'സാധ്യമാണ്... പക്ഷേ, അനുകരിക്കരുത്'; 2.5 മണിക്കൂർ കൊണ്ട് 11 കിലോ കുറച്ച് റെക്കോർഡ് ഇട്ട് 69 കാരൻ !
വെറുതെ ഇരിക്കുകയും ഒരിക്കലും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു സാധാരണ വ്യക്തി ഒരിക്കലും ഈ സാഹസത്തിന് മുതിരരുതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും വേഗത്തിൽ ശരീരഭാരം കുറച്ചത്തിനുള്ള ലോക റെക്കോർഡ് സ്വന്തമാക്കി റഷ്യയിൽ നിന്നുള്ള 69 കാരൻ . വെറും 2.5 മണിക്കൂർ കൊണ്ട് ഇദ്ദേഹം കുറച്ചത് 11 കിലോ ശരീരഭാരമാണ്. റഷ്യൻ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിൽ നിന്നുള്ള ബഹാമ ഐഗുബോവ് എന്ന ആളാണ് ഈ അപൂർവമായ നേട്ടം സ്വന്തമാക്കിയത്. 2019 -ൽ അഞ്ച് മണിക്കൂർ നീണ്ട ഓട്ടത്തിന് ശേഷം 9.3 കിലോ കുറച്ചതിന് റഷ്യൻ ബുക്ക് ഓഫ് റെക്കോർഡിൽ അദ്ദേഹം ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, മഖച്കല (Makhachkala) എന്ന സ്ഥലത്ത് നടന്ന 21 കിലോമീറ്റർ ഓട്ടത്തിന് ശേഷം സ്വന്തം റെക്കോർഡ് തന്നെ അദ്ദേഹം തിരുത്തി.
ലോകത്തിൽ തന്നെ അപൂർവമായാണ് ഇത്തരത്തിൽ ഒരു നേട്ടം ഒരാൾ സ്വന്തമാക്കുന്നതെങ്കിലും ഐഗുബോവിന്‍റെ റെക്കോർഡ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിന് അംഗീകരിക്കാൻ കഴിയില്ല. കാരണം ഇത്തരം അപകടകരമായ പരീക്ഷണങ്ങളിൽ ആളുകൾ ഏർപ്പെടുന്നതിനെ ഗിനസ് വേൾഡ് റെക്കോർഡ്സ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നത് തന്നെ. ഐഗുബോവിന്‍റെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ട്രാക്കിലൂടെ അദ്ദേഹം ഓടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണിത്. 'ഡാഗെസ്താനിൽ താമസിക്കുന്ന ബഹാമ ഐഗുബോവ്, 2.5 മണിക്കൂർ ഓട്ടത്തിനിടയിൽ 11 കിലോ കുറച്ചു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ X ൽ പങ്കുവെച്ചിരിക്കുന്നത്. ജൂഡോ, സാംബോ, ഗ്രീക്കോ-റോമൻ ഫ്രീസ്റ്റൈൽ ഗുസ്തി എന്നിവയിൽ ബഹാമ ഐഗുബോവ് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ടെന്ന് ഒഡിറ്റി സെൻട്രൽ ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
നഗരം 'കല്ലോട് കല്ല്' മാറ്റി സ്ഥാപിക്കാന്‍ സ്വീഡന്‍; കാരണം, നഗരത്തിനടിയില്‍ അമൂല്യ മൂലകങ്ങള്‍ !
പാചക വിദഗ്ദരെ അനുകരിച്ച് പാചകം ചെയ്യുന്ന കുട്ടി; വൈറലായി വീഡിയോ !
ഇദ്ദേഹത്തിന്‍റെ വീഡിയോ ക്ലിപ്പ് വൈറലായതോടെ രണ്ട് മണിക്കൂറിനുള്ളിൽ 11 കിലോ കുറയ്ക്കാൻ ശരീരത്തിൽ നിന്ന് ദ്രാവകം നീക്കം ചെയ്യണമെന്ന് പോഷകാഹാര വിദഗ്ധനായ ഒക്സാന ലൈസെങ്കോ പറഞ്ഞു. എല്ലാ ദിവസത്തെയും കഠിനമായ വ്യായാമത്തിലൂടെയാകാം അദ്ദേഹം ഇതിനായി തന്‍റെ ശരീരത്തെ പാകപ്പെടുത്തിയെടുത്തതെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വെറുതെ ഇരിക്കുകയും ഒരിക്കലും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു സാധാരണ വ്യക്തി ഒരിക്കലും ഈ സാഹസത്തിന് മുതിരരുതെന്നും വിദഗ്ധർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക