Asianet News MalayalamAsianet News Malayalam

സ്മാർട്ട് ഫോൺ വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് ഫോണിനെ കുറിച്ച് പറയുന്നൊരു ലേഖനം, കൗതുകമായി ചിത്രം

എന്നിരുന്നാലും, ഇത് പെട്ടെന്ന് തന്നെ നമുക്ക് ലഭ്യമാകും എന്ന് കരുതരുത്. ഇത് വികസിപ്പിച്ച് കൊണ്ടിരിക്കുന്നതേ ഉള്ളൂ. എന്നാൽ, ഇത് നിലവിൽ വരും.

1963 article about smartphone
Author
First Published Jan 26, 2023, 10:46 AM IST

സ്മാർട്ട് ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് നമുക്ക് ഇന്ന് ചിന്തിക്കാൻ പോലും കഴിയില്ല. ഫോൺ വിളിക്കുക, സന്ദേശങ്ങളയക്കുക എന്നതിനുമപ്പുറം പല കാര്യങ്ങൾക്കും നാം ഇന്ന് സ്മാർട്ട് ഫോണുകളെ തന്നെയാണ് ആശ്രയിക്കുന്നത്. 

1963 -ൽ മാൻസ്ഫീൽഡ് ന്യൂസ് ജേണലിൽ വന്ന ഒരു ലേഖനം അടുത്തിടെ ഇന്റർനെറ്റിൽ വൈറലാവുകയുണ്ടായി. അക്കാലത്തെ ആളുകൾ സ്മാർട്ട് ഫോണുകളെ എങ്ങനെയാണ് നോക്കി കണ്ടത് എന്ന് വെളിവാക്കുന്ന ലേഖനമാണ് ഇത്. അത്രയും വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ആ ലേഖനത്തിൽ പറയുന്നത്, വരും കാലത്ത് ആളുകളുടെയെല്ലാം കയ്യിൽ ഫോൺ ഉണ്ടായിരിക്കും എന്നാണ്. 

ഭാവിയിൽ നിങ്ങൾക്ക് ഫോൺ പോക്കറ്റിൽ കൊണ്ടുനടക്കാൻ സാധിക്കും എന്ന് തന്നെയാണ് അതിന്റെ തലക്കെട്ട് പോലും. ഒരു സ്ത്രീ ഫോൺ പിടിച്ച് നിൽക്കുന്നതിന്റെ പ്രതീകാത്മക ചിത്രവും ലേഖനത്തോടൊപ്പം നൽകിയിട്ടുണ്ട്. അത് കണ്ടാൽ ശരിക്കും ഇന്ന് നാം ഫോൺ ഉപയോ​ഗിക്കുന്നത് പോലെ തന്നെ ഉണ്ട്. 

വളരെ പെട്ടെന്ന് ഈ സാങ്കേതിക വിദ്യ നമുക്ക് പ്രാപ്യമാകുമെന്ന് കരുതരുത്. അതിപ്പോഴും ലബോറട്ടറിയിലാണ് എന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. ഈ ലേഖനത്തിന്റെ ഒരു ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. History in Pictures ആണ് ട്വിറ്ററിൽ ഈ ചിത്രം പങ്ക് വച്ചിരിക്കുന്നത്. 

എന്നെങ്കിലും ആളുകൾക്ക് അവരുടെ ഫോൺ കയ്യിൽ കൊണ്ടു നടക്കാൻ സാധിക്കും എന്ന് വാർത്തയിൽ പറയുന്നു. "എന്നിരുന്നാലും, ഇത് പെട്ടെന്ന് തന്നെ നമുക്ക് ലഭ്യമാകും എന്ന് കരുതരുത്. ഇത് വികസിപ്പിച്ച് കൊണ്ടിരിക്കുന്നതേ ഉള്ളൂ. എന്നാൽ, ഇത് നിലവിൽ വരും. ഒരാൾ എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ ഇതുവഴി സംസാരിക്കാൻ സാധിക്കും" എന്നും വാർത്തയിൽ പറയുന്നുണ്ട്. 

1980 -ന് ശേഷമാണ് സ്മാർട്ട് ഫോൺ വിപണിയിലെത്തിയത്. അതായത് ഈ ലേഖനം പ്രസിദ്ധീകരിച്ച് ഒരുപാട് വർഷങ്ങൾക്ക് ശേഷം. 

Follow Us:
Download App:
  • android
  • ios