കോടികളുടെ ആസ്തിയുള്ള ചൈനീസ് നിക്ഷേപകൻ സോഷ്യൽ മീഡിയയിലൂടെ തനിക്ക് അനുയോജ്യയായ വധുവിനെ തേടുന്നു. താൻ ഒരു തികഞ്ഞ ദേശീയവാദിയാണെന്നും സ്നേഹവും കരുതലും ഉള്ള ഒരു പങ്കാളിയെയാണ് വേണ്ടതെന്നും യുവാവ്.
മണിക്കൂറുകൾ നീണ്ട ബാത്ത്റൂം ഇടവേളകളുടെ പേരിൽ കിഴക്കൻ ചൈനയിലെ ഒരു എഞ്ചിനീയർക്ക് ജോലി നഷ്ടമായി. പൈൽസ് ആണ് കാരണമെന്ന് ജീവനക്കാരൻ വാദിച്ചെങ്കിലും, കമ്പനിയുടെ പിരിച്ചുവിടൽ നടപടി ശരിവെച്ച് കോടതിയും.
ഗുഡ്ഗാവിൽ ജീവിക്കുന്നതിന്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് യുവാവ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. നഗരത്തിലെ ജീവിതം സമ്മാനത്തുകയില്ലാത്ത ഒരു റിയാലിറ്റി ഷോ പോലെയാണെന്നാണ് യുവാവിന്റെ അഭിപ്രായം.
ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന വംശീയ വിദ്വേഷ വെടിവയ്പ്പിൽ, അഹ്മദ് അൽ അഹ്മദ് എന്ന സിറിയൻ കുടിയേറ്റക്കാരൻ സ്വന്തം ജീവൻ പണയപ്പെടുത്തി അക്രമികളിലൊരാളെ കീഴടക്കി. ഈ ധീരപ്രവൃത്തിക്കിടെ വെടിയേറ്റ അഹ്മദ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
യൂറോപ്പിലെ പ്രവാസം മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങാൻ പദ്ധതിയിട്ട ദമ്പതികൾക്ക് ബെംഗളൂരുവിലെ ആദ്യ യാത്രയിൽ കടുത്ത നിരാശ. നഗരത്തിലെ തകർന്ന റോഡുകളെയും ചേരികളെയും കുറിച്ചുള്ള അവരുടെ റെഡ്ഡിറ്റ് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു.
ചൈനീസ് സമ്മർദ്ദത്തെയും ഭീഷണികളെയും തുടർന്ന് ഹോങ്കോങ്ങിലെ അവസാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി പിരിച്ചുവിട്ടു. 97 ശതമാനം അംഗങ്ങളും പിരിച്ചുവിടലിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചത്.
അപൂർവ്വ രോഗമുള്ള കുട്ടിയെ പരിചരിക്കുന്നതിനിടെ ഭർത്താവിന് 520-ൽ അധികം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ജപ്പാനീസ് യുവതിയായ നെമു കുസാനോ കണ്ടെത്തി. ഇതിന് പ്രതികാരമായി, അവർ തൻ്റെ ജീവിതകഥ ഒരു മാംഗ ആർട്ടിസ്റ്റിൻ്റെ സഹായത്തോടെ കോമിക് പുസ്തകമാക്കി മാറ്റി.
ഉത്തർപ്രദേശിലെ ജലൗണിൽ എസ്എച്ച്ഒ അരുൺ കുമാർ റായിയെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. റായിയുടെ കുടുംബത്തിൻ്റെ പരാതിയിൽ വനിതാ കോൺസ്റ്റബിൾ മീനാക്ഷി ശർമ്മയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.
സാൻ ജോസിൽ, മരിച്ച മകന്റെ വസ്ത്രങ്ങൾ ആവശ്യപ്പെട്ട കുടുംബത്തിന് ശ്മശാന ഡയറക്ടർ നൽകിയത് തലച്ചോർ. ഇന്ത്യൻ വംശജയായ ഡയറക്ടർ അനിത സിംഗിനെതിരെ ഗുരുതരമായ അനാസ്ഥയ്ക്ക് കുടുംബം കേസ് ഫയൽ ചെയ്തു. തലച്ചോർ മൃതദേഹത്തിനൊപ്പം അടക്കം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു
വിവാഹത്തിന് വെറും രണ്ട് മണിക്കൂർ മുമ്പ് കാമുകനെ കാണാനെത്തിയ വധുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാർ ഡ്രൈവർ പകർത്തിയ വീഡിയോയിൽ, യുവതി കാമുകനുമായി സംസാരിച്ച് തിരികെ വരുന്ന ദൃശ്യങ്ങളാണുള്ളത്. വീഡിയോ പങ്കുവെച്ച ഡ്രൈവറെയും നിരവധി പേർ വിമർശിച്ചു.
See Web Special Magazine Features