സമീപത്തുണ്ടായിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. റീന ചൗഹാൻ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്.

മാല പൊട്ടിക്കുക, പഴ്സ് തട്ടിപ്പറിക്കുക, മോഷ്ടിക്കുക തുടങ്ങി നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ഇത്തരം സംഭവങ്ങളുടെ ഞെട്ടിക്കുന്ന വീഡിയോകൾ പലപ്പോഴായി നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു നടുക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ലഖ്നൗവിലെ വികാസ്നഗറിലെ ഒരു റോഡിലാണ് സംഭവം നടന്നത്. ഇതുവഴി നടന്നുപോവുകയായിരുന്ന യുവതിയുടെ കയ്യിൽ നിന്നും ബൈക്കിൽ പോവുകയായിരുന്ന രണ്ടുപേർ പഴ്സ് തട്ടിപ്പറിക്കാൻ നോക്കുകയാണ്. പഴ്സ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രമല്ല യുവതിയേയും വലിച്ചിഴച്ചുകൊണ്ട് ഏതാനും മീറ്ററുകൾ ബൈക്കോടിച്ച് പോവുകയും ചെയ്തു. 

സമീപത്തുണ്ടായിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. റീന ചൗഹാൻ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. അലിഗഞ്ചിലുള്ള മക്കളുടെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുവരികയായിരുന്നു യുവതി. ജാങ്കിപുരം ഗാർഡനിലെ താമസക്കാരിയാണ് റീന. ബൽറാംപൂരിൽ ഇൻസ്‌പെക്ടറാണ് റീനയുടെ പിതാവ് ഒ. പി ചൗഹാൻ.

ബൈക്കിലുണ്ടായിരുന്നവർ പഴ്സ് തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും റീന അത് വിടാതെ പിടിച്ചു. എന്നാൽ, യുവതിയെയും വലിച്ചിഴച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് പോവുകയായിരുന്നു. ഇത് യുവതിക്ക് പരിക്കേൽക്കാനും കാരണമായിത്തീർന്നു. ഉടനെ തന്നെ റീന പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിൽ കേസന്വേഷണം നടക്കുകയാണ്. 

Scroll to load tweet…

അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വേ​ഗം പ്രചരിച്ചു. വീഡിയോയിൽ റീന നടന്നുപോകുന്നതും പിന്നാലെ വരികയായിരുന്ന ബൈക്കിലെ യാത്രക്കാർ അവളുടെ പഴ്സ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതും കാണാം. റീനയേയും വലിച്ചിഴച്ചുകൊണ്ട് ബൈക്ക് മുന്നോട്ടോടുന്നതും വീഡിയോയിൽ വ്യക്തമാണ്. 

വരൻ ഇടയ്‍ക്കിടെ ബാത്ത്‍റൂമിൽ പോകുന്നു, പിന്നാലെ ചെന്ന് നോക്കിയപ്പോൾ കള്ളി വെളിച്ചത്ത്, വിവാഹം മുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം