ഇൻഡോറിലെ രൂക്ഷമായ ജലക്ഷാമം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. കുടിവെള്ളം ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ, ഇത് കോൺഗ്രസിന്‍റെ നാടകമാണെന്ന് പറഞ്ഞ് മേയർ പുഷ്യമിത്ര ഭാർഗവ് ജനരോഷത്തെ അധിക്ഷേപിച്ചു. പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചതും വലിയ വിവാദമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നുഷ്യന് അടിസ്ഥാനമായി വേണ്ട ചില കാര്യങ്ങളുണ്ട്. അക്കാര്യങ്ങളിലേക്ക് അടുത്തിടെ ശക്തമായ സാന്നിധ്യം തെളിയിച്ച ഒന്നാണ് ഇൻറർനെറ്റ്. എന്നാൽ, ശുദ്ധ ജലം, ശുദ്ധ വായു, ഭക്ഷണം, പാർപ്പിടം എന്നിവ ഇന്നും മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളായി തുടരുന്നു. സ്വാതന്ത്ര്യം കിട്ടി വർഷമേറെ കഴിഞ്ഞെങ്കിലും ഇനിയും നമ്മുടെ ഭരണകൂടത്തിന് പൗരന്‍റെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. അടുത്തിടെ തങ്ങളുടെ കുടിവെള്ളം മുട്ടിയെന്നും ഭരണകൂടം അതിന് പ്രതിവിധി തേടുന്നതിന് പകരം അധിക്ഷേപിക്കുകയാണെന്നും ആരോപിച്ച് ഇൻഡോറിൽ വലിയൊരു പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ, ജനരോഷത്തെ വെറും നാടകമെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു ഇൻഡോറിലെ മേയർ. ഇതോടെ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

എല്ലാം കോൺഗ്രസ് നാടകം

കടുത്ത ജലക്ഷാമം മൂലം ഇൻഡോറിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ജലവിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 42 ഡിഗ്രി സെൽഷ്യസിലെ കടുത്ത ചൂടിലും നഗരവാസികൾ തെരുവിലിറങ്ങി. അതേസമയം ഭരണകൂടം പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചത് വലിയ പ്രതിഷേധം വിളിച്ച് വരുത്തി. പ്രതിപക്ഷമായ കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് ഇൻഡോർ നഗരത്തെ നിശ്ചലമാക്കി 48 മണിക്കൂറിനിടെ രണ്ട് കൂറ്റൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. രാജ്വാഡയിലും പാൽഡ സ്‌ക്വയറിലും ശക്തമായി പ്രതിഷേധമാണ് ഉയർന്നത്.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

വൃത്തിയുള്ള നഗരമെന്നും മെട്രോ നഗരമെന്നും ഖ്യാതി കേട്ട ഇൻഡോറിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതായിരുന്നു പ്രതിഷേധം. ഇതോടെയാണ് ഇന്‍ഡോർ മേയർ പുഷ്യമിത്ര ഭാർഗവ്, പ്രതിഷേധം കോണ്‍ഗ്രസ് കൗൺസിലർമാരുടെ നാടകമെന്ന അധിക്ഷേപവുമായി രംഗത്തെത്തിയത്. അതേസമയം ബിജെപി നേതൃത്വം നൽകുന്ന ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ കുടിവെള്ള വിതരണം നടത്തുന്നില്ലെന്ന് ആരോപിച്ച് 85 വാർഡുകളിൽ നിന്നുമുള്ള ആളുകളാണ് പ്രതിഷേധവുമായെത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ജനത്തിന് കുടിക്കാൻ വെള്ളം കൊടുക്കാനില്ലെങ്കിലും ജലപീരങ്കികൾ സജീവമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഒരു പടി കൂടി കടന്ന് ഭഗീരത്പുരയിൽ 36 പേരുടെ മരണത്തിന് കാരണം ഐഎംസി വിതരണം ചെയ്ത മലിന ജലമാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് മേധാവി ജിതു പട്വാരി ആരോപിച്ച് രംഗത്തെത്തി.

Scroll to load tweet…

Scroll to load tweet…

42 ഡിഗ്രി ചൂടിലും തിളച്ച് പ്രതിഷേധം

ടാങ്കറിൽ നിന്ന് പരമാവധി ബക്കറ്റുകളിൽ വെള്ളം നിറയ്ക്കാൻ പാടുപെടുന്ന നിരവധി പേരുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. കടുത്ത വേനൽ നഗരത്തിലെ ജനക്ഷാമം രൂക്ഷമാക്കി. പല പ്രദേശത്തും വെള്ളം, രണ്ടോ അതിലധികം ദിവസങ്ങളിലോ എത്തുന്ന അപൂർവ്വമായ ഒന്നായി മാറി. അടിസ്ഥാനാവശ്യങ്ങളുടെ അപര്യാപ്തത ജനത്തെ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചു. 42 ഡിഗ്രി സെൽഷ്യസിലും അവർ തെരുവുകൾ ഉപരോധിച്ചു. എന്നാൽ, വിസ്താർ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ് പ്രതിഷേധങ്ങൾ കോൺഗ്രസ് കൗൺസിലർമാരുടെ നാടകമാണെന്നായിരുന്നു അധിക്ഷേപിച്ചത്. എല്ലായിടത്തും വെള്ളം എത്തിച്ചിട്ടുണ്ടെന്നും എന്നിട്ടും പ്രതിഷേധവുമായി ആളുകൾ വരുന്നത് കോൺഗ്രസിന്‍റെ നാടകത്തിൽ വീണാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഇതിനെ ജനം പ്രതിരോധിച്ചത്, എൽപിജി, പെട്രോൾ ക്ഷാമത്തെ കുറിച്ച് ഞങ്ങൾക്ക് മനസിലായി പക്ഷേ, കുടിവെള്ള ക്ഷാമം അങ്ങനെയാണോ എന്ന് ചോദിച്ചായിരുന്നു.