2020 -ജൂണിലാണ് വെസ്റ്റ് വിർജീനിയയിലെ കോട്ടേജ്‍വില്ലയിലെ വീട്ടിൽ വച്ച് വാൻഡ ആയുധം വച്ച് ആക്രമിക്കപ്പെടുന്നത് എന്ന് ജാക്‌സൺ കൗണ്ടി ഷെറിഫ് റോസ് മെല്ലെഞ്ചർ പറഞ്ഞു. എന്നാൽ, ആരാണ് അത് ചെയ്തത് എന്നോ എന്തായിരുന്നു ലക്ഷ്യമെന്നോ പൊലീസ് ഉദ്യോഗസ്ഥർക്ക് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
രണ്ട് വർഷത്തെ കോമയിൽ നിന്നും ഉണർന്നപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. തന്റെ സഹോദരനാണ് തന്നെ കൊല്ലാൻ ശ്രമിച്ചത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. വാൻഡ പാമർ (Wanda Palmer) എന്നാണ് യുവതിയുടെ പേര്. സ്ത്രീക്ക് രണ്ട് വർഷത്തിനു ശേഷമാണ് ബോധം വരുന്നത്. അതോടെയാണ് തന്നെ ആക്രമിച്ചത് തന്റെ സഹോദരനാണ് എന്ന് യുവതി തിരിച്ചറിയുന്നത്. വളരെ കാലങ്ങളായി അവൾ കഴിയുന്ന പരിചരണ കേന്ദ്രത്തിൽ നിന്നും തങ്ങൾക്ക് വിളി വന്നു എന്ന് വെസ്റ്റ് വിർജീനിയയിലെ അധികൃതർ പറയുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട ശേഷം വെട്ടേറ്റ നിലയിൽ വാൻഡയെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, രണ്ട് വർഷത്തെ ആശുപത്രി വാസത്തിന് ശേഷം അവൾക്ക് ബോധം തിരികെ കിട്ടുകയും അവളുടെ സഹോദരൻ ഡാനിയേൽ പാമറാണ് അത് ചെയ്തത് എന്ന് തിരിച്ചറിയുകയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്ന് വെസ്റ്റ് വിർജീനിയയിലെ ജാക്‌സൺ കൗണ്ടിയിലെ സുരക്ഷാ സേന ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.
2020 -ജൂണിലാണ് വെസ്റ്റ് വിർജീനിയയിലെ കോട്ടേജ്‍വില്ലയിലെ വീട്ടിൽ വച്ച് വാൻഡ ആയുധം വച്ച് ആക്രമിക്കപ്പെടുന്നത് എന്ന് ജാക്‌സൺ കൗണ്ടി ഷെറിഫ് റോസ് മെല്ലെഞ്ചർ പറഞ്ഞു. എന്നാൽ, ആരാണ് അത് ചെയ്തത് എന്നോ എന്തായിരുന്നു ലക്ഷ്യമെന്നോ പൊലീസ് ഉദ്യോഗസ്ഥർക്ക് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. അക്രമത്തിന്റെ ഫലമായി അവൾക്ക് തലച്ചോറിൽ പരിക്ക് പറ്റി. മഴുവോ കത്തിയോ ഉപയോഗിച്ചായിരിക്കാം അവളെ ആക്രമിച്ചത് എന്നും പൊലീസ് ചീഫ് റോസ് മെലിറ്റ്ഗർ പ്രദേശത്തെ ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.
വാൻഡയ്ക്ക് ആ സമയത്ത് ശ്വാസം പോലും ഇല്ലായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പോലും കരുതിയിരുന്നത് അവൾ മരിച്ചു എന്നാണ്. രണ്ട് വർഷത്തേക്ക് പൊലീസിന് കേസിൽ യാതൊരു തുമ്പും കിട്ടിയില്ല. ഇപ്പോഴും അവൾക്ക് ശരിക്ക് സംസാരിക്കാൻ സാധിച്ചിട്ടില്ല എങ്കിലും സഹോദരനാണ് തന്നെ കൊല്ലാൻ ശ്രമിച്ചത് എന്ന് തനിക്ക് കഴിയും പോലെ അവൾ വെളിപ്പെടുത്തി കഴിഞ്ഞു. ഇതോടെ ഡാനിയേലിനെ അറസ്റ്റ് ചെയ്തിരിക്കയാണ്.
