നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചു കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
കുഞ്ഞുങ്ങളുടെ നൃത്തം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഇപ്പോൾ അങ്ങനെ വൈറലാവുന്നത് ഒരു കൊച്ചുമിടുക്കന്റെ വീഡിയോ ആണ്. അവൻ നൃത്തം ചെയ്യുന്നത് ഒരു തെരുവിലാണ്. ചെളിയിൽ. അവന്റെ നൃത്തത്തെ മാത്രമല്ല സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നത്. മറിച്ച് നൃത്തം ചെയ്യുമ്പോൾ അവൻ അവന്റെ മാസ്ക് മാറ്റിയിട്ടില്ല എന്നതിനെ കൂടിയാണ്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശർമ്മയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചു കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
വീഡിയോയുടെ കാപ്ഷനായി, 'ആരും കാണുന്നില്ല എന്ന് കരുതി നൃത്തം ചെയ്യുക, ആരെയും വേദനിപ്പിക്കാതെ സ്നേഹിക്കുക, ആരും കേൾക്കാനില്ലാത്തതുപോലെ പാടുക, അതായിരിക്കും അപ്പോൾ ഭൂമിയിലെ സ്വർഗം' എന്നും എഴുതിയിരിക്കുന്നു.
വീഡിയോ കാണാം:
Scroll to load tweet…
