Asianet News MalayalamAsianet News Malayalam

യുവതി നദിയില്‍ നിന്നും കണ്ടെടുത്തത് അമ്പത് വർഷം പഴക്കമുള്ള വജ്രമോതിരം; വീഡിയോ കണ്ടത് പത്ത് ലക്ഷം പേര്‍

റോമൻ നാണയങ്ങൾ, ലോഹ ആങ്കറുകൾ, ഗ്ലാസ് ഘടനകൾ, മഗ്ഗ്, പുരാതന വാളുകള്‍, ലോഹ ഉരുപ്പടികള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ ജാനെ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

Woman recovers 50 year old diamond ring from river video has been viewed by 10 lakh people
Author
First Published Sep 3, 2024, 3:19 PM IST | Last Updated Sep 3, 2024, 3:19 PM IST

മ്മുടെ നാട്ടില്‍ നിധി വേട്ട അത്രയ്ക്ക് പ്രശസ്തമല്ല. എന്നാല്‍, നൂറ്റാണ്ടുകളോളം ലോകം മൊത്തം ഭരിച്ചിരുന്ന രാജ ഭരണം നിലനിന്നിരുന്ന യൂറോപ്യന്‍ രാജ്യങ്ങളിൽ നിധി വേട്ട ഒരു പ്രൊഫഷനായി കൊണ്ടു നടക്കുന്ന നിരവധി പേരുണ്ട്. ചിലർ റിട്ടയർമെന്‍റിന് ശേഷമാണ് നിധി വേട്ടയ്ക്ക് ഇറങ്ങുന്നതെങ്കില്‍ മറ്റ് ചിലര്‍ ചെറുപ്പത്തില്‍ തന്നെ ഇതൊരു പ്രൊഫഷനായി കൊണ്ടു നടക്കുന്നു. മെറ്റല്‍ ഡിറ്റക്ടർ അടക്കമുള്ള നിരവധി ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഈ നിധി വേട്ടകളത്രയും. പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ കൊട്ടരങ്ങളും പ്രഭുഭവനങ്ങളും അവയുടെ സമീപ പ്രദേശങ്ങളിലും രണ്ടാം ലോകമഹായുദ്ധത്തില്‍ ജർമ്മന്‍ പട തോറ്റോടിയ വഴികളിലൂടെയും ഇത്തരത്തില്‍ നിധി വേട്ടകള്‍ സജീവമാണ്. ഇതിനിടെയാണ് മൈ ഓർഡിനറി ട്രഷേഴ്സ് എന്ന സമൂഹ മാധ്യമ പേജിലൂടെ ജാനെ എന്ന യുവതി താന്‍ തെക്കന്‍ ഇംഗ്ലണ്ടിന് സമീപത്തെ നദിയില്‍ നിന്നും തപ്പിയെടുത്ത മോതിരത്തിന്‍റെ വീഡിയോ പങ്കുവച്ചപ്പോള്‍ കണ്ടത് പത്ത് ലക്ഷത്തിലധികം പേര്‍. 

മൈ ഓർഡിനറി ട്രഷേഴ്സ്  എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഇത്തരത്തില്‍ നദികളില്‍ നിന്നും തപ്പിയെടുത്ത നിരവധി വിലപിടിപ്പുകള്ള വസ്തുക്കള്‍ കാണാം. റോമൻ നാണയങ്ങൾ, ലോഹ ആങ്കറുകൾ, ഗ്ലാസ് ഘടനകൾ, മഗ്ഗ്, പുരാതന വാളുകള്‍, ലോഹ ഉരുപ്പടികള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ ജാനെ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മെറ്റല്‍ ഡിറ്റക്ടറിന്‍റെ സഹായത്തോടെയാണ് ജാനെ നദിയില്‍ നിന്നും മോതിരം കണ്ടെടുത്തത്. സ്വർണ്ണ മോതിരത്തില്‍ വജ്രം പതിച്ചിരുന്നതായി ജാനെ അവകാശപ്പെട്ടു. ഇത്തരത്തിലൊരു നിധി തനിക്ക് ആദ്യമായി ലഭിച്ചതാണെന്നും അവര്‍ പറഞ്ഞു. വീഡിയോയ്ക്ക് ഒപ്പം ജാനെ ഇങ്ങനെ കുറിച്ചു. 'വജ്രങ്ങൾ എന്നെന്നേക്കുമായി! സ്നേഹത്തോടെ, നദിയിൽ നിന്ന്. ഇന്ന് രാവിലെ, തിളങ്ങുന്ന വെള്ളത്തിൽ നിന്ന് ഈ അതിശയകരമായ 18 സെന്‍റ് സ്വർണ്ണവും പ്ലാറ്റിനം ഡയമണ്ട് സോളിറ്റയർ മോതിരവും വീണ്ടെടുക്കാൻ ഭാഗ്യമുണ്ടായതിനാൽ ഞാൻ അത്ഭുതപ്പെട്ടു. അത് കണ്ടെത്തുന്നത് എളുപ്പമായിരുന്നു. നദീയിലെ ചരലുകൾക്കിടയിൽ സ്വർണ്ണ ബാൻഡ് തിളങ്ങി,' ജാനെ കൂട്ടിചേര്‍ത്തു.

ആദ്യ പ്രസവത്തിൽ രണ്ട്, രണ്ടാമത്തേതിൽ നാല്; പെണ്‍മക്കളെ വളർത്താന്‍ സഹായം തേടിയ ദമ്പതികള്‍ക്ക് രൂക്ഷ വിമർശനം

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jane (@myordinarytreasure)

'സ്വയം വിവാഹം' ചെയ്തു, വർഷം ഒന്ന് കഴിഞ്ഞപ്പോള്‍ ബോറടി, 'വിവാഹ മോചന ഹർജി' ഫയൽ ചെയ്ത് യുവതി

“1970 കാലഘട്ടത്തോളം പഴക്കമുള്ള ഞാൻ കണ്ടെത്തിയ ആദ്യത്തെ ഡയമണ്ട് മോതിരമാണിത്. ഇത് ഒരു വിവാഹ മോതിരമായി ധരിച്ചിരിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ 50 വർഷത്തിനിടയിൽ എപ്പോഴെങ്കിലും ഇത് മനപ്പൂർവ്വം വലിച്ചെറിയപ്പെട്ടതാണെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ." അവർ കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാന്‍ എത്തിയത്. പലരും അത് പ്രണയചിഹ്നമാണെന്ന് കുറിച്ചു.  “ഇത് സങ്കടകരമാണ്, കാരണം ഒരു കാലത്ത് ആ മോതിരം ആർക്കെങ്കിലും എല്ലാമായിരുന്നിരിക്കണം. അത് ആരുടെയെങ്കിലും വിരലിൽ നിന്ന് വഴുതിപ്പോയതാകാം. ചിലപ്പോള്‍ മോഷ്ടിക്കപ്പെട്ടത്. അതല്ല മനപ്പൂർവ്വം രോഷം കൊണ്ടോ തീവ്രമായ ദുഃഖത്തിലോ വെള്ളത്തിലേക്ക് എറിഞ്ഞതാകുമോ?" ഒരു കാഴ്ചക്കാരന്‍ എഴുതി, "നിങ്ങൾക്ക് ഉടമയെയോ കുടുംബത്തെയോ കണ്ടെത്താൻ കഴിയുമെങ്കിൽ അത് വളരെ രസകരമായിരിക്കും." മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 

രോഗാവസ്ഥയിൽ സഹായിച്ച സഹപ്രവർത്തകന് സ്വന്തം വീട് സമ്മാനിച്ചു; പക്ഷേ, പിന്നാലെ കിട്ടിയത് എട്ടിന്‍റെ പണി

 

Latest Videos
Follow Us:
Download App:
  • android
  • ios