ന്യൂയോർക്കിൽ 200-ൽ അധികം രോഗബാധിതരായ മൃഗങ്ങളോടൊപ്പം 95 വയസ്സുള്ള വൃദ്ധയെ വൃത്തിഹീനമായ സാഹചര്യത്തിൽ പാർപ്പിച്ച ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ലൈസൻസുള്ള വന്യജീവി പുനരധിവാസ പ്രവർത്തകയായ സാമന്ത ബോയ്ഡും കാമുകനുമാണ് അറസ്റ്റിലായത്.
രോഗബാധയുള്ള 200 അധികം വളര്‍ത്ത് മൃഗങ്ങളോടൊപ്പം 95 വയസുള്ള വൃദ്ധയെ പാര്‍പ്പിച്ച ദമ്പതികളെ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ 'ഭീകരതയുടെ വീട്' എന്നാണ് ലോംഗ് ഐലന്‍ഡിലെ നോർത്ത്പോർട്ടിലുള്ള വീടിനെ പോലീസ് വിശേഷിപ്പിച്ചത്. ഈ വീടിനെ കുറിച്ച് നിരവധി പരാതികൾ ന്യൂയോർക്ക് പോലീസിന് ലഭിച്ചതിനെത്തുടർന്നാണ് റൈഡ് നടത്തിയത്. തുടർന്ന് മൃഗങ്ങളെ സംരക്ഷിക്കാന്‍ ലൈസന്‍സുള്ള വന്യജീവി പുനരധിവാസ പ്രവർത്തകയായ സാമന്ത ബോയ്ഡിന്‍റെയും (57) കാമുകൻ നീൽ വെഷ്‌ലറിന്‍റെയും (61) പോലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
വൃത്തിഹീനമായ സാഹചര്യം
തികച്ചും ഉപയോഗ ശൂന്യവും വൃത്തിഹീനവുമായ സാഹചര്യമാണ് ഇവിടെ പോലീസിന് കാണാന്‍ സാധിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തുരുമ്പിച്ച കൂടുകളിലായിരുന്നു മൃഗങ്ങളെ പാര്‍പ്പിച്ചിരുന്നത്. മാലിന്യം നിറഞ്ഞതും ശുദ്ധജലമോ ഭക്ഷണമോ ഇല്ലാതെ ഉപേക്ഷിക്കപ്പെട്ടതുമായ ഡസന്‍ കണക്കിന് പൂച്ചകൾ, നായ്ക്കൾ, തത്തകൾ, അണ്ണാന്‍ തുടങ്ങി നിരവധി മൃഗങ്ങളെ ഇവിടെ നിന്നും ന്യൂയോര്‍ക്ക് പോലീസ് കണ്ടെടുത്തു. വീടിന്‍റെ പല നിലകളിലായിട്ടായിരുന്നു മൃഗങ്ങളെ പാര്‍പ്പിച്ചിരുന്നത്. ഏറ്റവും മുകളിലെ മുറിയില്‍ 95 വയസുള്ള ഒരു സ്ത്രീയെയും പോലീസ് കണ്ടെത്തി. ഇവര്‍, അനങ്ങൾ പോലും പറ്റത്ത വിധത്തില്‍ കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിനിടെയാണ് ജീവിച്ചിരുന്നതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
നിയമ നടപടി
95 വയസുള്ള വൃദ്ധയെ സംരക്ഷിക്കാത്തതിനും മൃഗങ്ങളെ പട്ടിണിക്കിട്ടതിനും വന്യജീവി പുനരധിവാസ പ്രവർത്തകയായ സാമന്ത ബോയ്ഡിനെതിരെ പോലീസ് കേസെടുത്തു. ഇവരുടെ പങ്കാളി നീൽ വെഷ്‌ലറിനെതിരെയും കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ലൈസൻസുള്ള വന്യജീവി പുനരധിവാസക്കാരനായ ബോയ്ഡിന് ഇത്തരമൊരു സാഹചര്യത്തിൽ മൃഗങ്ങളെ പാര്‍പ്പിക്കാന്‍ എങ്ങനെ അനുമതി ലഭിച്ചു എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.


