യുവതി കാറിൽ കയറിയതിന് പിന്നാലെ ഏഴ് മിനിറ്റ് വൈകിയതിന് ഡ്രൈവറെ കുറ്റപ്പെടുത്തുന്നത് കേൾക്കാം. ഇംഗ്ലീഷിലും ഹിന്ദിയിലും യുവതി ഇയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നുണ്ട്.
കാബ് ബുക്ക് ചെയ്തതിന് പിന്നാലെ ഏഴ് മിനിറ്റ് വൈകിയതിന് ഡ്രൈവറെ ചീത്ത വിളിച്ച് യുവതി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ യുവതിക്കെതിരെ വലിയ വിമർശനമാണ് ആളുകളുടെ ഭാഗത്ത് നിന്നും ഉയരുന്നത്.
ക്യാബ് ഡ്രൈവർ ഏഴ് മിനിറ്റ് വൈകിയതിന് യുവതി ഡ്രൈവറെ അധിക്ഷേപിക്കുകയും വഴക്ക് പറയുകയും ചെയ്തുവെന്ന് വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. എന്നാൽ, അപ്പോഴൊന്നും തന്നെ ഡ്രൈവർക്ക് തന്റെ ശാന്തത നഷ്ടപ്പെടുന്നില്ല. അയാൾ വീഡിയോ പകർത്തിയത് നന്നായി, ഇല്ലെങ്കിൽ അയാളെ എല്ലാവരും കുറ്റക്കാരനാക്കിയേനെ എന്നും കാപ്ഷനിൽ പറയുന്നു.
മാത്രമല്ല, വീഡിയോയിൽ യുവതിയുടെ മുഖവും പതിഞ്ഞിട്ടില്ല. യുവതി കാറിൽ കയറിയതിന് പിന്നാലെ ഏഴ് മിനിറ്റ് വൈകിയതിന് ഡ്രൈവറെ കുറ്റപ്പെടുത്തുന്നത് കേൾക്കാം. ഇംഗ്ലീഷിലും ഹിന്ദിയിലും യുവതി ഇയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ ഡ്രൈവറുടെ നേർക്ക് തുപ്പുന്നത് വരെയും പോകുന്നുണ്ട് കാര്യങ്ങൾ.
ട്രാഫിക് ആയതുകൊണ്ടാണ് വൈകിയത് എന്ന് യുവാവ് പറയുന്നുണ്ട്. ഒപ്പം പരാതിയുണ്ടെങ്കിൽ കാബ് ബുക്ക് ചെയ്ത കമ്പനിയിൽ അറിയിക്കൂ എന്നും കാറിൽ നിന്നിറങ്ങി മറ്റൊരു വാഹനം ബുക്ക് ചെയ്യൂ എന്നും ഡ്രൈവർ പറയുന്നുണ്ട്.
വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. യുവതിയെ ഇത്തരത്തിലുള്ള എല്ലാ കാബ് ബുക്കിംഗ് ആപ്പിൽ നിന്നും നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് കമന്റ് ചെയ്തവരുണ്ട്. മറ്റൊരാൾ കമന്റ് ചെയ്തത്, യുവതി ഡ്രൈവറോട് നിങ്ങളുടെ മക്കളും ഡ്രൈവർമാരായിരിക്കും എന്ന് പറഞ്ഞു, കുടുംബത്തെ പറയാൻ എന്താണ് കാര്യം എന്നാണ്. മറ്റ് ചിലർ ചൂണ്ടിക്കാണിച്ചത് സംഭവം ഡ്രൈവർ റെക്കോർഡ് ചെയ്തത് നന്നായി എന്നാണ്.
പരിപ്പിന് 750 രൂപ, ഒരു ഗുലാബ് ജാമുന് 299; ഇതെന്തൊരു വില കൊല്ലുമല്ലോ, വൈറലായി പോസ്റ്റ്
