Asianet News MalayalamAsianet News Malayalam

അകലം ഇഞ്ചുകൾ മാത്രം, പാഞ്ഞുപോകുന്ന ട്രെയിനിനരികെ യുവതി, വീഡിയോ കണ്ടത് 6.2 മില്ല്യൺ

ഈ പ്രശസ്തമായ തെരുവിൽ തീവണ്ടികൾ വീടുകളിൽ നിന്നും വെറും ഇഞ്ചുകൾ മാത്രം അകലത്തുള്ള ട്രാക്കുകളിലൂടെയാണ് കടന്നു പോകുന്നത്. കഫേകളും മറ്റും സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

woman standing very near to moving train viral video from Hanoi Train Street rlp
Author
First Published Sep 29, 2023, 9:03 PM IST

ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര ആകർഷണ കേന്ദ്രമാണ് വിയറ്റ്നാമിലെ ഹാനോയ് ട്രെയിൻ സ്ട്രീറ്റ്. ഇത് നേരിൽ കാണാത്തവരാണ് എങ്കിൽ കൂടിയും ഇതിന്റെ അതിമനോഹരമായ പല വീഡിയോകളും നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയുണ്ടായി. @gunsnrosesgirl3 എന്ന അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്ത ഈ വീഡിയോ അനേകം പേരെയാണ് ആകർഷിച്ചത്. 

വീഡിയോയിൽ കാണുന്നത് ഒരു യുവതി തന്റെ ഭക്ഷണവുമായി ഒരു കഫെയ്ക്കരികിൽ നിൽക്കുന്നതാണ്. ആ സമയത്ത് തൊട്ടടുത്ത് കൂടി ട്രെയിൻ പാഞ്ഞുപോകുന്നത് കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയെ ആകർഷിച്ചത്. 6.2 മില്ല്യൺ ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു. 6000 പേർ വീഡിയോയ്ക്ക് ലൈക്കും നൽകി. 

ഈ പ്രശസ്തമായ തെരുവിൽ തീവണ്ടികൾ വീടുകളിൽ നിന്നും വെറും ഇഞ്ചുകൾ മാത്രം അകലത്തുള്ള ട്രാക്കുകളിലൂടെയാണ് കടന്നു പോകുന്നത്. കഫേകളും മറ്റും സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. അത് മാത്രമല്ല, വീടുകൾ, സ്ഥാപനങ്ങൾ ഇവയൊക്കെ ഇവിടെ ട്രാക്കിനോട് ചേർന്ന് ഒരുമിച്ച് നിൽക്കുന്നു. 

വിയറ്റ്നാം ഓൺലൈൻ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച് 1902 -ൽ ഫ്രഞ്ച് കൊളോണിയൽ ഭരണകാലത്താണ് ഹാനോയി ട്രെയിൻ സ്ട്രീറ്റ് സ്ഥാപിക്കപ്പെട്ടത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് ഇവിടം സന്ദർശിക്കാറുള്ളത്. ട്രെയിൻ ട്രാക്കിനും ഈ പറയുന്ന വീടുകൾക്കും ഇടയിൽ ഒന്നും തന്നെ യാതൊരു മറകളും ഇല്ല എന്നതും ശ്രദ്ധേയമാണ്. ട്രെയിനുകൾ ഓടാത്ത സമയത്ത് നമുക്ക് ട്രാക്കിലൂടെ നടക്കാം. ട്രെയിൻ വരുന്നതിന് കുറച്ച് മുമ്പായി അതിന്റെ മുന്നറിയിപ്പുകൾ നൽകും. ആ സമയത്ത് അവിടെ നിന്നും ആളുകൾ മാറുന്നു. 

അപ്പോൾ ഇനി വിയറ്റ്നാം സന്ദർശിക്കുമ്പോൾ ഇവിടം സന്ദർശിക്കാൻ മറക്കണ്ട.

Follow Us:
Download App:
  • android
  • ios