Asianet News MalayalamAsianet News Malayalam

തലകുത്തനെ സിങ്ക് ഹോളില്‍ വീണ പശുവിനെ സാഹസികമായി പുറത്തെടുക്കുന്ന വീഡിയോ !

പശുവിന്‍റെ പിൻകാലുകളിൽ കെട്ടിയ കയർ ഉപയോഗിച്ചാണ് പശുവിനെ സിങ്ക് ഹോളില്‍ നിന്നും രക്ഷിക്കുന്നത്. അതുപോലൊരു കുഴിയില്‍ ഏങ്ങനെയാണ് പശു കുടുങ്ങിപ്പോയതെന്ന് വീഡിയോ കാണുന്നവര്‍ അതിശയിക്കും.  

video of a cow that fell into a sinkhole is taken out by adventure bkg
Author
First Published Sep 14, 2023, 8:13 AM IST


പുല്ലുമേയുന്നതിനിടെ തലകുത്തനെ സിങ്ക് ഹോളില്‍ വീണ പശുവിനെ സാഹസികമായി പുറത്തെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറല്‍. യുകെയിലെ ഓക്ക്ലാന്‍ഡിലെ വിസ്റ്റണ്‍ കാസില്‍ കണ്‍ട്രി പാര്‍ക്കിലാണ് സംഭവം. പശു കുഴിയിലേക്ക് വീശുന്നത് വരെ ഫാം ഹൗസിലെ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും എന്നാല്‍, വീണതിന് പിന്നാലെ പശുവിന്‍റെ നിലവിളി കേട്ടെത്തിയ ഫാം അധികൃതര്‍ ഏറെ പണിപ്പെട്ട് പശുവിനെ പുറത്തെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രാക്ടര്‍ ഉപയോഗിച്ച് കയറുകള്‍ കെട്ടി അതിസാഹസികമായി നാല് പേര്‍ ചേര്‍ന്ന് പശുവിനെ പുറത്തെടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 

പശുവിന്‍റെ പിൻകാലുകളിൽ കെട്ടിയ കയർ ഉപയോഗിച്ചാണ് പശുവിനെ സിങ്ക് ഹോളില്‍ നിന്നും രക്ഷിക്കുന്നത്. അതുപോലൊരു കുഴിയില്‍ ഏങ്ങനെയാണ് പശു കുടുങ്ങിപ്പോയതെന്ന് വീഡിയോ കാണുന്നവര്‍ അതിശയിക്കും.  വലിപ്പമുള്ള പശുവാണ് സിങ്ക് ഹോളിലേക്ക് തലകുത്തനെ വീണത്. അത്യാവശ്യം ആഴമുള്ളൊരു സിങ്ക് ഹോളായിരുന്നു അത്. കൃത്യമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ പശുവിനെ വലിയ പരിക്കുകളില്ലാതെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. "ബുല്ലക്ക് ഒരുതരം കുഴിയിൽ വീണു, അത് ആരും അറിഞ്ഞില്ല, പക്ഷേ ഇപ്പോൾ പൂർണ്ണമായും സുഖം പ്രാപിച്ചു, സുഹൃത്തുക്കളുമായി തിരിച്ചെത്തി." വിറ്റൺ കൺട്രി പാർക്ക് വീഡിയോ പങ്കിട്ടു കൊണ്ട് കുറിച്ചു. പിന്നാലെ വീഡിയോ നിരവധി തവണ പങ്കുവയ്ക്കപ്പെട്ടു. 

അമ്മയുടെ വിവാഹത്തിന് ഹൃദയത്തില്‍ തൊടുന്ന വാക്കുകളോടെ രണ്ടാനച്ഛനെ സ്വാഗതം ചെയ്യുന്ന മകന്‍; വൈറല്‍ വീഡിയോ !

ഹൈഡ്രോളിക് തകരാര്‍; 170 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ വിമാനം പാടത്ത് അടിയന്തരമായി പറന്നിറങ്ങി

ബില്ലി എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ മാത്രം 31 ലക്ഷം പേരാണ് കണ്ടത്. ഇത്തരത്തില്‍ നിരവധി പേരാണ് തങ്ങളുടെ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. വീഡിയോ കണ്ട നിരവധി പേര്‍, പരിക്കേല്‍ക്കാതെ പശുവിനെ രക്ഷിച്ച രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചു. ചിലര്‍ അത്രയും ചെറിയൊരു കുഴിയില്‍ ഏങ്ങനെയാണ് പശു അകപ്പെട്ടതെന്ന് ആശങ്കപ്പെട്ടു. "കൊള്ളാം, കൊള്ളാം, പശുവിനെ ഉപദ്രവിക്കാത്തതിൽ ഞാൻ അത്ഭുതപ്പെടുന്നു." എന്നായിരുന്നു ഒരു എക്സ് ഉപയോക്താവ് എഴുതിയത്. “മികച്ച ജോലി; ഇത് സന്തോഷകരവും നല്ല ഫലവും തരുന്നു." മറ്റൊരു കാഴ്ചക്കാരനെഴുതി. "അത്ഭുതം!" നല്ല ജോലി, ആൺകുട്ടികൾ! ടീം വർക്ക്." മൂന്നാമത്തെയാള്‍ കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios