ഞണ്ട് പിടിക്കാൻ ഇറങ്ങിയ 23 കാരനെ മുതല പിടിച്ചു !
ഒപ്പം ഉണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ സംഭവത്തിന് ദൃസാക്ഷികളായിരുന്നെങ്കിലും യുവാവിനെ രക്ഷിക്കാൻ സാധിക്കുന്നതിന് മുൻപ് തന്നെ മുതല ജലാശയത്തിലേക്ക് മറയുകയായിരുന്നുവെന്ന് ലഹദ് ദത്തു ജില്ലാ പോലീസ് മേധാവി രോഹൻ ഷാ അഹമ്മദ് പറഞ്ഞു.

സുഹൃത്തുക്കളോടൊപ്പം ഞണ്ട് പിടിക്കുന്നതിനിടയിൽ മുതലയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മലേഷ്യയിലെ സബാഹ് സംസ്ഥാനത്ത് ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തൻജംഗ് ലാബിയാനിലെ കാംപുങ് ടിനാജിയൻ ജലാശയത്തിൽ മൂന്ന് സുഹൃത്തുക്കളോടൊപ്പം ഞണ്ടിനെ പിടിക്കുന്നതിനിടയിലാണ് മുതലയുടെ അപ്രതീക്ഷിത ആക്രമണത്തിൽ 23 കാരന് ജീവൻ നഷ്ടമായത്. ജലാശയത്തിലെ വെള്ളത്തിനടിയിൽ പതുങ്ങിയിരുന്ന മുതല അപ്രതീക്ഷിതമായി പൊങ്ങി വരികയും യുവാവിനെ കടിച്ചെടുത്തു കൊണ്ട് പോവുകയുമായിരുന്നുവെന്ന് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു. ഒപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് സുഹൃത്തുക്കൾ നോക്കി നിൽക്കയാണ് ഈ ദുരന്തം സംഭവിച്ചത്.
'സാധ്യമാണ്... പക്ഷേ, അനുകരിക്കരുത്'; 2.5 മണിക്കൂർ കൊണ്ട് 11 കിലോ കുറച്ച് റെക്കോർഡ് ഇട്ട് 69 കാരൻ !
ഒപ്പം ഉണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ സംഭവത്തിന് ദൃസാക്ഷികളായിരുന്നെങ്കിലും യുവാവിനെ രക്ഷിക്കാൻ സാധിക്കുന്നതിന് മുൻപ് തന്നെ മുതല ജലാശയത്തിലേക്ക് മറയുകയായിരുന്നുവെന്ന് ലഹദ് ദത്തു ജില്ലാ പോലീസ് മേധാവി രോഹൻ ഷാ അഹമ്മദ് പറഞ്ഞു. തീർത്തും അപ്രതീക്ഷിതമായ ആക്രമണം ആയിരുന്നുവെന്നും സുഹൃത്തിനെ പിടികൂടിയ ശേഷം ഞൊടിയിടയിൽ മുതല വെള്ളത്തിൽ അപ്രത്യക്ഷമായി എന്നുമാണ് സുഹൃത്തുക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
നഗരം 'കല്ലോട് കല്ല്' മാറ്റി സ്ഥാപിക്കാന്‍ സ്വീഡന്‍; കാരണം, നഗരത്തിനടിയില്‍ അമൂല്യ മൂലകങ്ങള്‍ !
യുവാവിന്‍റെ മൃതദേഹം നദിക്കരയിൽ നിന്നും കണ്ടെത്തിയതായും ഇടതുകൈയിലും തലയിലും കടിയേറ്റ പാടുകളും നെഞ്ചിലും കഴുത്തിന്‍റെ പിൻഭാഗത്തും പോറലുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ലഹദ് ദത്തു ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. നദീതീരത്ത് കൂടി സഞ്ചരിക്കുമ്പോഴും നദിക്കരയിൽ സമയം ചിലവഴിക്കുമ്പോഴും ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മേധാവി പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വർഷം ലഹദ് ദത്തുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ മുതല ആക്രമണമാണ് ഈ സംഭവം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക