വെള്ളിയാഴ്ചകളിൽ 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ ജീവനക്കാര്‍ക്ക് 100 രൂപ പിഴ. കമ്പനിയിലെ പുതിയ നിയമത്തെ കുറിച്ച് ജീവനക്കാരിയുടെ റെഡ്ഡിറ്റ് പോസ്റ്റ്. ഇത് നിയമവിധേയമാണോ എന്നും ചോദ്യം.
അഞ്ച് വർഷം സേവനം പൂർത്തിയാക്കാന്‍ തയ്യാറാകുന്ന ജീവനക്കാർക്ക് സൗജന്യമായി ഫ്ലാറ്റുകൾ സമ്മാനിച്ച് ചൈനയിലെ ഷെജിയാങ് ഗുഷെങ് ഓട്ടോമൊബൈൽ എന്ന കമ്പനി. കഴിവുള്ളവരെ ആകർഷിക്കാനും കമ്പനിയിൽ നിലനിർത്താനും ലക്ഷ്യമിട്ടാണത്രെ ഈ പദ്ധതി.
മധ്യപ്രദേശിൽ സ്കൂൾ വാൻ എത്താത്തതിൽ പ്രതിഷേധിച്ച് 10 വയസുകാരി. മൂന്ന് മണിക്കൂർ നേരമാണ് സ്കൂള്‍ യൂണിഫോമില്‍ ബാഗുമായി വിദ്യാര്‍ത്ഥിനി റോഡില്‍ കുത്തിയിരുന്നത്. ഗതാഗതം സ്തംഭിച്ചു.
ചൈനയിലെ ഒരു ഇ-സ്പോർട്സ് ഹോട്ടലിൽ രണ്ട് വർഷമായി താമസിച്ചിരുന്ന യുവാവ് മുറി ഒഴിഞ്ഞപ്പോൾ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞ മുറിയുടെ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്‍.
100-ാം വയസിൽ കന്നി മാളികപ്പുറമായി മലകയറിയ പാറുക്കുട്ടിയമ്മ തൻറെ 102-ാം വയസിൽ മൂന്നാമത്തെ ശബരിമല യാത്രയിലാണിപ്പോൾ. 2023ൽ ആദ്യമായി പതിനെട്ടാം പടി കയറി അയ്യപ്പ ദർശനം നടത്തിയ പാറുക്കുട്ടിയമ്മ ഇപ്പോൾ ഒരു സിനിമ താരം കൂടിയാണ്.
മധ്യപ്രദേശിലെ പന്നയിൽ സതീഷ്, സാജിദ് എന്നീ ബാല്യകാല സുഹൃത്തുക്കൾക്ക് പാട്ടത്തിനെടുത്ത സ്ഥലത്ത് നിന്ന് കിട്ടിയത് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രം. ഈ വജ്രത്തിന് വിപണിയിൽ 50 മുതൽ 60 ലക്ഷം രൂപ വരെ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്.
ചൈനയിലെ ഫുഡ് ഡെലിവറി റൈഡര്‍ അഞ്ച് വർഷത്തെ കഠിനാധ്വാനം കൊണ്ട് 1.4 കോടി രൂപ സമ്പാദിച്ചതാണ് ഇപ്പോള്‍ അവിടുത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 25-കാരനായ ഷാങ് സൂക്വിയാങ് എന്ന യുവാവാണ് മിതമായ ജീവിതശൈലിയിലൂടെയും കഠിനാധ്വാനത്തിലൂടെയും ഇത്രയും സമ്പാദിച്ചത്.
ജർമ്മനിയിൽ ട്രെൻഡ് ആയി ഹോബി ഡോഗിംഗ്. ഒറ്റ വാചകത്തിൽ സാങ്കല്പിക നായയെ പരിശീലിപ്പിക്കുന്ന പരിപാടിയെന്ന് ഹോബി ഡോഗിംഗിനെ വിളിക്കാം. വിചിത്രമായ വിനോദത്തിന് സാമൂഹിക മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണം.
മലയാളസിനിമയുടെ ചരിത്രത്തിൽ മറ്റൊരു കലാകാരനുമായും താരതമ്യത്തിനുള്ള പഴുത് ബാക്കിവയ്ക്കാത്ത ചലച്ചിത്രകാരനെന്ന നിലക്കാണ് ശ്രീനിവാസൻ മലയാളസിനിമ മുന്നോട്ടുവച്ച തനതുശൈലിയായി മാറുന്നത്.
ഡെൽഹിയിലെ അതിരൂക്ഷമായ വായുമലിനീകരണം കാരണം 13 വർഷത്തെ താമസം അവസാനിപ്പിച്ച് നഗരം വിടുകയാണെന്ന് യുവാവ്. മലിനീകരണം കാരണം തനിക്ക് 'പൊല്യൂഷൻ ഇൻഡ്യൂസ്ഡ് ആസ്ത്മ' പിടിപെട്ടു, ഇൻഹേലറുകളെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.
See Web Special Magazine Features