പട്ടായയിലെ പേര് കേട്ട ബീച്ചിന്‍റെ പരിസരം മുഴുവനും പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു. അതിനിടെയില്‍ ആളുകൾ വിരിവിരിച്ച് അവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. 


തായ്‌ലൻഡിലെ പട്ടായ ബീച്ചിനെ മദ്യപാന സദസ്സാക്കി മാറ്റിയ ഇന്ത്യൻ വിനോദ സഞ്ചാരികളുടെ വീഡിയോ ഓൺലൈനിൽ ചർച്ചയാകുന്നു. കഴിഞ്ഞ മാസം "തായ് എക്‌സ്‌പ്ലോർ ലൈഫ്" എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ, ഇതിനകം ഏകദേശം 8 ദശലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. വീഡിയോയിൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ എന്ന് വിശേഷിപ്പിച്ചു കൊണ്ട് നിരവധിയായ ആളുകൾ ബീച്ചിൽ മദ്യപിക്കുകയും മാലിന്യങ്ങൾ വലിച്ചെറിയുകയും അവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്.

പട്ടായ ബീച്ചിൽ നിന്നും ചിത്രീകരിച്ചിരിക്കുന്ന വീഡിയോയിൽ ബീച്ചിലൂടനീളം ചെറിയ കൂട്ടങ്ങളായി ഇരുന്ന് മദ്യപിക്കുകയും അവിടെത്തന്നെ ബെഡ്ഷീറ്റ് വിരിച്ച് കിടന്നുറങ്ങുകയും ഒക്കെ ചെയ്യുന്ന സഞ്ചാരികളുടെ ദൃശ്യങ്ങളാണുള്ളത്. ഈ സഞ്ചാരികളിൽ അധികവും ഇന്ത്യയിൽ നിന്നുള്ളവരാണ് എന്നാണ് വീഡിയോയിൽ അവകാശപ്പെടുന്നത്, ബീച്ചിലുടനീളം ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതും കാണാം. 'ഇന്ത്യൻ വൈബ്സ് ഓൺ പട്ടായ' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Watch Video:'ഇഷ്ടപ്പെട്ടു, അത് കൊണ്ട്'; ട്രെയിനിൽ സഹയാത്രികനെ ബലമായി ഉമ്മവച്ചതിനെ ന്യായീകരിച്ച് യുവാവ്; വീഡിയോ വൈറൽ

View post on Instagram

Watch Video:  പഴക്കം 7 കോടി വർഷം മംഗോളിയൻ മരുഭൂമിയിൽ കണ്ടെത്തിയത് ദിനോസറിന്‍റെ കൂടും 15 -ഓളം കുഞ്ഞ് ദിനോസറുകളുടെ അസ്ഥികൂടവും

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെ ഇന്ത്യക്കാരുടെ പൗരബോധത്തെ വിമർശിച്ചുകൊണ്ട് നിരവധിപേർ അഭിപ്രായ പ്രകടനങ്ങൾ നടത്തി. 'ഞാൻ ഇന്ത്യക്കാരനാണ്, നമ്മുടെ ചില ആളുകൾ പാസ്‌പോർട്ടിന് അർഹരല്ല. ആളുകൾക്ക് പാസ്‌പോർട്ട് നൽകുന്നതിന് മുമ്പ് ഒരു പൗരബോധ പരീക്ഷ നടത്തണം,’എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത്. പോകുന്നിടത്തെല്ലാം മാലിന്യം തള്ളുന്നവരാണ് ഇന്ത്യക്കാർ എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ചെല്ലുന്ന സ്ഥലം എല്ലാം ഇന്ത്യയാണെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും കാലിഫോർണിയ സ്വദേശി എന്ന് അവകാശപ്പെട്ട ഒരു വ്യക്തി കുറച്ചു.

എന്നാൽ, വീഡിയോയിൽ ഉള്ളതു മുഴുവൻ ഇന്ത്യക്കാരാണ് എന്നതിന് എന്താണ് തെളിവ് എന്നായിരുന്നു മറ്റൊരാൾ സംശയം പ്രകടിപ്പിച്ചത്. ബ്രൗൺ നിറത്തിലുള്ളവരെല്ലാം ഇന്ത്യക്കാലല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. ബീച്ചിൽ ഉണ്ടായിരുന്ന വ്യക്തികളോട് നിങ്ങൾ എല്ലാം ഇന്ത്യക്കാരാണോ എന്ന് ചോദിച്ച ഉറപ്പാക്കിയതിനുശേഷം ആണോ ഇത്തരത്തിൽ ഒരു ക്യാപ്ഷൻ വീഡിയോയ്ക്ക് നൽകിയത് എന്നും ചിലർ രോഷം പ്രകടിപ്പിച്ചു.

Watch Video:  ഗുഗിൾ ചതിച്ചു, വിവാഹത്തിനെത്തിയ സ്റ്റേഷന്‍ മാസ്റ്റർ 30 അടി താഴ്ചയിലെ ഡ്രൈനേജിലേക്ക് കാര്‍ മറിഞ്ഞ് മരിച്ചു