റെയിൽവേ സ്റ്റേഷന് പുറത്തുവച്ച് 33 -കാരിയായ സുകന്യ ശർമ്മ ഒരു വിനോദസഞ്ചാരിയെ പോലെയാണ് സഹായത്തിനായി പൊലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ചത്.

ആ​ഗ്രയിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥ കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു സാധാരണ വേഷത്തിൽ ടൂറിസ്റ്റിനെ പോലെ ന​ഗരത്തിലിറങ്ങി. യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷ എങ്ങനെയായിരിക്കും എന്ന് അനുഭവിച്ചറിയുന്നതിന് വേണ്ടിയായിരുന്നു ഈ രാത്രി സഞ്ചാരം. 

അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ (എസിപി) സുകന്യ ശർമ്മയാണ് സുരക്ഷയെ കുറിച്ച് ഉറപ്പു വരുത്തുന്നതിനായി വേഷം മാറി രാത്രിയിൽ ന​ഗത്തിലിറങ്ങിയത്. അതിനായി, നഗരത്തിലെ എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം നമ്പറായ 112 -ലേക്കും അവർ വിളിച്ചു. അത് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു ഇത്. 

വേ​ഗത കുറച്ചിട്ടും കടന്നുപോയില്ല, പിന്തുടർന്നു, മോശമായി സ്പർശിച്ച ശേഷം പാഞ്ഞുപോയി, യുവതി പരാതി നല്‍കി

റെയിൽവേ സ്റ്റേഷന് പുറത്തുവച്ച് 33 -കാരിയായ സുകന്യ ശർമ്മ ഒരു വിനോദസഞ്ചാരിയെ പോലെയാണ് സഹായത്തിനായി പൊലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ചത്. താനൊരു വിനോദസഞ്ചാരിയാണ്, റോഡിലൊന്നും ആരുമില്ല, അതിനാൽ തന്നെ സഹായിക്കണം എന്നും പറഞ്ഞാണ് അവർ പൊലീസിനെ വിളിച്ചത്. 

അവർ സുകന്യ ശർമ്മയോട് ഒരു സുരക്ഷിതമായ സ്ഥലം നോക്കി നിൽക്കാൻ നിർദ്ദേശിച്ചു. കയ്യിൽ എന്തൊക്കെയുണ്ട് എന്നും അന്വേഷിച്ചു. കുറച്ച് കഴിഞ്ഞ് തിരിച്ചുവിളിച്ച വനിതാ പട്രോളിം​ഗ് സംഘം ഉടനെ സഹായത്തിനെത്തും എന്നും അറിയിച്ചു. എന്നാൽ, താൻ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയാനായി നടത്തിയ പരീക്ഷണമാണ് ഇതെന്നും അതിൽ പൊലീസ് സംഘം വിജയിച്ചു എന്നും സുകന്യ തിരിച്ചു പറയുകയായിരുന്നു. 

പ്രായം ഊഹിക്കാൻ പോലുമാവില്ല, കത്തുന്ന സൗന്ദര്യം, ഹെൽത്തി ജീവിതം, മിസ് യൂണിവേഴ്സ് കൊറിയ മത്സരം, ഞെട്ടിച്ച് ചോയി

പിന്നീട്, സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് നേരിട്ട് അറിയുന്നതിന് ഓട്ടോയിലും അവർ സഞ്ചരിച്ചത്രെ. ഓട്ടോക്കാരൻ കൂലി പറഞ്ഞ ശേഷമാണ് ഓട്ടോ എടുത്തത്. പൊലീസ് ആണെന്ന് പറയാതെ താൻ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് സംസാരിച്ചു. ഡ്രൈവർ ഉടനെ ഡ്രൈവർ യൂണിഫോം എടുത്തിട്ടു. കൃത്യമായ സ്ഥലത്ത് എത്തിച്ചു എന്നും സുകന്യ ശർമ്മ പറഞ്ഞു. ‌

എന്തായാലും, പൊലീസും ഓട്ടോ ഡ്രൈവറുമെല്ലാം തന്റെ പരീക്ഷയിൽ ജയിച്ചു എന്നാണ് സുകന്യ ശർമ്മ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം