ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് മാലിന്യം വലിച്ചെറിയുന്ന ഉദ്യോഗസ്ഥനോട് യാത്രക്കാര്‍ ഇങ്ങനെ ചെയ്യുന്നത് മോശമല്ലേയെന്ന് ചോദിക്കുന്നു. എന്നാല്‍ അദ്ദേഹം അതൊന്നും ശ്രദ്ധിക്കാതെ ആ ബോഗിയില്‍ കൂട്ടിയിരുന്ന മാലിന്യം മുഴുവനും വാതിലിലൂടെ വലിച്ചെറിയുന്നു.
ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കൾ ഏറ്റവും കൂടുതല്‍ എഴുതുന്ന പരാതികള്‍ ഇന്ത്യന്‍ റെയില്‍വെയെ കുറിച്ചായിരിക്കും. റിസര്‍വേഷന്‍ ടിക്കറ്റ് ബുക്കില്‍ തുടങ്ങുന്നു ആ പരാതികൾ. വൃത്തിഹീനമായ കോച്ചുകൾ. സുരക്ഷയില്ലാത്ത യാത്ര, മാലിന്യം നിറഞ്ഞ ഭക്ഷണം.. അങ്ങനെ പരാതികൾ പല തലരത്തിലുള്ളവയാണ്. ഇതിനിടെയാണ് ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മുംബൈയിലെ സുബേദാർഗഞ്ചിനും ലോകമാന്യ തിലക് ടെർമിനസിനും ഇടയിൽ സർവ്വീസ് നടത്തുന്ന ബ്രോഡ് ഗേജ് ട്രെയിനായ സുബേദാർഗഞ്ച്-ലോകമാന്യ തിലക് സ്പെഷ്യൽ ഫെയർ എസ്എഫ് സ്പെഷ്യൽ ട്രെയിനിൽ നിന്നുള്ള ദശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ഇന്ത്യന്‍ റെയില്‍വേയിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍റെ പ്രവര്‍ത്തി കാണൂവെന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയില്‍ ബോഗിയുടെ വാതിലിന് സമീപത്തായി ശേഖരിച്ച് വച്ച ആ ബോഗിയിലെ മൊത്തം മാലിന്യവും റെയില്‍വേ ഉദ്യോഗസ്ഥന്‍ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുന്നത് കാണാം. ഒരു നാലഞ്ച് തവണ എടുത്ത് അയാൾ ആ ബോഗിയിലെ മാലിന്യം മുഴുവനും പുറത്തേക്ക് എറിയുന്നു. എന്താണ് ചെയ്യുന്നതെന്ന് വീഡിയോ പകര്‍ത്തുന്നതിനിടെ യുവാക്കൾ അദ്ദേഹത്തോട് ചോദിക്കുന്നുണ്ടെങ്കിലും മറ്റെന്ത് ചെയ്യാനാണെന്ന് ഉദ്യോഗസ്ഥന്‍ തിരിച്ച് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
Read More:ഒരു ആശുപത്രി പോലുമില്ല; 96 വർഷത്തിനിടെ ഒരു കുഞ്ഞ് പോലും ജനിക്കാത്ത രാജ്യം
Watch Video: പട്ടായ ബീച്ചിൽ മാലിന്യം വലിച്ചെറിഞ്ഞ്, അടിച്ച് ഓഫായി, കിടന്നുറങ്ങുന്ന ഇന്ത്യന്‍ സഞ്ചാരികൾ; വീഡിയോ വൈറൽ
'വീഡിയോ വളരെ വേഗം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. കണ്ടെവരെല്ലാം ഉദ്യോഗസ്ഥന്‍റെ പ്രവര്‍ത്തിയെ വിമർശിച്ചു. ചെറിയ ക്ലാസുകളില്‍ നിന്ന് തന്നെ സാമൂഹിക ബോധപൂരീകരണം പഠിപ്പിക്കേണ്ടതാണെന്നും ഇല്ലെങ്കില്‍ എത്ര വലിയ ഉദ്യോഗസ്ഥനാണെങ്കിലും കാര്യമില്ലെന്നും ചില കാഴ്ചക്കാരെഴുതി. രാഷ്ട്രീയക്കാർക്ക് ശേഷം രാജ്യത്തെ നശിപ്പിച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. സർക്കാർ തൊഴിൽ സമ്പ്രദായം തന്നെ ഇല്ലാതാക്കേണ്ടതുണ്ടെന്ന് അസ്വസ്ഥനായ ഒരു കാഴ്ചക്കാരന്‍ കുറിച്ചു. ഇത്രയും പെട്ടെന്ന് കാര്യങ്ങൾ ചെയ്യുന്ന ഒരാളെ ആദ്യമായി കാണുകയാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. അദ്ദേഹം ഓബിഎച്ച്എസ് സ്റ്റാഫാണെന്നും നിരുത്തരവാദ പെരുമാറ്റത്തിന് അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തെന്നും റെയില്‍വേ സേവ എക്സില്‍ കുറിച്ചു.
