Asianet News MalayalamAsianet News Malayalam

ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസിന്‍റെ വക പിഴ; പിന്നാലെ സ്കൂട്ടര്‍ വിറ്റ് കുതിരയെ വാങ്ങി യുവാവ് !

ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് 500 രൂപ പിഴയിട്ടപ്പോള്‍ അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പോലീസിനെതിരെ കുറിപ്പെഴുതാന്‍ പോയില്ല. പകരം തന്‍റെ സന്തത സഹചാരിയായ സ്കൂട്ടര്‍ വിറ്റു. എന്നിട്ട് ഒരു കുതിരയെ വാങ്ങി. 

After being fined by the police for not wearing a helmet youth sold his scooter and bought a horse bkg
Author
First Published Sep 14, 2023, 10:18 AM IST


ഐ കാമറകള്‍ കേരളത്തിന്‍റെ നിരത്തുകള്‍ക്ക് മുകളില്‍ കണ്ണടയ്ക്കാതെ നില്‍ക്കാന്‍ തുടങ്ങിയതിന്‍റെ പ്രശ്നങ്ങള്‍ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ പ്രശ്നവത്ക്കരിക്കപ്പെടുന്നു. തലങ്ങും വിലങ്ങും ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനങ്ങളില്‍ പറന്ന് നടന്നിരുന്ന യുവ തലമുറയിലെ ഭൂരിപക്ഷം പേരും ഇന്ന് ഹെല്‍മറ്റ് ധരിച്ച് തുടങ്ങി. എന്നാല്‍, അങ്ങ് അസമിലെ ഗോഹ്പൂരിൽ നിന്നുള്ള പ്രാദേശിക വ്യവസായിയായ ദിബാകർ കൊയ്‍രാളയ്ക്ക് പക്ഷേ, ഹെല്‍മറ്റ് ഇല്ലാത്തതിന് പോലീസ് പിഴയിട്ടത് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പോലീസിനെതിരെ കുറിപ്പെഴുതാന്‍ പോയില്ല. പകരം തന്‍റെ സന്തത സഹചാരിയായ സ്കൂട്ടര്‍ വിറ്റു. എന്നിട്ട് ഒരു കുതിരയെ വാങ്ങി. 

തലകുത്തനെ സിങ്ക് ഹോളില്‍ വീണ പശുവിനെ സാഹസികമായി പുറത്തെടുക്കുന്ന വീഡിയോ !

“കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഞാൻ മാർക്കറ്റിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ പോലീസ് എന്നെ തടഞ്ഞു. ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കി. എന്തുകൊണ്ടാണ് അവർ ആ സമയത്ത് ഞാന്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നതെന്ന് ഞാൻ അവരോട് വിശദീകരിച്ചു, പക്ഷേ, അവർ ഉറച്ചുനിന്നു. ഒടുവില്‍ ഞാൻ പിഴ അടച്ചു, പക്ഷേ, ഈ അനുഭവം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു. അടുത്ത ദിവസം, ഞാൻ ഒരു കുതിരയ്ക്ക് വേണ്ടി സ്കൂട്ടര്‍ കച്ചവടം നടത്തി," ദിബാകർ കൊയ്രാള ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു. ഗോഹ്പൂർ ടൗണിലെ ഒരു ഗസ്റ്റ് ഹൗസിന്‍റെ ഉടമയായ കൊയ്‌രാള വീട്ടില്‍ നിന്നും ഗസ്റ്റ് ഹൗസിലേക്ക് പോകുന്നതിനായി രണ്ട് വര്‍ഷം മുമ്പ് 80,000 രൂപയ്ക്കാണ് സ്കൂട്ടര്‍ വാങ്ങിയത്. ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് പിന്നാലെ ദിബാകര്‍ സ്കൂട്ടര്‍ 60,000 രൂപയ്ക്ക് വിറ്റു. തുടര്‍ന്ന് 6,000 രൂപയ്ക്ക് കുതിരയെ വാങ്ങി. 

'അധികം പഴക്കമല്ലാത്തൊരു വിവാഹ ക്ഷണക്കത്ത്'; വധൂവരന്മാരുടെ ബിരുദങ്ങളില്‍ 'തട്ടി' വൈറല്‍ !

ഇന്ന് ദിബാകര്‍ കൊയ്‍രാള തന്‍റെ കുതിരപ്പുറത്താണ് ഗസ്റ്റ് ഹൗസിലേക്കും സുഹൃത്തുക്കളുടെ വീട്ടിലേക്കും പോകുന്നത്. ചുരുക്കം പറഞ്ഞാല്‍ ദിബാകര്‍ ഇപ്പോള്‍ എവിടെ പോകുന്നതും തന്‍റെ പുതിയ വാഹനത്തിലാണ്. ഗോഹ്പൂർ ടൗണില്‍ ദിബാകറും അദ്ദേഹത്തിന്‍റെ കുതിരയും ഇന്ന് ഒരു നിത്യക്കാഴ്ചയാണ്. കുതിരയെ വാങ്ങുന്നതിന് അദ്ദേഹത്തിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. “ഇത് ഓടിക്കാൻ എനിക്ക് ലൈസൻസ് ആവശ്യമില്ല, മാത്രമല്ല, തീർച്ചയായും ചെലവ് കുറഞ്ഞതാണ്. ഹെൽമറ്റും മലിനീകരണ സർട്ടിഫിക്കറ്റും ഇല്ലാതെ നിയമം ലംഘിക്കുന്നത് ഒരു ഭാരമാകുന്നില്ല. കുതിരയ്ക്ക് പുല്ലും കാലിത്തീറ്റയും നൽകുകയും സമയബന്ധിതമായി കുളിപ്പിക്കുകയും വേണം. എന്‍റെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും തമാശകൾ കേള്‍ക്കുമെങ്കിലും സ്കൂട്ടര്‍ നഷ്ടപ്പെടുത്തിയതില്‍ ഇപ്പോള്‍ ഞാൻ സന്തോഷിക്കുന്നു. കുതിരയ്ക്ക് രണ്ട് പേരെ വഹിക്കാന്‍ കഴിയാത്തതിനാല്‍ മിക്ക സ്ഥലങ്ങളിലും എന്നോടൊപ്പം യാത്ര ചെയ്യാൻ കഴിയുന്നില്ലെന്ന് ഭാര്യ പരാതിപ്പെടുന്നു." ദിബാകർ കൊയ്‍രാള കൂട്ടിച്ചേര്‍ത്തു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios