ഒരു സെൽഫിക്ക് 100 രൂപ, ഇന്ത്യക്കാരെക്കൊണ്ട് മടുക്കാതിരിക്കാനാ; കുറേ കാശ് വാരും, റഷ്യൻയുവതിയുടെ വീഡിയോ, വിമർശനം
ഇപ്പോൾ എല്ലാവരും ഹാപ്പിയാണ് എന്നാണ് യുവതി പറയുന്നത്. ഇന്ത്യക്കാർക്ക് വിദേശികളോടൊപ്പമുള്ള സെൽഫിയും ആയി. വിദേശികളാണ് എങ്കിൽ മടുക്കുകയുമില്ല എന്നും യുവതി പറയുന്നു.

വിദേശികളോടൊത്ത് സെൽഫിയെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളൊക്കെ ഇന്നും ഉണ്ടാവുമോ എന്ന് നമ്മൾ സംശയിക്കുന്നുണ്ടാവും. എന്നാൽ, ഇന്നും അങ്ങനെയൊക്കെയുള്ള ആളുകളുണ്ട് എന്ന് തെളിയിക്കുകയാണ് ഈ സംഭവം. ഇന്ത്യയിലെത്തിയ ഒരു റഷ്യക്കാരി തന്റെ കൂടെ സെൽഫി എടുക്കുന്നതിന് ഒരാളിൽ നിന്നും 100 രൂപയാണ് ഈടാക്കുന്നത്.
@angelinali777 എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇവിടെയുള്ളവർ നിരന്തരം സെൽഫി എടുക്കാനാവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കാൻ തുടങ്ങിയതോടെയാണ് റഷ്യക്കാരിയായ യുവതി ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നാണ് പറയുന്നത്. ഇന്ത്യയിലെ ബീച്ചുകളിൽ വിദേശികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് ഇങ്ങനെ സെൽഫി എടുക്കുന്നത്. അതിനൊരു പരിഹാരമാണ് ഇങ്ങനെ പൈസയീടാക്കുന്നത് എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്.
ഇപ്പോൾ എല്ലാവരും ഹാപ്പിയാണ് എന്നാണ് യുവതി പറയുന്നത്. ഇന്ത്യക്കാർക്ക് വിദേശികളോടൊപ്പമുള്ള സെൽഫിയും ആയി. വിദേശികളാണ് എങ്കിൽ മടുക്കുകയുമില്ല എന്നും യുവതി പറയുന്നു. വീഡിയോയിൽ യുവതി 'ഒരു സെൽഫിക്ക് നൂറുരൂപ' എന്ന് എഴുതിയ കടലാസും പിടിച്ചുകൊണ്ട് നിൽക്കുന്നത് കാണാം.
നിരവധിപ്പേരാണ് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇതാണ് ബിസിനസ്' എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ ചോദിച്ചിരിക്കുന്നത്, 'എന്ത് ഇന്ത്യക്കാർ ഒപ്പം സെൽഫി എടുക്കുന്നതിന് പണം നൽകാനോ? എന്നിട്ട് ശരിക്കും അങ്ങനെ ഇന്ത്യക്കാർ പണം നൽകുന്നുണ്ടോ' എന്നായിരുന്നു. 'അത് റഷ്യയിൽ നിന്നുള്ള സ്ത്രീകളുടെ കാര്യത്തിൽ മാത്രമേ നടക്കൂ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
'അവർ ആയിരം രൂപ ഈടാക്കിയാലും 'ഇൻസ്റ്റ ക്രേസി' ആയിട്ടുള്ളവർ ഒരു മടിയും കൂടാതെ ആ പണം കൊടുത്ത് സെൽഫി എടുക്കാൻ തയ്യാറാവും' എന്നായിരുന്നു മറ്റൊരാൾ ഈ വീഡിയോയ്ക്ക് കമന്റ് നൽകിയത്.
'ഇത് വലിയ അപകടം, ആശങ്കപ്പെടുത്തുന്നു'; മിന്നൽവേഗത്തിൽ ബലൂണിലേക്ക് വെടിയുതിർത്ത് എഐ റോബോട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
