രാജ്യം രൂപീകരിച്ചത് 1929 ഫെബ്രുവരി 11 -ന്. പക്ഷേ, അതിന് ശേഷം ഇതുവരെയായി ഒരു ആശുപത്രി പോലും രാജ്യത്ത് പണിതിട്ടില്ല. ഒരു കുഞ്ഞ് പോലും ജനിച്ചിട്ടുമില്ല. 


"ഹം ദോ, ഹമാരേ ദോ" തുടങ്ങിയ കുടുംബാസൂത്രണ മുദ്രാവാക്യങ്ങൾ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറുന്നതിൽ നമ്മുടെ രാജ്യത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ 96 വർഷമായി ഒരു ജനനം പോലും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്വന്തമായി ഒരു ആശുപത്രി പോലുമില്ലാത്ത ഒരു രാജ്യം ഈ ലോകത്തുണ്ടെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അങ്ങനെയൊരു രാജ്യമോ എന്ന് ആശ്ചര്യപ്പെട്ടേക്കാം. എന്നാൽ അങ്ങനെയൊരു ഇടമുണ്ട്. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനവും ലോകത്തിലെ ഏറ്റവും ചെറിയ അംഗീകൃത രാജ്യങ്ങളിൽ ഒന്നുമായ വത്തിക്കാൻ സിറ്റിയാണ് ആ രാജ്യം.

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. എന്നാൽ ഈ രാജ്യത്തെ ആശ്ചര്യപ്പെടുത്തുന്ന കാര്യം, ഇന്നുവരെ ഒരു കുട്ടി പോലും ഇവിടെ ജനിച്ചിട്ടില്ല എന്നതാണ്. 1929 ഫെബ്രുവരി 11 -നാണ് ഈ രാജ്യം രൂപീകരിച്ചത്, പക്ഷേ, അതിനുശേഷം ഇതുവരെയായി ഈ രാജ്യത്ത് ഒരു കുഞ്ഞ് പോലും ജനിച്ചിട്ടില്ല. രാജ്യം രൂപീകൃതമായതിന് ശേഷം ആശുപത്രികൾ ഒന്നും ഇവിടെ നിർമ്മിച്ചിട്ടുമില്ല. മതിയായ ചികിത്സാ സംവിധാനങ്ങൾ വേണമെന്ന ആവശ്യം പലതവണ ശക്തമായി ഉയർന്നെങ്കിലും ആശുപത്രികൾ ഒന്നും ഇതുവരെ പണിതിട്ടില്ല. അതുകൊണ്ടുതന്നെ ഗുരുതരാവസ്ഥയിലുള്ള വ്യക്തികളോ ഗർഭിണികളോ വൈദ്യസഹായത്തിനായി റോമിലേക്ക് പോകണം.

Watch Video:പട്ടായ ബീച്ചിൽ മാലിന്യം വലിച്ചെറിഞ്ഞ്, അടിച്ച് ഓഫായി, കിടന്നുറങ്ങുന്ന ഇന്ത്യന്‍ സഞ്ചാരികൾ; വീഡിയോ വൈറൽ

വത്തിക്കാൻ നഗരത്തിനുള്ളിൽ ഒരു ആശുപത്രി സ്ഥാപിക്കുന്നതിന് വിലങ്ങു തടിയാകുന്നത് അതിൻറെ പരിമിതമായ ഭൂമിശാസ്ത്രപരമായ വലിപ്പം ആയിരിക്കാം. മാത്രമല്ല അയൽ രാജ്യമായ റോമിൽ ഉയർന്ന നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങളുടെ ലഭ്യതയും ഇതിന് കാരണമാണ്. വത്തിക്കാൻ സിറ്റി എന്ന കുഞ്ഞന്‍ രാജ്യത്ത് ആകെയുള്ളത 118 ഏക്കർ മാത്രമാണ്. വത്തിക്കാൻ സിറ്റിയിൽ വൈദ്യസഹായം ആവശ്യമുള്ള എല്ലാ രോഗികളെയും നിലവിൽ ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ ക്ലിനിക്കുകളും ആശുപത്രികളിലുമാണ് എത്തിക്കുന്നത്. 800 മുതൽ 900 വരെയാണ് ഇവിടുത്തെ ജനസംഖ്യ. എന്നാൽ, ഓരോ ദിവസവും വിനോദ സഞ്ചാരികളുടെ വലിയ ഒഴുക്ക് ഉള്ളതുകൊണ്ട് തന്നെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടുതലാണ്. മോഷണം, പേഴ്സ് തട്ടിയെടുക്കാൽ, പിടിച്ചുപറി എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന കുറ്റകൃത്യങ്ങൾ.

Watch Video:  'ഇഷ്ടപ്പെട്ടു, അത് കൊണ്ട്'; ട്രെയിനിൽ സഹയാത്രികനെ ബലമായി ഉമ്മവച്ചതിനെ ന്യായീകരിച്ച് യുവാവ്; വീഡിയോ വൈറൽ