ജീവനക്കാരുടെ അവധി പോളിസികളിൽ കടുത്ത നിയന്ത്രണങ്ങളുമായി ഒരു ഇന്ത്യൻ കമ്പനി. കമ്പനിയിലെ സിക്ക് ലീവ്, കാഷ്വൽ ലീവ് എന്നിവ നിർത്തലാക്കിയതായി എച്ച്.ആർ അയച്ച സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായി. പുതിയ നിയമപ്രകാരം വർഷത്തിൽ ആകെ 12 പെയ്ഡ് ലീവ് മാത്രമാണ് ലഭിക്കുക.
യുഎസ്സിലുള്ള ഒരു കുടുംബത്തിന് കഴിഞ്ഞ ആറ് മാസത്തിനിടെ ലഭിച്ചത് ഓർഡർ ചെയ്യാത്ത നൂറിലധികം ആമസോൺ പാക്കേജുകൾ ലഭിച്ചു. പ്രശ്നത്തിന് പരിഹാരമാകാതെ വലഞ്ഞ് കുടുംബം.
അഭിനന്ദിക്കാന്‍ മടിയില്ല, കരുണ ആവോളമുണ്ട്. ആഘോഷദിവസങ്ങളിൽ വീട്ടില്‍ നിന്നും ഭക്ഷണം വരെ കൊണ്ടുത്തരും. ശ്രദ്ധേയമായി ഇന്ത്യയിലെ ടോക്സിക് തൊഴിൽ സംസ്കാരത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടുള്ള ഒരു മാനേജറെ കുറിച്ചുള്ള പോസ്റ്റ്.
ചൈനയുടെ ഒരു യുവാൻ നോട്ടിൽ പ്രത്യക്ഷപ്പെട്ട 'വൺ യുവാൻ ഗേൾ' എന്നറിയപ്പെട്ടിരുന്ന പെൺകുട്ടിയെ 50 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ഡോങ് വംശജയായ 65-കാരിയായ ഷി നയിൻ എന്ന കർഷകസ്ത്രീയായിരുന്നു അവര്‍.
കോടികളുടെ സമ്പാദ്യമുണ്ടായിട്ടും വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ മടിക്കുന്നതിന്റെ കാരണങ്ങൾ എന്തായിരിക്കാം? പോസ്റ്റ് ഷെയര്‍ ചെയ്ത് പേഴ്സണൽ ഫിനാൻസിൽ വിദഗ്ധനായ സ്വപ്നിൽ കൊമ്മാവാർ. ഇന്ത്യ ഇഷ്ടപ്പെടാത്തത് കൊണ്ടല്ലെന്നും യുവാവ്.
ചൈനയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ നാല് വയസുകാരനെ രക്ഷിക്കാന്‍ മുന്നുംപിന്നും നോക്കാതെ ഇറങ്ങി 13 വയസ്സുകാരി. പേരോ വിവരങ്ങളോ ഒന്നും നൽകാതെയാണ് ആ പെൺകുട്ടി മടങ്ങിയത്. അവളെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് ചൈനയിലെ സോഷ്യല്‍ മീഡിയ.
കാമുകി യാത്ര പോകുന്നതിന് മുൻപ് ഒരു ദിവസം അവൾക്കൊപ്പം ചെലവഴിക്കാൻ സത്യസന്ധമായി അവധി ചോദിച്ച ജീവനക്കാരൻറെ അപേക്ഷ മാനേജർ അംഗീകരിച്ചു. ഈ തുറന്ന സമീപനം തൊഴിലിടത്തിലെ നല്ല മാറ്റമായി കണ്ട മാനേജരുടെ പ്രതികരണവും ജീവനക്കാരന്റെ സത്യസന്ധതയും പ്രശംസിക്കപ്പെട്ടു.
കോയമ്പത്തൂരിൽ സ്കൂളിലേക്ക് മക്കളെയും കൊണ്ട് പോവുകയായിരുന്ന സ്ത്രീയുടെ സ്കൂട്ടറിന് മുന്നിലേക്ക് കുതിരകൾ പാഞ്ഞുകയറി അപകടം. സ്ത്രീക്കും കുട്ടികൾക്കും പരിക്കേറ്റ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി. ഇത്തരം മൃഗങ്ങളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം
സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വിവാഹത്തില്‍ നിന്നും പിന്മാറി വധു. എന്നാൽ, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ കളിയാക്കുമായിരുന്നു എന്നും അതിന്റെ പേരിലാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്നും വരന്.
കടുത്ത വയറുവേദനയായിട്ടും വർക്ക്ഷോപ്പിൽ പങ്കെടുക്കാന്‍ എൻജിഒ ഡയറക്ടർ നിർബന്ധിച്ചുവെന്ന് മുംബൈയില്‍ നിന്നുള്ള യുവതിയുടെ പോസ്റ്റ്. മാനസികാരോഗ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയുടെ നിലപാടിനെതിരെ വിമര്‍ശനം.
See Web Special Magazine Features