എന്നാൽ, ഇന്ത്യയിൽ മറ്റ് ചില നഗരങ്ങളിൽ ഈ പ്രശ്നം ഇല്ലായിരുന്നു. അതിനാൽ താൻ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങി. ഇത്തവണ ബെംഗളൂരുവിലേക്കാണ് വന്നത് എന്നും ഡാന പറയുന്നു.
ദില്ലി ഏറെ ഇഷ്ടമായിരുന്നെങ്കിലും എന്തുകൊണ്ട് ദില്ലി വിട്ട് ബെംഗളൂരുവിലേക്ക് താമസം മാറി എന്ന് പറയുകയാണ് ഇന്ത്യയിൽ താമസിക്കുന്ന അമേരിക്കക്കാരിയായ യുവതി. ദില്ലി തനിക്ക് ഇഷ്ടപ്പെട്ടിരുന്നെങ്കിലും, മോശം വായു ഗുണനിലവാരം തന്റെ ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് താൻ ഡൽഹി വിട്ടത് എന്ന് യുവതി പറയുന്നു. മലിനീകരണം കാരണം തനിക്ക് യുഎസ്സിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. എന്നാൽ, പിന്നീട് താൻ ഇന്ത്യയിലേക്ക് തിരികെ വരികയും ബെംഗളൂരുവിൽ താമസിക്കുകയും ആയിരുന്നു എന്നാണ് അവർ പറയുന്നത്.
'മൂന്നുവർഷം എന്റെ ഇരട്ടക്കുട്ടികളുമായി ദില്ലിയിൽ താമസിച്ചു. ചിലപ്പോൾ നല്ലതായി തോന്നുമെങ്കിലും മറ്റ് ചിലപ്പോൾ മാരകമായിരുന്നു. എനിക്ക് ഈ നഗരം ഇഷ്ടമായിരുന്നു. 70 ശതമാനം സമയത്തും അത് നല്ലതായിരുന്നു, എന്നാൽ മറ്റ് 30 ശതമാനം സമയവും ശൈത്യകാലത്തും അത് വിഷലിപ്തവും അപകടകരവുമായിരുന്നു' എന്നാണ് ഡാന മേരി പറയുന്നത്.
എന്നാൽ, ഇന്ത്യയിൽ മറ്റ് ചില നഗരങ്ങളിൽ ഈ പ്രശ്നം ഇല്ലായിരുന്നു. അതിനാൽ താൻ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങി. ഇത്തവണ ബെംഗളൂരുവിലേക്കാണ് വന്നത് എന്നും ഡാന പറയുന്നു. ദില്ലിയിലെ ഈ മോശം വായുവുമായി ബന്ധപ്പെട്ടുകൊണ്ട് എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്നും ഡാന സൂചിപ്പിക്കുന്നു. 'എല്ലാവർക്കും നഗരം വിട്ട് മറ്റൊരിടത്തേക്ക് പോകാനുള്ള പ്രിവിലേജ് ഉണ്ടാകില്ല. ചിലർക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. അതിനാൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾ ഇതിന്റെ വില നൽകേണ്ടതില്ല' എന്നും ഡാന പറയുന്നു.
ഇതുപോലെ നിരവധിപ്പേർ ദില്ലിയിലെ വായുവിന്റെ ഗുണനിലവാരത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്യാറുണ്ട്. ഡാനയുടെ പോസ്റ്റും ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ദില്ലിയിലെ ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.


