'ഇതാണ് ബൈക്ക് ഓടിക്കുമ്പോൾ ഹെല്‍മറ്റ് ധരിക്കണമെന്ന് പറയുന്നത്' എന്നായിരുന്നു ചിലര്‍ വീഡിയോയ്ക്ക് താഴെ തമാശയായി എഴുതിയത്. 


രു കുടുംബമാകുമ്പോൾ ഭര്‍ത്താവും ഭാര്യയും തമ്മില്‍ അല്പസ്വല്പം അസ്വാരസ്യങ്ങളൊക്കെ ഉണ്ടാകും. എന്നാൽ ആ അസ്വാരസ്യങ്ങൾ വച്ച് താമസിപ്പിക്കാതെ തീര്‍ത്തില്ലെങ്കില്‍ അത് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങും. അത്തരമൊരു വീഡിയോയാണ്. സംഗതി നടക്കുന്നത് ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ അത്യാവശ്യം തിരക്കുള്ള ഒരു റോഡിലൂടെ പോകുന്ന ബൈക്കില്‍ ഇരുന്ന് ഒരു സ്ത്രീ ബൈക്ക് ഓടിക്കുന്നയാളുടെ മുഖത്തും തലയിലും ചെരുപ്പ് കൊണ്ട് അടിക്കുന്നത് കാണാം. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

വെറും 21 സെക്കന്‍റുള്ള വീഡിയോയില്‍ ഒരു മേല്‍പ്പാലത്തിന് താഴെയുള്ള സ‍ർവ്വീസ് റോഡിലൂടെ പോകുന്ന ബൈക്കിന് പിന്നിലിരിക്കുന്ന സ്ത്രീ പിന്നില്‍ കൂടി ബൈക്ക് ഓടിക്കുന്ന ആളുടെ ഇരു കവിളിലും ചെരുപ്പ് കൊണ്ട് മാറി മാറി അടിക്കുന്നു. ഇടയ്ക്ക് തലയ്ക്കിട്ടും അടിക്കുന്നത് കാണാം. യുവതി അടിക്കുമ്പോൾ, മുന്നിലിരിക്കുന്നയാൾ ഒഴിഞ്ഞ് മാറാനായി മുന്നോട്ട് ആയുന്നതും വീഡിയോയിലുണ്ട്. ഓരോ അടിച്ച് ശേഷവും യുവതി വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി ഇടത് വശത്തേക്ക് ചൂണ്ടിക്കാണിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ബൈക്ക് അതിവേഗം മുന്നോട് നീങ്ങുന്നു. ബൈക്കിന് പിന്നിൽ ഉണ്ടായിരുന്ന വാഹനത്തില്‍ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. 'യുപിയിലെ ലക്നൗവില്‍ ഭാര്യയും ഭര്‍ത്താവും ബൈക്കില്‍ പോകുമ്പോൾ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ അടിക്കുന്നു.' ഘ‍ർ കെ കലേഷ് എന്ന ജനപ്രിയ എക്സ അക്കൗണ്ടില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്, 

Scroll to load tweet…

വീഡിയോ വളരെ വേഗം വൈറലായി. നിരവധി പേർ യുവതിയെ വിമർശിച്ചും ചിലര്‍ അനുകൂലിച്ചും രംഗത്തെത്തി. അതിനിടെ യുവതി, ഭര്‍ത്താവിനെ തല്ലുന്നതിനിടെ അവിടെയുണ്ടായിരുന്ന ഒരു ഫ്ലക്സ് ബോർഡിന്‍റെ ചിത്രം ഒരാൾ സ്ക്രീന്‍ ഷോട്ട് എടുത്ത് പങ്കുവച്ചു. അതില്‍ 'ലൗ അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് കാണാം. നിരവധി പേരാണ് ഈ സ്ക്രീന്‍ ഷോട്ടിന് ലൈക്ക് ചെയ്തത്. ചിലര്‍ യുവതിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു. എന്നാല്‍ മറ്റ് ചിലര്‍ ഇരുവരും ബൈക്കില്‍ കയറുന്നതിന് മുമ്പ് എന്താണ് നടന്നതെന്ന് അറിയാതെ യുവതിയെ കുറ്റപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. ചിലര്‍ തമാശയായി. 'ഇതാണ് ബൈക്ക് ഓടിക്കുമ്പോൾ ഹെല്‍മറ്റ് ധരിക്കണമെന്ന് പറയുന്നത്' എന്നായിരുന്നു എഴുതി.