയോ വൈറലാകുന്നു. പണമോ ആഡംബരമോ അല്ല, മറിച്ച് ദയയുള്ള പെരുമാറ്റവും സുരക്ഷിതത്വവും കുറഞ്ഞ യാത്രാ സമയവുമാണ് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയതെന്ന് ശ്രേയയും അമിതും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തായ്‌ലൻഡിലേക്ക് താമസം മാറിയതിന് ശേഷം ദൈനംദിന ജീവിതം എളുപ്പമാകുന്നത് എന്തുകൊണ്ടെന്ന് വിവരിക്കുന്ന ഇന്ത്യൻ ദമ്പതികളുടെ വീഡിയോ വൈറൽ. തായ്‌ലൻഡിലേക്ക് താമസം മാറിയതിന് ശേഷം, ഏറ്റവും വലിയ മാറ്റം പണമോ ആഡംബരമോ ഒന്നുമായിരുന്നില്ല. മറിച്ച്, ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത എല്ലാ ദിവസവും തങ്ങൾക്ക് നഷ്ടപ്പെട്ടിരുന്ന ചെറിയ കാര്യങ്ങളായിരുന്നുവെന്ന് ഒരു ഇന്ത്യൻ ദമ്പതികൾ അവകാശപ്പെട്ടു. കൂടുതൽ സമയവും സമ്മർദ്ദം കുറഞ്ഞ ഒരു ജീവിതശൈലി തെരഞ്ഞെടുക്കുന്നതിനെ കുറിച്ചുള്ള ആലോചനകളാണ് തങ്ങളെ തായ്‍ലൻഡിലെത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ജീവിതം സുന്ദരം

ശ്രേയയും അമിതുമാണ് ആ ഇന്ത്യൻ ദമ്പതികൾ. ഇപ്പോഴും ഇന്ത്യയെ സ്വന്തം നാടായി കണക്കാക്കുന്നുവെന്ന് ഇവരുവരും പറയുന്നു. പക്ഷേ, തായ്‌ലൻഡ് സന്ദർശിച്ച ശേഷം തങ്ങൾക്ക് പരിചിതമായ ചില സൗകര്യങ്ങൾ ഉപേക്ഷിച്ചിട്ടും, തങ്ങളുടെ ദൈനംദിന ജീവിതം പല തരത്തിൽ മെച്ചപ്പെട്ടതായി അവർ കൂട്ടിച്ചേർക്കുന്നു. തായ്‌ലൻഡിലെ വാടക ഇന്ത്യയിലെ പല ടയർ 1 നഗരങ്ങളിലും ചെലവഴിക്കുന്നതിന് തുല്യമാണെന്ന് ദമ്പതികൾ പറയുന്നു. എന്നാൽ മൊത്തത്തിലുള്ള അനുഭവം വളരെ വ്യത്യസ്തമാണ്. 10 മിനിറ്റ് ഡെലിവറികൾ പോലുള്ള സേവനങ്ങൾ ലഭ്യമല്ല എന്നാൽ, ഓരോ നൂറു മീറ്ററിലും ഒരു 7 -ഇലവൻ സ്റ്റോറുകൾ ലഭ്യമാണ്.

View post on Instagram

തായ്‍ലൻഡിനെ സ്നേഹിക്കാൻ പല കാരണങ്ങൾ

ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് ആളുകൾ പരസ്പരം എങ്ങനെ പെരുമാറുന്നു എന്നതാണെന്ന് ശ്രേയ കൂട്ടിച്ചേർക്കുന്നു. ലളിതമായ കാര്യങ്ങൾ പോലും ദൈനംദിന ജീവിതത്തെ കൂടുതൽ ശാന്തമാക്കുമെന്നും അവർ പറഞ്ഞു. "ആളുകൾ ദയയുള്ളവരാണ്. അപരിചിതർ പുഞ്ചിരിക്കുന്നു. അവർ വാതിലുകൾ തുറന്നിടുന്നു. അവർ വ്യക്തിപരമായ ഇടത്തെ ബഹുമാനിക്കുന്നു. മിക്ക ഇടപെടലുകളും മാനുഷികമാണ്. ഒരു സ്ത്രീ എന്ന നിലയിൽ, രാത്രി വൈകി വീട്ടിലേക്ക് നടക്കുന്നത് പോലുള്ള അപകട സാധ്യതകൾ വിലയിരുത്തൽ അതിന് അനാവശ്യമായ ജാഗ്രത പാലിക്കേണ്ടി വരുന്നില്ല." തായ്‍ലൻഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ച് കൊണ്ട് ശ്രേയ പറയുന്നു. തായ്‍ലൻഡിലെ ഏറ്റവും വലിയ കാര്യങ്ങളിലൊന്ന് യാത്രയ്ക്ക് കുറച്ച് സമയം മതിയെന്നതാണ്. ഇത് മറ്റ് കാര്യങ്ങൾ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നു. നടക്കാനും കഫേയിൽ ജോലി ചെയ്യാനും കൂടുതൽ സമയം ലഭിക്കുന്നു. തായ്‍ലൻഡ് സന്ദർശിച്ച നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുമായെത്തിയത്. തായ്‍ലൻഡിനെ സ്നേഹിക്കാൻ പല കാരണങ്ങളുണ്ടെന്നായിരുന്നു നിരവധി പേർ കുറിച്ചത്.