യോ​ഗയിൽ എന്തിനാണ് പാമ്പുകളെ ഉപയോ​ഗിക്കുന്നത് എന്നായിരുന്നു വിമർശകരുടെ ചോദ്യം. പാമ്പ് യോ​ഗയ്ക്കോ മറ്റെന്തെങ്കിലും വ്യായാമത്തിനോ ഒന്നും ഉപയോ​ഗിക്കാനുള്ള ഉപകരണമല്ല. അതിന് ജീവനുണ്ട്. അതിനെ ചൂഷണം ചെയ്യുകയാണ് യുവതി ചെയ്യുന്നത് എന്നും പലരും കുറിച്ചു.

ഓരോ ദിവസവും വ്യത്യസ്തമായ അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ ചില വീഡിയോകൾ വലിയ വിമർശനമാണ് നെറ്റിസൺസിന്റെ ഭാ​ഗത്ത് നിന്നും ഏറ്റുവാങ്ങാറുള്ളത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. 

വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് jenz_losangeles and lxrpythons എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് യുവതി യോ​ഗ ചെയ്യുന്നതാണ്. യോ​ഗ ചെയ്യുന്നു എന്ന് മാത്രമല്ല അതിനൊപ്പം പാമ്പിനെ കൂടി ഉപയോ​ഗിച്ചിരിക്കുന്നു എന്നതാണ് വീഡിയോയുടെ പേരിൽ യുവതി വിമർശനം കേൾക്കാൻ കാരണമായിത്തീർന്നത്. വീഡിയോയിൽ യുവതി യോ​ഗ ചെയ്യുന്നത് കാണാം. ഒപ്പം പാമ്പിനെയും ഉപയോ​ഗിച്ചിട്ടുണ്ട്. പാമ്പ് അവരുടെ കൈകളിലും ദേഹത്തും ഒക്കെ ഇഴയുന്നതും ചുറ്റുന്നതും ഒക്കെ വീഡിയോയിൽ കാണാം. 

ഒന്നിൽ കൂടുതൽ പാമ്പുകളെ വീഡിയോയിൽ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വിഷമില്ലാത്ത പാമ്പുകളാണ് യുവതിക്കൊപ്പം വീഡിയോയിൽ ഉള്ളതെങ്കിലും നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. 

യോ​ഗയിൽ എന്തിനാണ് പാമ്പുകളെ ഉപയോ​ഗിക്കുന്നത് എന്നായിരുന്നു വിമർശകരുടെ ചോദ്യം. പാമ്പ് യോ​ഗയ്ക്കോ മറ്റെന്തെങ്കിലും വ്യായാമത്തിനോ ഒന്നും ഉപയോ​ഗിക്കാനുള്ള ഉപകരണമല്ല. അതിന് ജീവനുണ്ട്. അതിനെ ചൂഷണം ചെയ്യുകയാണ് യുവതി ചെയ്യുന്നത് എന്നും പലരും കുറിച്ചു. 'ദൈവത്തെ ഓർത്ത് ദയവായി ആ പാമ്പുകളെ ഒന്ന് വെറുതെ വിടാമോ' എന്നായിരുന്നു ഒരാളുടെ കമന്റ്. 

View post on Instagram

മറ്റൊരാൾ കുറിച്ചത്, 'എനിക്ക് പാമ്പുകളെ ഇഷ്ടമാണ്, യോ​ഗയും ഇഷ്ടമാണ്. എന്നാൽ ഇത് രണ്ടിന്റെയും കോംപിനേഷൻ എനിക്ക് മനസിലാകുന്നില്ല' എന്നാണ്. അതേസമയം 'യോ​ഗയാണ് ചെയ്യുന്നത് എന്ന് പറയുന്നുണ്ടെങ്കിലും ഇത് യോ​ഗയല്ല, വെറും സ്ട്രെച്ചിങ്ങാണ്' എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.