ഒരു മഹീന്ദ്ര ഥാർ വാങ്ങാനുള്ള ആഗ്രഹം തന്‍റെ പിതാവിനോട് ചിക്കൂ പങ്കുവെക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ.  മഹീന്ദ്ര കാറുകൾ, ഥാർ, എക്‌സ്‌യുവി 700 എന്നിവ ഒന്നു തന്നെയാണെന്നും രണ്ടും 700 രൂപയ്ക്ക് വാങ്ങാമെന്നുമാണ് കുട്ടിയുടെ വാദം. 


സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സജീവമായ ഇന്ത്യന്‍ ബിസിനസുകാരനാണ് ആനന്ദ് മഹീന്ദ്ര. രസകരമായ പോസ്റ്റുകൾ പങ്കിടുന്നതിലും സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്ക് മറുപടി നൽകുന്നതിലും ഏറെ തല്പരനാണ് അദ്ദേഹം. ഇപ്പോഴിതാ തനിക്ക് 700 രൂപയ്ക്ക് ഥാർ നൽകണമെന്ന് ആവശ്യപ്പെട്ട് വാശിപിടിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയ്ക്കും രസകരമായ ഒരു മറുപടി നൽകിയിരിക്കുകയാണ് അദ്ദേഹം.

ഒരു മിനിറ്റും 29 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിലെ താരം, നോയിഡയിൽ നിന്നുള്ള ചിക്കു യാദവ് എന്ന ബാലനാണ്. ഒരു മഹീന്ദ്ര ഥാർ വാങ്ങാനുള്ള ആഗ്രഹം തന്‍റെ പിതാവിനോട് ചിക്കൂ പങ്കുവെക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. മഹീന്ദ്ര കാറുകൾ, ഥാർ, എക്‌സ്‌യുവി 700 എന്നിവ ഒന്നു തന്നെയാണെന്നും രണ്ടും 700 രൂപയ്ക്ക് വാങ്ങാമെന്നുമാണ് കുട്ടിയുടെ വാദം. താൻ അത്തരത്തിൽ 700 രൂപയ്ക്ക് കാർ വാങ്ങിക്കാൻ ആഗ്രഹിക്കുന്നതായും ചിക്കു പറയുന്നത് വീഡിയോയിൽ കാണാം.

ഡോറുകള്‍ തുറന്ന് വച്ച്, തിരക്കേറിയ റോഡില്‍ യുവാക്കളുടെ അഭ്യാസം; രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ !

Scroll to load tweet…

'വാട്സാപ്പ് യൂണിവേഴ്സിറ്റി തന്നെ'; ഇന്ത്യാ - പാക് അതിര്‍ത്തിയെ കുറിച്ചുള്ള ചോദ്യത്തിന് കുട്ടിയുടെ ഉത്തരം വൈറൽ

വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ കുട്ടിയുടെ നിഷ്കളങ്കമായ വാദത്തിനുള്ള മറുപടിയുമായി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി. 700 രൂപയ്ക്ക് കാർ വിൽക്കാൻ തുടങ്ങിയാൽ, തങ്ങളുടെ കമ്പനി വളരെ വേഗത്തിൽ തന്നെ പാപ്പരായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ചീക്കൂവിനെ തനിക്ക് ഇഷ്ടമായെന്നും തന്‍റെ സുഹൃത്ത് സൂനി താരാപോരേവാലയാണ് ഈ വീഡിയോ തനിക്ക് അയച്ച് തന്നതെന്നും അദ്ദേഹം കമന്‍റിൽ കുറിച്ചു. ചിക്കുവിന്‍റെ വാദം തനിക്ക് ഇഷ്ടമായെന്നും എന്നാൽ തൽക്കാലം അത് അനുസരിക്കാൻ ഒരു വഴിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സംഗതി എന്തായാലും ഈ വീഡിയോയും ആനന്ദ് മഹീന്ദ്രയുടെ കമന്‍റും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വെറുതെ ഇരുന്നപ്പോൾ കമ്പനിക്കൊരു പരസ്യമായിയെന്നാണ് വീഡിയോയ്ക്ക് താഴെ ഒരു സാമൂഹിക മാധ്യമ ഉപഭോക്താവ് കുറിച്ചത്. ചിക്കു നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ടീച്ചര്‍ അച്ഛനെ വിളിച്ച് സ്കൂളിലേക്ക് വന്നാല്‍ മതിയെന്ന് ചിക്കുവിനോട് പറയുന്നു. ഇതിനെ തുടര്‍ന്ന് സ്കൂളിലെത്തുമ്പോള്‍ ടീച്ചറോട് എന്തൊക്കെ പറയണം എന്തൊക്കെ പറയരുത് എന്ന് ചിക്കു അച്ഛനെ പഠിപ്പിക്കുന്ന വീഡിയോയായിരുന്നു നേരത്തെ വൈറലായത്. 

'ഹോട്ട് ലിപ്സ്' അഥവാ 'ഗേള്‍ഫ്രണ്ട് കിസ്സ്', കേട്ടിട്ടുണ്ടോ ഇങ്ങനൊരു പൂവിനെ കുറിച്ച് ?