Asianet News MalayalamAsianet News Malayalam

വാളെടുത്ത് ബൈക്കിൽ രണ്ടുപേർ, വെട്ടാനാഞ്ഞവരെ കല്ലെറിഞ്ഞോടിച്ച് അമ്മ, വീഡിയോ വൈറൽ

യുവാവും അമ്മയും കൂടി സംസാരിച്ച് നിൽക്കുമ്പോൾ പെട്ടെന്ന് അതിനടുത്തേക്ക് ബൈക്കിൽ രണ്ടുപേർ വരുന്നത് കാണാം. അയാൾ വാളെടുത്ത് യുവാവിനെ വെട്ടാൻ നോക്കുകയാണ്. യുവാവ് വീണുപോകും

woman throws stones at sons attackers cctv footage went viral
Author
First Published Aug 21, 2024, 8:20 AM IST | Last Updated Aug 21, 2024, 8:19 AM IST

ഇപ്പോൾ മിക്കയിടത്തും സിസിടിവികളുണ്ട്. അതുകൊണ്ട് തന്നെ പല നിർണായക രം​ഗങ്ങളും ക്യാമറകളിൽ പതിയാറുണ്ട്. അതിൽ പലതും പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. അതുപോലെ ഒരു ദൃശ്യമാണ് ഇതും. മക്കൾക്ക് എന്തെങ്കിലും അപകടം വരുന്നു എന്ന് തോന്നിയാൽ അമ്മമാർ അപ്പോൾ തന്നെ പ്രതികരിക്കാറുണ്ട് അല്ലേ? അതെങ്ങനെ പറ്റി, എന്തുകൊണ്ട് പറ്റി എന്നതൊക്കെ പിന്നീടായിരിക്കും ആലോചിക്കുന്നത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. 

ഈ വീഡിയോയിൽ കാണുന്നത് മകനെ വാളുമായി അക്രമിക്കാനെത്തിയ രണ്ടുപേരെ ഒരമ്മ കല്ലെറിഞ്ഞ് ഓടിക്കുന്നതാണ്. സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു യുവാവ് ബൈക്കിലിരിക്കുന്നതാണ്. സമീപത്ത് ഒരു സ്ത്രീയും നിൽക്കുന്നുണ്ട്. യുവാവ് മകനും സ്ത്രീ അവന്റെ അമ്മയുമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഭവം നടന്നത് ഓഗസ്റ്റ് 18 -ന് മഹാരാഷ്ട്രയിലെ കോലാപൂരിലെ ജയ്സിംഗ്പൂർ പ്രദേശത്താണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

യുവാവും അമ്മയും കൂടി സംസാരിച്ച് നിൽക്കുമ്പോൾ പെട്ടെന്ന് അതിനടുത്തേക്ക് ബൈക്കിൽ രണ്ടുപേർ വരുന്നത് കാണാം. അയാൾ വാളെടുത്ത് യുവാവിനെ വെട്ടാൻ നോക്കുകയാണ്. യുവാവ് വീണുപോകും. ഈ സമയത്ത് സമീപത്തുണ്ടായിരുന്ന അമ്മ ഒരു നിമിഷം വൈകാതെ കല്ലുകൾ പെറുക്കി അവരെ എറിയുന്നതാണ് പിന്നെ കാണുന്നത്. പിന്നീട്, യുവാവും അമ്മയ്ക്കൊപ്പം ചേരുന്നു. പിന്നീട് രണ്ടുപേരും ഓടിപ്പോകുന്നത് കാണാം. 

മൂന്ന് അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞതായും അവർക്കെതിരെ കേസെടുത്തതായും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. യുവാവ് നേരത്തെ ബൈക്കിൽ വന്ന യുവാക്കളുമായി വഴക്കിട്ടിരുന്നു എന്നും അതിന്റെ ബാക്കിപത്രമായിരുന്നു ഈ സംഭവം എന്നും പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ യുവാവിന്റെ അച്ഛൻ നാട്ടിലുണ്ടായിരുന്നില്ല. 

എന്തായാലും, വീഡിയോ വൈറലായതോടെ അമ്മയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ് നെറ്റിസൺസ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios