ഒളിച്ചോടിയ മുസ്ലിം സഹോദരിമാർ ബന്ധുക്കളായ ഹിന്ദു യുവാക്കളെ വിവാഹം ചെയ്തു. തങ്ങളുടെ ഇഷ്ടപ്രകാരമാണ് വിവാഹമെന്നും ബന്ധുക്കളിൽ നിന്ന് വധഭീഷണി ഉണ്ടെന്നും ഇരുവരും വീഡിയോയിൽ പറയുന്നു. തങ്ങൾക്കും ഭർത്താക്കന്മാർക്കും സംരക്ഷണം വേണമെന്നും ആവശ്യം.

Add Asianetnews as a Preferred SourcegooglePreferred

തേതരത്വം എന്ന വാക്ക് ഇന്ന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രത്യേകിച്ചും ഇന്ത്യയിൽ. അതുകൊണ്ട് തന്നെ മതേതര വിവാഹങ്ങളും അങ്ങേയറ്റം പ്രശ്ന സങ്കീർണ്ണമാണ്. ഏറ്റവും ഒടുവിലായി മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ നിന്നുള്ള വാർത്ത സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ഛത്തർപൂരിലെ നൗഗാവ് പ്രദേശത്ത് നിന്നുള്ള രണ്ട് മുസ്ലിം പെണ്‍കുട്ടികളെ കാണിനില്ലെന്നതായിരുന്നു ആദ്യത്തെ പരാതി. പിന്നാലെ ഇരുവരും ബന്ധുക്കളായ രണ്ട് ഹിന്ദു സഹോദരന്മാരെ വിവാഹം കഴിച്ചെന്നും തങ്ങളുടെ ബന്ധുക്കളിൽ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വീഡിയോ പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഒളിച്ചോടി വിവാഹം

ഫെബ്രുവരി 9 -ാം തിയതി ബന്ധുക്കളായ സഹോദരിമാരെ കാണാനില്ലെന്ന് അവരുടെ ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. 15 -ാം തിയതി രണ്ട് പെണ്‍കുട്ടികളും അവരുടെ ഭർത്താക്കന്മാരോടൊപ്പമുള്ള വീഡിയോ പങ്കുവച്ചു. ഒപ്പം തങ്ങളുടെ ബന്ധുക്കളിൽ നിന്നും വധശ്രമത്തിന് സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും അവരിരുവരും പോലീസിനോട് ആവശ്യപ്പെട്ടു.

Scroll to load tweet…

പരാതി അന്വേഷിച്ചില്ലെന്ന് കുടുംബം

എടിഎമ്മിൽ നിന്നും പണമെടുക്കാനായി പോയ പ്രായ പൂ‍‍‍ർത്തിയാകാത്തെ പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയുമായി ഇരുവരുടെയും അച്ഛനമ്മമാർ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പോലീസ് കേസ് കാര്യമായെടുത്ത് അന്വേഷിച്ചില്ലെന്ന് ബന്ധുക്കളും അച്ഛനമ്മമാരും ആരോപിച്ചു. പിന്നാലെ ഇവ‍ർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തി. പ്രതിഷേധത്തിനിടെ, പോലീസ് പക്ഷപാതം കാണിക്കുകയാണെന്നും തന്‍റെ മകനെ ആക്രമിച്ചുവെന്നും ഒരു സ്ത്രീ ആരോപിച്ചു. തങ്ങളുടെ പരാതിയിൽ നടപടിയെടുക്കുന്നതിന് പകരം പോലീസ് മറ്റാരെയോ കാത്തിരിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. ഇത് പോലീസ് സ്റ്റേഷനിൽ സംഘർഷം സൃഷ്ടിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

എല്ലാം സ്വന്തം ഇഷ്ടപ്രകാരം

അതേസമയം പെണ്‍കുട്ടികൾ പുറത്തിറക്കിയ വീഡിയോയിൽ തങ്ങൾക്ക് പ്രായപൂർത്തിയായെന്നും തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഭർത്താക്കന്മാരെ തെരഞ്ഞെടുത്തതെന്നും അവകാശപ്പെട്ടു. ഒരു സമ്മർദ്ദത്തിന്‍റെയും പേരിലല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്നും തങ്ങൾക്കും ഭർത്താക്കന്മാർക്കും സംരക്ഷണം വേണമെന്നും പെണ്‍കുട്ടികൾ ഛത്തർപൂർ എസ്പിയോട് ആവശ്യപ്പെട്ടു. തങ്ങൾക്കോ തങ്ങളുടെ ഭ‍ർത്താക്കന്മാർക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ്ണ ഉത്തരവാദിത്വം തങ്ങളുടെ കുടുംബത്തിനായിരിക്കുമെന്നും പെണ്‍കുട്ടികൾ പറഞ്ഞു. പെണ്‍ കുട്ടികളെ കാണാതായതായും അവരെ തട്ടിക്കൊണ്ട് പോയതായും സംശയിക്കുന്നതായി ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് നൗഗാവ് പോലീസ് സ്റ്റേഷൻ ഇൻചാർജ് ബാൽമിക് ചൗബെ പറഞ്ഞു, ഒപ്പം രണ്ട് പെണ്‍കുട്ടികളും പ്രായപൂർത്തിയായതാണെന്നും ഇരുവരും ബന്ധുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ പുറത്ത് വന്നതോടെ അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. അവരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം മാത്രമേ നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.