’സഹാറ, അന്റാർട്ടിക്ക പോലുള്ള ഭൂമിയിലെ ചില സ്ഥലങ്ങളിൽ, പ്രകൃതി നമ്മളോട് പറയുന്നത് നിങ്ങൾക്ക് ഇവിടെ കാര്യമില്ല, മാറി നിൽക്കൂ എന്നാണ്. എങ്കിലും നമ്മൾ ഇവിടെയുണ്ട്’ എന്നായിരുന്നു മറ്റൊരു കമന്റ്.

അൻറാർട്ടിക്ക എന്ന് കേൾക്കുമ്പോൾ തന്നെ ഒരു തണുപ്പ് തോന്നുന്നില്ലേ? ഇപ്പോഴിതാ തീർത്തും തണുത്തുറഞ്ഞ ഭൂഖണ്ഡമായ അന്റാർട്ടിക്കയിലെ ജീവിതത്തെക്കുറിച്ചുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയാണ്. ഒരു റെഡ്ഡിറ്റ് യൂസർ പോസ്റ്റ് ചെയ്ത ഈ ചെറിയ വീഡിയോയിൽ, ഒരു വാതിൽ തുറക്കുമ്പോൾ പുറത്ത് കടൽ പോലെ വിശാലമായി കിടക്കുന്ന മഞ്ഞ് കാണാം. സർവ്വതും മഞ്ഞിൽ മൂടി കിടക്കുന്ന കാഴ്ച. സൂര്യൻ അടുത്ത പ്രദേശത്ത് പോലുമില്ല. അന്റാർട്ടിക്കയുടെ തണുത്തുറഞ്ഞ, വിദൂരമായ ഭൂപ്രദേശത്തിന്റെ അതിമനോഹരമായ കാഴ്ചയാണ് ഇത്. ഈ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ’ഇതാണ് -62 °C-ൽ അന്റാർട്ടിക്കയുടെ രൂപം.’

ഫൂട്ടേജിന്റെ കൃത്യമായ തീയതിയും സ്ഥലവും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആ ദൃശ്യങ്ങൾ തന്നെ എല്ലാം പറയുന്നുണ്ട്. -62 °C താപനിലയിൽ, അന്റാർട്ടിക്ക ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നായിരിക്കും എന്ന കാര്യത്തിൽ സംശയമില്ലല്ലോ. ഇത് മറ്റൊരു ലോകമാണ് എന്നാണ് വീഡിയോയ്ക്ക് താഴെ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചിലർ കുറിച്ചത്.

’സഹാറ, അന്റാർട്ടിക്ക പോലുള്ള ഭൂമിയിലെ ചില സ്ഥലങ്ങളിൽ , പ്രകൃതി നമ്മളോട് പറയുന്നത് നിങ്ങൾക്ക് ഇവിടെ കാര്യമില്ല, മാറി നിൽക്കൂ എന്നാണ്. എങ്കിലും നമ്മൾ ഇവിടെയുണ്ട്’ എന്നായിരുന്നു മറ്റൊരു കമന്റ്. ’ഭൂമിയിലെ വിദൂരവും വ്യത്യസ്തവുമായ ഭൂപ്രദേശങ്ങൾ നമ്മെ ഇപ്പോഴും ആകർഷിക്കുകയും ചിലപ്പോൾ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു എന്നതിനെ അടിവരയിടുന്നതാണ് ഈ ദൃശ്യങ്ങൾ’ എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. വീഡിയോ ഒരു നിമിഷത്തെ സംഭവം മാത്രമാണ് ഒപ്പിയെടുക്കുന്നതെങ്കിലും, മിക്കവരും ഒരിക്കലും സന്ദർശിക്കാത്ത ഒരിടത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്ചകൾ ഈ വീഡിയോ സമ്മാനിക്കുന്നുണ്ട്.