മത്സ്യത്തൊഴിലാളികള്‍ പിടികൂടിയ മുതലയെ സ്നാന ഘാട്ടില്‍ നിന്നും മാറ്റാനായി ആഘോഷമായി അടുത്തുള്ള ക്ഷേത്രത്തിലെത്തിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെ ഒരു കല്‍ത്തൂണില്‍ അവര്‍ മുതലയെ ചങ്ങലയില്‍ ബന്ധിച്ചു.


2022 ഒക്ടോബറിലാണ് കാസര്‍കോട് കുമ്പള അനന്തപുരം ക്ഷേത്രകുളത്തിലെ 'ബബിത' എന്ന മുതല ചത്തത്. ക്ഷേത്രക്കുളത്തിലെ മുതല ചത്തത് ഏറെ വാര്‍ത്താ പ്രാധാന്യം നേടി. ബബിതയ്ക്ക് പിന്നാല മറ്റൊരു മുതലയെ കൂടി വിശ്വാസികള്‍ ഏറ്റെടുത്തതായി എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാണിക്കുന്നു. കാണ്‍പൂരിലെ ഗംഗാ നദിയുടെ സ്നാന ഘട്ടുകളില്‍ കഴിഞ്ഞ ആഴ്ചകളില്‍ കണ്ടെത്തിയ മുതലായാണ് താരം. 

ഗംഗയിലെ സ്നാന ഘാട്ടുകളില്‍ ഭക്തര്‍ വിശുദ്ധ സ്നാനം ചെയ്യുന്നതിന് സമീപത്തായി മുതലയുടെ സാന്നിധ്യം പ്രദേശവാസികളാണ് തിരിച്ചറിഞ്ഞത്. ഇത് ആളുകളില്‍ ആശങ്ക സൃഷ്ടിച്ചു. അവര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയും മുതലയെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, വനം വകുപ്പ് പലതവണ ശ്രമിച്ചെങ്കിലും മുതലയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഒടുവില്‍ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ തന്നെ മുതലയുടെ ശല്യം ഒഴിവാക്കാന്‍ തീരുമാനിച്ചു. അവര്‍ സ്നാന ഘാട്ടുകളില്‍ പല ഇടങ്ങളിലായി കെണികളൊരുക്കി. ഒടുവില്‍ സിവിൽ ലൈൻസ് ഹോസ്പിറ്റൽ ഘട്ടിലെ കെണിയില്‍ മുതല വീണു. 

പുതിയ ഷൂ കീറി, പിന്നാലെ കല്യാണയാത്ര മുടങ്ങി; 13,300 രൂപ നഷ്ടപരിഹാരം വേണമന്ന് കടക്കാരന് അഭിഭാഷകന്‍റെ നോട്ടീസ്

Scroll to load tweet…

'സ്വപ്നം പോലൊരു യാത്ര....'; സ്വിറ്റ്സർലൻഡിലല്ല, കശ്മീരില്‍, വൈറല്‍ വീഡിയോ കാണാം !

പിന്നാലെ മുതലെ പിടികൂടിയ വിവരം വനംവകുപ്പിനെ അറിയിച്ചെങ്കിലും ഏറ്റെടുക്കാന്‍ വനം വകുപ്പ് എത്തിയില്ല. പിന്നാലെ മത്സ്യത്തൊഴിലാളികള്‍ പിടികൂടിയ മുതലയെ സ്നാന ഘാട്ടില്‍ നിന്നും മാറ്റാനായി ആഘോഷമായി അടുത്തുള്ള ക്ഷേത്രത്തിലെത്തിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെ ഒരു കല്‍ത്തൂണില്‍ അവര്‍ മുതലയെ ചങ്ങലയില്‍ ബന്ധിച്ചു. അപ്പോഴേക്കും മുതലയെ പിടികൂടിയ വിവരം പ്രദേശത്താകെ അറിഞ്ഞിരുന്നു. പിന്നാലെ മുതലയെ കാണാന്‍ ആളുകളെത്തി. ക്ഷേത്രത്തിലെ തൂണില്‍ കെട്ടിയിട്ട നിലയിലുള്ള മുതലയുടെ വായില്‍ ചന്ദനവും തലയില്‍ തിലകവും ചാര്‍ത്തിയ ഭക്തര്‍ പ്രാര്‍ത്ഥനയും തുടങ്ങി. 

ഒടുവില്‍ മണിക്കൂറുകള്‍ കഴിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ തൂണില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട മുതലയോടൊപ്പം സെല്‍ഫി എടുക്കാനും ആരാധിക്കാനും ആള് കൂടിയിരുന്നു. എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ മുതലയുടെ വായ്ക്ക് സമീപം ചന്ദനത്തിരികളും തലയില്‍ തിലകവും ചാര്‍ത്തിയിരിക്കുന്നത് കാണാം. റാണിഘട്ട്, ഭൈരവ് ഘട്ട് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരേ മുതലയെ ഒന്നിലധികം തവണ കണ്ടതായി ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു. മുതലയെ പിടികൂടുന്നതിനിടെ ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ല, അടുത്ത കാലത്തായി ഗംഗയിലെ മുതലകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് സാധാരണമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഒരുതുണ്ട് ഭൂമിയില്ലെങ്കിലും 124 രാജ്യങ്ങള്‍ അംഗീകരിച്ച, 500 പേർ മാത്രം ഉപയോഗിക്കുന്ന അത്യപൂർവ പാസ്പോർട്ട് !