ബെംഗളൂരുവിൽ ക്യാബ് ഡ്രൈവർക്കും സുഹൃത്തുക്കൾക്കുമെതിരെ കൂട്ടബലാത്സംഗ പരാതി നൽകിയ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കേസിൽ വഴിത്തിരിവ്. പോലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് തെളിയുകയും, കാമുകനെ ഭയന്നാണ് താൻ കള്ളപ്പരാതി നൽകിയതെന്ന് യുവതി സമ്മതിച്ചു.
യുകെയിലെ സ്കെഗ്നെസിൽ, കാറ്റിൽ വായിലേക്ക് പറന്നുവീണ ഇല തുപ്പിക്കളഞ്ഞ 86-കാരന് ഭീമമായ പിഴ ചുമത്തി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള റോയ് മാർഷെന്ന വൃദ്ധൻ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വാദിച്ചെങ്കിലും, 150 പൗണ്ട് പിഴ അടക്കേണ്ടിവന്നു.
സാൻ ഫ്രാൻസിസ്കോയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വേമോയുടെ റോബോ ടാക്സിയില്‍ പ്രസവിച്ച് യുവതി. അതേ ടാക്സിയിൽ തന്നെ നേരെ ആശുപത്രിയിലേക്ക്. അമ്മയും കുഞ്ഞും സുരക്ഷിതം.
ഇല്ലാത്ത രോഗത്തിന്റെ പേരിൽ കാനഡയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ വനിതാ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും മുന്നിൽ സ്വകാര്യഭാഗം പ്രദർശിപ്പിച്ച ഇന്ത്യൻ വംശജനായ യുവാവ് പൊലീസ് കസ്റ്റഡിയില്‍. വ്യാജ പേരിലടക്കം ഇയാൾ വിവിധ ക്ലിനിക്കുകളില്‍ എത്തിയിരുന്നു.
155 മില്യൺ ഡോളർ കൈക്കൂലി വാങ്ങി. ചൈനയിലെ മുന്‍ ബാങ്കറുടെ വധശിക്ഷ നടപ്പിലാക്കി. ടിയാൻജിനിലെ കോടതിയാണ് ശിക്ഷ നടപ്പിലാക്കിയത്. രാജ്യത്തിനും ജനങ്ങൾക്കും കനത്ത നഷ്ടമുണ്ടാക്കിയ ഗുരുതരമായ കുറ്റകൃത്യമാണിതെന്ന് കോടതി വിലയിരുത്തല്‍.
ഇന്ത്യയിലെ ഓൺലൈൻ ഡെലിവറി വേഗതയിൽ അത്ഭുതം പ്രകടിപ്പിച്ച് യുഎസ് ഫൗണ്ടര്‍. സ്വിഗ്ഗി, ബ്ലിങ്കിറ്റ് പോലുള്ള സേവനങ്ങൾ 6 മിനിറ്റിനുള്ളിൽ ഓർഡറുകൾ എത്തിക്കുമെന്നും യുഎസിൽ ഒരു മണിക്കൂർ വരെ എടുക്കുന്നുവെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
സ്പെയിനിൽ സ്ഥിരമായി ജോലിക്ക് 40 മിനിറ്റ് നേരത്തെ എത്തിയതിന് ജീവനക്കാരിയെ പിരിച്ചുവിട്ട് കമ്പനി. കമ്പനിയുടെ നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജീവനക്കാരി കോടതിയെ സമീപിച്ചെങ്കിലും നടപടി ശരിയാണെന്ന് കോടതി വിധി.
തന്റെ സെക്യൂരിറ്റി ഗാര്‍ഡ് മൂന്ന് ലക്ഷം സബ്സ്ക്രൈബര്‍മാരുള്ള സംരംഭകനാണ് എന്ന് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫൗണ്ടർ. പോസ്റ്റ് വൈറലാകുന്നു. യുവാവിന്റെ നമ്പര്‍ തരൂ എന്ന് നെറ്റിസണ്‍സ്.
100 മീറ്റർ നീന്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കി രത്നഗിരിയിൽ നിന്നുള്ള ഒരു വയസും 9 മാസവും പ്രായമുള്ള വേദ പരേഷ്. 11 മാസത്തെ പരിശീലനത്തിലൂടെ ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സി’ല്‍ ഇടംപിടിച്ചു ഈ കൊച്ചുമിടുക്കി.
പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിൽ 1.5 കോടി രൂപയുടെ ലോട്ടറി അടിച്ച കർഷക തൊഴിലാളികളായ ദമ്പതികൾ കൊള്ളയടിക്കപ്പെടുമെന്ന ഭയത്താൽ ഒളിവിൽ പോയി. വാർത്തയറിഞ്ഞ പോലീസ് ഇവരെ കണ്ടെത്തി സുരക്ഷ വാഗ്ദാനം ചെയ്യുകയും വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
See Web Special Magazine Features