കുറച്ച് നേരം ആ ദൃശ്യങ്ങൾ കാണുമ്പോൾ പെട്ടെന്ന് ഞെട്ടിക്കുന്ന ഒരു സംഭവമാണ് നടക്കുന്നത്. അവിടെയുള്ള പനയ്ക്ക് തീ പിടിക്കുന്നതാണ് അത്.

മഴ പെയ്യുമ്പോൾ അതിന്റെ ദൃശ്യങ്ങൾ പകർത്തുന്നവരുണ്ട്. സുരക്ഷിതമായ സ്ഥലത്താണ് ഉള്ളതെങ്കിൽ ജനാലകളൊക്കെ തുറന്ന് വച്ച് അതിന്റെ മനോഹര ദൃശ്യങ്ങളിലേക്കിറങ്ങുന്നവരുണ്ട്. എന്നാൽ, പ്രകൃതിയുടെ ഭാവം ആർക്കും പ്രവചിക്കാനാവുന്നതല്ല. അടുത്ത നിമിഷം എന്തുണ്ടാവും എന്നും. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

salpilates എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എല്ലാം ടൈമിം​ഗാണ്, ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. എൻ്റെ കിടപ്പുമുറിയിലെ ജനാലയിൽ നിന്ന് ശാന്തമായി കാറ്റിനെ പകർത്തുകയായിരുന്നു താൻ എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. 10 ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്. 

View post on Instagram

വീഡിയോയിൽ കാണുന്നത് ജനാലയിൽ കൂടി പകർത്തുന്ന മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങളാണ്. പുറത്ത് മഴ പെയ്യുന്നത് കാണാം. കാറ്റുമുണ്ട്. കുറച്ച് നേരം ആ ദൃശ്യങ്ങൾ കാണുമ്പോൾ പെട്ടെന്ന് ഞെട്ടിക്കുന്ന ഒരു സംഭവമാണ് നടക്കുന്നത്. അവിടെയുള്ള പനയ്ക്ക് തീ പിടിക്കുന്നതാണ് അത്. അപ്രതീക്ഷിത സംഭവത്തിൽ യുവതി ഞെട്ടിപ്പോയി എന്ന് വീഡിയോ കാണുമ്പോൾ തന്നെ മനസിലാവുന്നുണ്ട്. 

View post on Instagram

പിന്നീട്, അതിനുശേഷമുള്ള ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്. അതിൽ മിന്നലേറ്റതിന് ശേഷമുള്ള പനയുടെ ചിത്രങ്ങളും കാണാം. പന മിന്നലിനെ അതിജീവിച്ചു എന്നും പൂളിന് തകരാറൊന്നും സംഭവിച്ചിട്ടില്ല എന്നും അതിൽ പറയുന്നുണ്ട്. അ​ഗ്നിശമന സേന സ്ഥലത്തെത്തിയെന്നും അവർ അത് ഉറപ്പ് വരുത്തിയെന്നും അവർ കുറിക്കുന്നുണ്ട്.