ചൂടിനെ ചെറുക്കാനുള്ള തദ്ദേശീയ മാര്‍ഗ്ഗം എന്ന രീതിയിലാണ് പ്രിന്‍സിപ്പാൾ ക്ലാസ് മുറികളില്‍ ചാണകം തേച്ച് പിടിപ്പിച്ചത്. വിദ്യാര്‍ത്ഥികളും സമാനരീതിയില്‍ പ്രതിഷേധിച്ചു.
'ചൂടിനെ ചെറുക്കാനുള്ള തദ്ദേശീയ മാര്‍ഗ്ഗം' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ദില്ലി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ലക്ഷിബായി കോളേജ് പ്രിന്‍സിപ്പൾ പ്രത്യുഷ് വത്സല കേളേജിലെ ക്ലാസ് മുറികളുടെ ചുമരില്‍ ചാണകം തേച്ച് ദിവസങ്ങൾക്കുള്ളില്‍ പ്രിന്‍സിപ്പാളിന്‍റെ മുറിയിലേക്ക് ചാണകം എറിഞ്ഞ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പ്രിന്‍സിപ്പാളിന്‍റെ പ്രവർത്തി അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് റോനാക് ഖത്താരി, പ്രിന്‍സിപ്പൾ പ്രത്യുഷ് വത്സലയുടെ മുറിയില്‍ ചാണക അഭികേഷം നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ലക്ഷിബായി കോളേജ് പ്രിന്‍സിപ്പൾ പ്രത്യുഷ് വത്സല മറ്റൊരാളുടെ സഹായത്തോടെ ഡസ്കിന് മുകളില്‍ കയറി നിന്ന് ക്ലാസ് റൂമികളില്‍ ചാണകം തേക്കുന്നത് വൈറലായിരുന്നു. താപം നിയന്ത്രിക്കുന്നതിനായി പരമ്പരാഗത ഇന്ത്യന്‍ അറിവുകളുടെ ഉപയോഗം എന്ന പ്രോജക്റ്റിന്‍റെ ഭാഗമായിട്ടായിരുന്നു പ്രിന്‍സിപ്പൾ പ്രത്യുഷ് വത്സല തന്‍റെ ക്ലാസ് മുറിയുടെ ചുമരുകളില്‍ ചാണകവും മണ്ണും കലര്‍ത്തിയ മിശ്രിതം തേച്ച് പിടിച്ചിത്. വെള്ള വീശിയ ചുമരുകളിലേക്ക് കൈ കൊണ്ട് ചാണകം തേക്കുന്ന വത്സല ടീച്ചറുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Watch Video: 4 സെക്കന്‍റില്‍ 7 അടി?; ഫാസ്റ്റ് ടാഗില്‍ കാശില്ലാത്തതിന് ടോൾ ബൂത്ത് ജീവനക്കാരനെ അടിച്ച് യുവതി, വീഡിയോ വൈറല്‍
Read More: ടോയ്‍ലറ്റ് പേപ്പറിൽ രാജിക്കത്ത്; ജീവനക്കാരന്‍റെ കാരണം പങ്കുവച്ച് കമ്പനി ഡയറക്ടർ, കുറിപ്പ് വൈറല്‍
Watch Video: കടലിന് അടിയിലെ പൌരാണിക ഇന്ത്യന്‍ നഗരം, ദ്വാരക തേടി പുരാവസ്തു വകുപ്പ്
ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ കോളേജ് പ്രിന്‍സിപ്പാളിന്‍റെ ഓഫീസ് മുറിയിലേക്ക് ചാണകമെറിഞ്ഞത്. മുറിയുടെ ചുമരിലും തറയിലും സീലിങ്ങിലും ചാണകം വാരി എറിഞ്ഞതിന്‍റെ വീഡിയോ എഎന്‍ഐ പങ്കുവച്ചു. തന്‍റെ പഠനം നടക്കുകയാണെന്നും. ഒരാഴ്ചയ്ക്കുള്ളില്‍ പഠന വിവരങ്ങൾ പങ്കുവയ്ക്കുമെന്നും പ്രകൃതിദത്ത ചളിയില്‍ തൊടുന്നതില്‍ പ്രശ്നങ്ങളില്ലെന്നും അതിനാല്‍ ഒരു മുറിയില്‍ താന്‍ തന്നെയാണ് ചളി വാരിപ്പൊത്തിയതെന്നും എന്നാല്‍ കാര്യമറിയാതെ ചിലര്‍ പ്രതിഷേധിക്കുകയാണെന്നും സംഭവ ശേഷം ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സീ ബ്ലോക്കിലെ ക്ലാസുകൾ തണുപ്പിക്കാന്‍ പുതിയ തദ്ദേശീയ പരീക്ഷണങ്ങൾ നടക്കുന്നെന്ന് കുറിച്ച് കൊണ്ട് അധ്യാപകരുടെ വാട്സാപ്പ് ഗ്രീപ്പിലേക്ക് ടീച്ചർ തന്നെയാണ് വീഡിയോ പങ്കുവച്ചത്. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. അതേസമയം ക്ലാസ് മുറികളില്‍ ചാണകം തേക്കുന്നതിനെ കുറിച്ച് പ്രിന്‍സിപ്പൾ വിദ്യാര്‍ത്ഥികളോട് അഭിപ്രായം ചോദിച്ചില്ലെന്നും ചൂട് കുറയ്ക്കാനാണെങ്കില്‍ പ്രിന്‍സിപ്പളിന്‍റെ മുറിയിലെ എസി മാറ്റി ചാണകം തേക്കുമെന്ന് കരുതുന്നതായും റോനാക് ഖത്താരി പറഞ്ഞു. ഒപ്പം കോളേജില്‍ കുടിവെള്ളം കിട്ടാനില്ലാത്തപ്പോഴാണ് പ്രിന്‍സിപ്പളിന്‍റെ ചാണക പരീക്ഷണമെന്നും റോനാക് ആരോപിച്ചു.
