ഹിമാലയത്തില്‍ പ്ലാസ്റ്റിക്കും മനുഷ്യ വിസജ്യവും അടക്കമുള്ള മാലിന്യങ്ങൾ അടിഞ്ഞ് കൂടുകയാണ്. 


വറസ്റ്റ് കൊടുമുടി പോലുള്ള പ്രകൃതിദത്ത ലാൻഡ്‌മാർക്കുകൾ മനുഷ്യന്‍റെ നേട്ടങ്ങളുടെ പ്രതീകങ്ങൾ മാത്രമല്ല, നമ്മുടെ ഗ്രഹത്തിന്‍റെ ആവാസ വ്യവസ്ഥയുടെ സുപ്രധാന ഘടകങ്ങൾ കൂടിയാണ്. ഈ സ്ഥലങ്ങളുടെ ശുചിത്വവും പവിത്രതയും സംരക്ഷിക്കേണ്ടത് അവയുടെ പ്രകൃതി സൗന്ദര്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. എന്നാൽ, മാലിന്യങ്ങൾ തോന്നുംപോലെ വലിച്ചെറിയാനുള്ള മനുഷ്യന്‍റെ മനോഭാവം മാറിയില്ലെങ്കിൽ അധികം വൈകാതെ തന്നെ എവറസ്റ്റ് കൊടുമുടിക്ക് സമീപം മാലിന്യം കൊണ്ടുള്ള മറ്റൊരു കൊടുമുടി കൂടി ഉയമെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. 

എവറസ്റ്റ് കൊടുമുടി കാണാനും പർവ്വതാരോഹണം നടത്തുന്നതിനുമായി ഓരോ ദിവസവും ഇവിടെയെത്തുന്ന സഞ്ചാരികൾ യാതൊരു മടിയും കൂടാതെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ തള്ളുന്നത്. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ ആരെയും അമ്പരപ്പിക്കുന്നതും ഏറെ നിരാശാജനകവുമാണ്. എവറസ്റ്റ് കൊടുമുടിക്ക് സമീപത്തും ട്രക്കിംഗ് നടത്തുന്ന വഴികളിലും ഒക്കെ സഞ്ചാരികൾ ഉപേക്ഷിച്ച് പോയ മാലിന്യ കൂമ്പാരങ്ങളാണ് ഈ വീഡിയോ കാണിക്കുന്നത്. ഇനിയും ഇത് തുടർന്നാൽ വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കാൻ പ്രകൃതി സമ്മാനിച്ച ഈ മഹാത്ഭുതം ഉണ്ടാകില്ല എന്നാണ് പരിസ്ഥിതിവാദികൾ പറയുന്നത്.

രാജ്യങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ട്രംപ്; ഗ്രീന്‍ലന്‍ഡിൽ സുരക്ഷയോ ഖനനാധികാരമോ പ്രശ്നം?

View post on Instagram

ചൂതാട്ടത്തിൽ എല്ലാം പോയി, കടം കയറി; ഒടുവിൽ നാട്ടുകാരെ പുകഴ്ത്തി കടം വീട്ടി; ഇന്ന് ഒരു ദിവസം 10,000 രൂപ വരുമാനം

1953-ൽ എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും എവറസ്റ്റ് കൊടുമുടി കീഴടക്കി ചരിത്രം സൃഷ്ടിച്ചതിന് ശേഷം പർവ്വതം ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ചു. സന്ദർശകരുടെ എണ്ണം കൂടിയതോടെ മാലിന്യവും ഇവിടെ കുമിഞ്ഞു കൂടാൻ തുടങ്ങി. ഇന്ന് എവറസ്റ്റിനെ ഏറ്റവും വലിയ മാലിന്യ കൂമ്പാരം എന്ന് വിളിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ വന്നെത്തിയിരിക്കുന്നത്. കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യത്തിന്‍റെ അസ്വസ്ഥജനകമായ കാഴ്ചയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്ന വീഡിയോ കാണിക്കുന്നത്. മാലിന്യ കൂമ്പാരത്തിൽ ഓക്സിജൻ കാനിസ്റ്ററുകളും പ്ലാസ്റ്റിക് ബോട്ടിലുകളും ഭക്ഷണ പാത്രങ്ങളും എന്തിനേറെ പറയുന്നു മനുഷ്യവിസർജ്യം വരെയുണ്ട്.

മലിനീകരണം കുറയ്ക്കുന്നതിനും ഈ പ്രകൃതിദത്തമായ നാഴികക്കല്ലിന്‍റെ പവിത്രത നിലനിർത്തുന്നതിനും ബയോഡീഗ്രേഡബിൾ ബാഗുകൾ ഉപയോഗിച്ച് മലമുകളിൽ നിന്ന് മാലിന്യം ശേഖരിക്കാനും നീക്കം ചെയ്യാനും നേപ്പാൾ അധികാരികൾ പുതിയ നിയമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, കൊടുമുടിക്ക് മുകളിൽ നിന്നും പൂർണ്ണമായും മാലിന്യം നീക്കുക എന്നത് അത്ര എളുപ്പമല്ല. മലിനീകരണ പ്രശ്നം രൂക്ഷമായതോടെ സമീപത്തെ ജലസ്രോതസ്സുകള്‍ മലിനമാക്കുകയും രോഗങ്ങൾ വ്യാപിക്കുകയും ചെയ്യുന്നതിനും കാരണമായിട്ടുണ്ട്. എവറസ്റ്റ് കൊടുമുടി ശുചീകരിക്കാൻ സർക്കാരുകളും സർക്കാരിതര സംഘടനകളും സജീവമായി ഇപ്പോഴും പ്രവർത്തനം നടത്തുകയാണ്. 2019 -ൽ നേപ്പാളി സർക്കാർ 10,000 കിലോഗ്രാം (22,000 പൗണ്ട്) ഭാരമുള്ള മാലിന്യങ്ങളുടെ മല വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കാമ്പയിൻ ആരംഭിച്ചിരുന്നു. കൂടാതെ സന്ദർശകർക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്.

കഴിച്ചതിന് ശേഷം ബാക്കി വന്ന കറിയും സാലഡും അടുത്തയാൾക്ക് വിളമ്പി ഹൈദരാബാദിലെ റസ്റ്റോറന്‍റ്; വീഡിയോ വൈറല്‍