Asianet News MalayalamAsianet News Malayalam

250 വര്‍ഷം പഴക്കമുള്ള വെള്ളിക്കാശ് ലേലത്തിന്; ലേലം കൊള്ളുന്നവര്‍ക്ക് പ്രത്യേക സൗജന്യങ്ങള്‍ !

 വിചിത്രമായ ആ തീരുമാനത്തിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. അതിന് 1766 വരെ പഴക്കമുണ്ട്. അതെ രണ്ടര നൂറ്റാണ്ടിന്‍റെ ചരിത്രം. 

Auctioneers can get some special freebies for buying 250-year-old silver coins bkg
Author
First Published Oct 31, 2023, 5:03 PM IST


ബ്രിട്ടനില്‍ പഴയ ചില വെള്ളി നാണയങ്ങള്‍ ലേലത്തിന് വയ്ക്കുകയാണ്. ഈ നാണയം ലേലം കൊള്ളുന്നവര്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. അതില്‍ ഏറ്റവും പ്രധാനം ബ്രിട്ടനിലെ ഏറ്റവും പഴയ തീയ്യറ്റര്‍ കമ്പനിയായ ബ്രസിറ്റോള്‍ ഓള്‍ഡ് വിക്കില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ പ്രദര്‍ശനങ്ങള്‍ക്കുമുള്ള സൗജന്യ ടിക്കറ്റാണ്. ഇത്തരമൊരു വിചിത്രമായ തീരുമാനത്തിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. അതിന് 1766 വരെ പഴക്കമുണ്ട്. അതെ രണ്ടര നൂറ്റാണ്ടിന്‍റെ ചരിത്രം. അതെന്താണെന്നല്ലേ? പറയാം. 

വിവാഹ ചെലവിനുള്ള പണം നല്‍കാന്‍ അതിഥികള്‍ തയ്യാറായിലില്ല; സ്വന്തം വിവാഹം വേണ്ടെന്ന് വച്ച് യുവതി !

1766 ല്‍ കിംഗ് സ്ട്രീറ്റില്‍ ആരംഭിച്ച, ബ്രിട്ടനിലെ റോയല്‍ തീയറ്റര്‍ (Theatre Royal) തങ്ങളുടെ യഥാര്‍ത്ഥ ഓഹരി ഉടമകള്‍ക്ക് നല്‍കാനായി നിര്‍മ്മിച്ച അമ്പത് വെള്ളി നാണയങ്ങളില്‍ ചില നാണയങ്ങളാണ് ഇപ്പോള്‍ ലേലത്തില്‍ എത്തിയിട്ടുള്ളത്. അന്ന് 50 പൗണ്ടിനായിരുന്നു (5,055 രൂപ) ഈ നാണയങ്ങള്‍ക്ക് നിശ്ചയിച്ചിരുന്ന വില. പ്രധാനമായും തിയേറ്ററിന്‍റെ നിർമ്മാണത്തിന് സംഭാവന നല്‍കിയ തീയറ്ററിന്‍റെ യഥാര്‍ത്ഥ ഷെയർഹോൾഡർമാർക്കോ പ്രൊപ്രൈറ്റർമാർക്കോ ആണ് ഈ നാണയങ്ങള്‍ അന്ന് സമ്മാനിച്ചിരുന്നത്. ഈ വെള്ളി നാണയത്തിന്‍റെ ഉടമകള്‍ക്ക് തീയറ്ററിലെ എല്ലാ ഷോകളും സൗജന്യമായിരുന്നു. നാണയത്തിന്‍റെ ഒരുവശത്ത് ഇങ്ങനെ എഴുതിയിരുന്നു."ഈ ടിക്കറ്റിന്‍റെ ഉടമസ്ഥന് ഈ വീട്ടിൽ പ്രദർശിപ്പിക്കുന്ന എല്ലാ പ്രകടനങ്ങളും കാണുന്നതിന് അർഹതയുണ്ട്." നാണയത്തിന്‍റെ മറുവശത്ത്, "കിംഗ് സ്ട്രീറ്റ്, ബ്രിസ്റ്റോൾ തിയേറ്റർ/മേയ് 30, 1766" എന്നും രേഖപ്പെടുത്തിയിരുന്നു. റോയല്‍ തീയറ്റര്‍ പിന്നീട് ബ്രിസ്റ്റോൾ ഓൾഡ് വിക്ക് ( Bristol Old Vic) എന്ന് അറിയപ്പെട്ടു. 

സെക്കന്‍റുകള്‍ക്കുള്ളില്‍ പാര്‍ക്കിംഗിലെ 'കാര്‍ തകര്‍ക്കുന്ന നീരാളി'യുടെ വീഡിയോയ്ക്ക് പിന്നിലെന്ത്?

ഈ നാണയങ്ങളില്‍ പലതും ഇതിനകം നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട ചില നാണയങ്ങള്‍ക്ക് പകരമായി ചിലത് വ്യാജമായി നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ ഇതിലെ 20 ഒറിജിനലില്‍ നാണയങ്ങളെ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ യഥാര്‍ത്ഥ നാണയങ്ങളാണ് ഇപ്പോള്‍ വീണ്ടും ലേലത്തിനെത്തിയിരിക്കുന്നത്. വിൽറ്റ്‌ഷയറിലെ ഡിവിസെസിലെ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേലശാലയിലാണ് ഇവ ലേലത്തിന് എത്തിച്ചത്. ഈ നാണയങ്ങള്‍ക്ക് 1,500 പൗണ്ട്  (1.51 ലക്ഷം രൂപ) മുതൽ 2,500 പൗണ്ട്  (2.52 ലക്ഷം രൂപ) വരെ ലേലം ലഭിക്കുമെന്ന് കരുതുന്നു. ഈ നാണയങ്ങള്‍ യഥാര്‍ത്ഥമാണെന്നും അതിനാല്‍ ഇവ ലേലം കൊള്ളുന്നവര്‍ക്ക് പഴയ രീതിയില്‍ ബ്രിസ്റ്റോൾ ഓൾഡ് വിക്ക് എന്ന് പേരുമാറിയ റോയല്‍ തീയറ്ററിലെ എല്ലാ ഷോകള്‍ക്കുള്ള ടിക്കറ്റുകളും സൗജന്യമായി കാണാനാകുമെന്നും ബ്രിസ്റ്റോൾ ഓൾഡ് വികിന്‍റെ പ്രസ്താവനയില്‍ പറയുന്നു. 

11 കാരനായ മകനെ വിൽപ്പനയ്ക്ക് വച്ച് ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛൻ; സംഭവം യുപിയില്‍!

തിയറ്ററിന്‍റെ പഴയ രേഖകളില്‍ ഈ നാണയത്തിലെ 35 മത്തെ നാണയം ഷെയർഹോൾഡർ വില്യം ജോൺസിന് നൽകി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 1815-ൽ ഇത് പ്രമുഖ ബ്രിസ്റ്റോൾ ബ്ലൂ ഗ്ലാസ് നിർമ്മാതാവായ ജോൺ വാധമിന്‍റെ കൈവശമെത്തി.  ബ്രിസ്റ്റോൾ ഫ്ലോട്ടിംഗ് ഹാർബർ കമ്പനിയുടെ ഡയറക്ടറും ഇപ്പോഴും നിലനിൽക്കുന്ന ഫ്രെഞ്ചേ മാനറിന്‍റെ ഉടമ കൂടിയായിരുന്നു അന്ന് ജോൺ വാധം. പിന്നീട് അത് അദ്ദേഹത്തിന്റെ മകൻ തോമസിന് ലഭിച്ചു, ആഷ്ടൺ കോർട്ടിലെ സ്മിത്ത് കുടുംബമായിരുന്നു സില്‍വര്‍ നാണയങ്ങള്‍ സ്വന്തമാക്കിയിരുന്ന പ്രമുഖ കുടുംബം. 

സിജിഐയില്‍ തീര്‍ത്ത 'കൂറ്റന്‍ ബ്രാ' പ്രദര്‍ശിപ്പിച്ച് വാകോള്‍ ഇന്ത്യ; സ്തനാര്‍ബുദ ബോധവത്ക്കരണ വീഡിയോ വൈറല്‍
 

Follow Us:
Download App:
  • android
  • ios