ആ 4 ധാരണകൾ വെറും അബദ്ധം, സൗന്ദര്യസംരക്ഷണത്തിൽ ഇക്കാര്യം കൂടിയോർക്കാം, ഡെർമറ്റോളജിസ്റ്റ് വിശദീകരിക്കുന്നു

വലിയ വില കൂടിയ പ്രൊഡക്ടുകളൊന്നും വാങ്ങണ്ട. ഡെർമറ്റോളജിസ്റ്റിനെ കണ്ട് ഫാർമസിയിൽ നിന്നും വാങ്ങുന്ന ഉത്പ്പന്നങ്ങൾ മതി എന്ന ധാരണയും പൂർണമായി ശരിയല്ല എന്നും അവര്‍ പറയുന്നു.

4 skincare lies told by socail media Dermatologist explains

സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും എന്തെല്ലാം സ്കിൻകെയർ വീഡിയോകളാണ് വരുന്നത് അല്ലേ? ആധികാരികമായി ഒരറിവും ഇല്ലാതെ തന്നെ മുടി വളരാനും, മുഖം തിളങ്ങാനും തുടങ്ങി അനേകം അനേകം ടിപ്പുകൾ പങ്കുവയ്ക്കുന്നവരുണ്ട്. എന്നാൽ, എല്ലാവരുടെയും സ്കിന്നോ മുടിയോ ഒന്നും തന്നെ ഒരുപോലെ ആകണം എന്നില്ല. നമ്മുടെ സ്കിന്നിന്റെയും മുടിയുടേയും സ്വഭാവം അനുസരിച്ച് വേണം നമ്മുടെ പരിചരണം അല്ലേ? 

എന്തായാലും, തന്റെ ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ ഇത്തരത്തിലുള്ള സ്കിൻകെയർ, ഹെയർകെയർ തെറ്റിദ്ധാരണകളെ കുറിച്ച് പറയുകയാണ് ഡോ. (മേജർ) ഗുർവീൻ വാരായിച്ച്. ഇൻഫ്ലുവൻസർമാരിൽ നിന്നും മറ്റും കേട്ട് നാം ഉണ്ടാക്കിയെടുത്ത നാല് അബദ്ധധാരണകളെ കുറിച്ചാണ് ഡോ. ​ഗുർവീൻ തന്റെ പോസ്റ്റിൽ പറയുന്നത്. എന്തൊക്കെയാണ് ആ നാല് അബദ്ധ ധാരണകൾ? 

ഒന്നാമതായി ഡോ. ​ഗുർവീൻ പറയുന്നത്, റെറ്റിനോൾ ചർമ്മത്തെ നേർത്തതാക്കുന്നു എന്ന ധാരണയെ കുറിച്ചാണ്. ശരിക്കും നേരെ വിപരീതമാണ് സംഭവിക്കുക എന്നാണ് ​ഗുർവീൻ പറയുന്നത്. ഇത് പുതിയ കൊളാജൻ ഉണ്ടാക്കുന്നു, അത് നിങ്ങളുടെ ചർമ്മത്തെ ദൃഢവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമാക്കുന്നു എന്നാണ് അവർ പറയുന്നത്. 

അടുത്തതായി പറയുന്നത്, ഇത്തരം സൗന്ദര്യവർധക പ്രൊഡക്ടുകളും മറ്റും ഉപയോ​ഗിക്കുന്നതിനെ കുറിച്ചാണ്. അതിന് പകരം നമുക്ക് നമ്മുടെ ശരീരത്തിനും സ്കിന്നിനും ഒക്കെ ആവശ്യമായ വിറ്റാമിൻ സി അടക്കമുള്ളവ കഴിക്കാം എന്ന ധാരണ ഇവിടെ നിലനിൽക്കുന്നുണ്ട് എന്നാണ് ഡോ. ​ഗുർവീൻ പറയുന്നത്. 

എന്നാൽ, രണ്ടും വേണം എന്നാണ് ​ഗുർവീന്റെ പക്ഷം. രണ്ടും തികച്ചും വ്യത്യസ്തമാണ്. ഇത്തരം വിറ്റാമിനുകളും മറ്റും നമുക്ക് തരുന്ന ഭക്ഷണം കഴിക്കുകയും ചെയ്യാം അതുപോലെ തന്നെ വിറ്റാമിൻ‌ സി പോലെയുള്ളവ ഉപയോ​ഗിക്കുകയും ചെയ്യാം എന്നും അവർ പറയുന്നു. 

മറ്റൊന്ന്, സൾഫേറ്റ് ഫ്രീ ഷാംപൂകളാണ് സൾഫേറ്റ് ഷാംപൂകളേക്കാൾ നല്ലത് എന്ന ധാരണയെ കുറിച്ചാണ് അവർ പറയുന്നത്. ഇതും തികച്ചും തെറ്റാണ് എന്നും നിങ്ങളുടെ സ്കാൾപ് വരണ്ടതും മറ്റുമാണെങ്കിൽ മാത്രമേ സൾഫേറ്റ് ഫ്രീ ഷാംപൂ ഉപയോ​ഗിക്കേണ്ടതുള്ളൂ. ഇല്ലെങ്കിൽ സൾഫേറ്റ് ഷാംപൂ ഉപയോ​ഗിക്കാം എന്നുമാണ് വീഡിയോയിൽ പറയുന്നത്. 

അവസാനമായി പറയുന്നത്, വലിയ വില കൂടിയ പ്രൊഡക്ടുകളൊന്നും വാങ്ങണ്ട. ഡെർമറ്റോളജിസ്റ്റിനെ കണ്ട് ഫാർമസിയിൽ നിന്നും വാങ്ങുന്ന ഉത്പ്പന്നങ്ങൾ മതി എന്ന ധാരണയും പൂർണമായി ശരിയല്ല എന്നാണ്. നല്ല ഫാർമസി പ്രൊഡക്ടുകൾ ഉണ്ട്. എന്നാൽ, അങ്ങനെ അല്ലാത്തവയും ഉണ്ട്. അതിനാൽ നിങ്ങളുടെ സ്കിന്നിന് വേണ്ടുന്ന പരിചരണം നൽകുക എന്നാണ് അവർ പറയുന്നത്. 

കണ്ടാൽ അസ്സല് ഷൂ, പക്ഷേ ഷൂ അല്ല, ഇതിന്റെ വിലയാണ് ശരിക്കും ഞെട്ടിക്കുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios