പരാതിയിൽ സ്പെഷ്യൽ എജ്യുക്കേഷൻ കേസ് മാനേജരായ ടിൽഡ സാൻ്റിയാഗോ മാസങ്ങളോളം തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് ഓർട്ടിസ് ആരോപിക്കുന്നു. അതുപോലെ, തന്നെ ആരെങ്കിലും സഹായിക്കാൻ ശ്രമിച്ചാൽ അവരുമായും സാന്റിയാ​ഗോ വഴക്കിട്ടിരുന്നു എന്നും ഒർട്ടിസിന്റെ പരാതിയിൽ പറയുന്നുണ്ട്.

പ്രത്യേക പരി​ഗണന നൽകേണ്ടുന്ന വിദ്യാർത്ഥികളെ പലപ്പോഴും പല സ്ഥാപനങ്ങളും അവ​ഗണിക്കാറും ഒറ്റപ്പെടുത്താറുമുണ്ട്. അതുപോലെ, തന്നെ ഉപദ്രവിക്കുകയും അവ​ഗണിക്കുകയും ചെയ്ത സ്കൂളിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഒരു 19 -കാരി. ഹാർട്ട്‌ഫോർഡ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയാണ് താൻ പഠിച്ചിരുന്ന സ്കൂളിനെതിരെ കേസുമായി രം​ഗത്തെത്തിയത്. 

ഇത്രയും വർഷം അവിടെ പഠിച്ചിട്ടും തനിക്ക് എഴുതാനോ വായിക്കാനോ കഴിഞ്ഞില്ലെന്ന് പെൺകുട്ടി പറയുന്നു. ഒപ്പം തൻ്റെ സ്‌പെഷ്യൽ എജ്യുക്കേഷൻ കേസ് മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിക്കുകയും അവഗണിക്കുകയും ചെയ്‌തുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. 

അലീഷ ഒർട്ടിസ് എന്ന 19 -കാരിയാണ് തന്റെ സ്പെഷ്യൽ എജ്യുക്കേഷൻ കേസ് മാനേജർ, ലോക്കൽ ബോർഡ് ഓഫ് എജ്യുക്കേഷൻ, സിറ്റി ഓഫ് ഹാർട്ട്ഫോർഡ് എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തത്. ഓർട്ടിസിന് 3 മില്യൺ ഡോളർ (ഏകദേശം 25.5 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കണം എന്ന് ആവശ്യപ്പെട്ടതായിട്ടാണ് അവളുടെ അഭിഭാഷകൻ ആൻ്റണി സ്പിനെല്ല പറഞ്ഞത്. 

കുട്ടിക്കുണ്ടായ വൈകാരികമായ പ്രയാസങ്ങൾക്കും, അവളോടുണ്ടായ മോശമായ പെരുമാറ്റങ്ങൾക്കും എതിരെയാണ് തങ്ങൾ കേസ് കൊടുത്തിരിക്കുന്നത് എന്നും അഭിഭാഷകൻ വ്യക്തമാക്കി. 

നേരത്തെയും ഒർട്ടിസ് ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇത്തവണത്തെ പരാതിയിൽ സ്പെഷ്യൽ എജ്യുക്കേഷൻ കേസ് മാനേജരായ ടിൽഡ സാൻ്റിയാഗോ മാസങ്ങളോളം തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് ഓർട്ടിസ് ആരോപിക്കുന്നു. അതുപോലെ, തന്നെ ആരെങ്കിലും സഹായിക്കാൻ ശ്രമിച്ചാൽ അവരുമായും സാന്റിയാ​ഗോ വഴക്കിട്ടിരുന്നു എന്നും ഒർട്ടിസിന്റെ പരാതിയിൽ പറയുന്നുണ്ട്. ഇതിന് പുറമെ മറ്റുള്ളവരുടെ മുന്നിൽ വച്ച് നിരന്തരം സാന്റിയാ​ഗോ തന്നെ അപമാനിച്ചു എന്നും പെൺകുട്ടി തന്റെ പരാതിയിൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം