വീഡിയോയിൽ യുവതി കടയുടെ പിൻവശത്തേക്ക് പോകാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, രണ്ട് മാനേജർമാർ കൂടി അവളെ അവിടെ നിന്നും തള്ളിമാറ്റാൻ ശ്രമിക്കുകയാണ്.

കഴിഞ്ഞ ദിവസം യുഎസ്സിലെ അറ്റ്‍ലാന്റ എയർപോർട്ടിൽ നടന്ന സംഭവത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എയർപോർട്ടിലെ ഒരു കോഫീഷോപ്പിൽ തന്നെ പിരിച്ചുവിട്ട മാനേജരുമായി ഒരു യുവതി വഴക്കുണ്ടാക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ജോലിയിൽ നിന്നും പിരിച്ചുവിട്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത്. 

തന്നെ പിരിച്ചുവിട്ട മാനേജരെ യുവതി ശാരീരികമായി ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. എയർപോർട്ടിലെ ഹാർവെസ്റ്റ് ആൻഡ് ഗ്രൗണ്ട്സ് കോഫി ഷോപ്പിലാണ് സംഭവം നടന്നത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കോഫിഷോപ്പിലെ മറ്റൊരു ജീവനക്കാരിയുമായി വഴക്കിട്ടതിനാണ് യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഷാക്കോരിയ എല്ലി എന്ന ജീവനക്കാരിയാണ് വീഡിയോയിൽ ഉള്ളത്. 

Clown World എന്ന യൂസറാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ യുവതി കടയുടെ പിൻവശത്തേക്ക് പോകാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, രണ്ട് മാനേജർമാർ കൂടി അവളെ അവിടെ നിന്നും തള്ളിമാറ്റാൻ ശ്രമിക്കുകയാണ്. എന്റെ സാധനങ്ങൾ തിരിച്ചുതരൂ എന്നാണ് അവൾ പറയുന്നത്. യുവതി മാനേജർമാരെ തല്ലുന്നുണ്ട്. അതിനിടയിൽ ഒരു കസേര എടുത്തും അവൾ അവരെ അക്രമിക്കാൻ ശ്രമിക്കുന്നു. എന്നാൽ, മാനേജർമാർ അവളെ പിന്നെയും പിന്നെയും പിടിച്ചു മാറ്റുന്നുണ്ട്.

Scroll to load tweet…

എന്നാൽ, പിന്മാറിയതുപോലെ യുവതി അവിടെ നിന്നും നടന്നു നീങ്ങുന്നതു കാണാം. എന്നാൽ, എല്ലാവരുടേയും ശ്രദ്ധ ഒന്ന് മാറുന്ന സമയത്ത് അവൾ ഓടി കൗണ്ടറിന് പിന്നിലേക്ക് പോവുകയാണ്. അവിടെവച്ചും മാനേജർമാരും അവളും തമ്മിൽ വഴക്കുണ്ടാകുന്നു. ഒടുവിൽ പൊലീസുകാരും സ്ഥലത്തെത്തി എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. യുവതിക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്യപ്പെട്ടതായി അറിവില്ല. 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം