Asianet News MalayalamAsianet News Malayalam

ആരാണ് ആ ഭാഗ്യശാലി? 250 കോടിയുടെ ഓസ് ലോട്ടോ ജാക്ക്പോട്ട് വിജയി കാണാമറയത്ത് !

ഒറ്റ നിമിഷം മതി ഒരാളുടെ ജീവിതം മാറി മറിയാന്‍. അല്ലെങ്കില്‍ ഒരു രാത്രി ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും ജീവിതം അടിമുടി മാറി മറിഞ്ഞിരിക്കും. അതാണ് ലോട്ടറി വിജയം ! 

Australia looking for the winner of 30 million doller Oz Lotto jackpot bkg
Author
First Published Oct 18, 2023, 12:48 PM IST

രാളുടെ ജീവിതം മാറി മറിയാന്‍ എത്ര നേരം വേണം? ഒരു വര്‍ഷം? ഒരു ദിവസം? എന്നാല്‍ അത്രയൊന്നും ആവശ്യമില്ലെന്നാണ് സത്യം. പ്രത്യേകിച്ചും നിങ്ങള്‍ ഒരു ലോട്ടറി എടുക്കുന്ന ആളാണെങ്കില്‍. ഒറ്റ നിമിഷം മതി. അല്ലെങ്കില്‍ ഒരു രാത്രി ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും നിങ്ങളുടെ ജീവിതം അടിമുടി മാറി മറിഞ്ഞിരിക്കും. അതെ ഓക്ടോര്‍ 17 രാത്രി, അതായത് ഇന്നലെ രാത്രി ഉറങ്ങിയ ഏതോ ഒരു മനുഷ്യന്‍ ഇന്ന് ഉറക്കമുണര്‍ന്നിരിക്കുന്നത് ശതകോടീശ്വരമായിട്ടാണ്. എന്നാല്‍, ആ ഭാഗ്യവാന്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതെ, ഓസ് ലോട്ടോ 1548 ന്‍റെ നറുക്കെടുപ്പില്‍ ജാക്ക് പോട്ട് സ്വന്തമാക്കിയിരിക്കുന്നത് ന്യൂ സൗത്ത് വെയിൽസിലെ ഏതോ ഒരു താമസക്കാരനാണ്.

മഷ്റൂം കഴിച്ചു; രണ്ട് ദിവസത്തിന് ശേഷം മുതുകില്‍ അടിച്ചത് പോലുള്ള ചുവന്ന പാടുകളും അസഹമായ വേദനയും !

ഒന്നും രണ്ടും കോടിയല്ല അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. ഏതാണ്ട് 250 കോടി രൂപയാണ് (30 മില്യണ്‍ ഡോളര്‍). നോർത്തേൺ സിഡ്‌നിയിലെ കു-റിംഗ്-ഗായ് കൗൺസിലിലെ ഒരു ന്യൂ സൗത്ത് വെയിൽസ് ലോട്ടറീസ് ഔട്ട്‌ലെറ്റിൽ വിറ്റ ടിക്കറ്റിനാണ് ജാക്ക്പോട്ട് നേടിയത്. വിജയിച്ച ടിക്കറ്റുമായി വരുന്ന ആ ഭാഗ്യവാനെ കാത്തിരിക്കുകയാണ് 13 ഓസ് ലോട്ടോ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍. ഒന്നാം സമ്മാനത്തിന് പുറമെ കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ 11.43 മില്യൺ ഡോളറിലധികം (95 കോടിയിലധികം രൂപ) മൂല്യമുള്ള 4,85,296 സമ്മാനങ്ങൾ നേടിയതും രണ്ട് മുതൽ ഏഴ് വരെ ഡിവിഷനുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സൂപ്പര്‍ ബൈക്കില്‍ ഹെല്‍മറ്റില്ലാതെ സൊമാറ്റോ ഡെലിവറി ചെയ്യുന്ന സുന്ദരി; വൈറലായി വീഡിയോ

ഒറ്റരാത്രി കൊണ്ട് ഒരാളുടെ ജീവിതം പൂര്‍ണ്ണമായും മാറിയെന്നും എന്നാല്‍ അത് അവര്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും  ലോട്ടറി വക്താവ് അന്ന ഹോബ്‌ഡെൽ പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  '2023-ലെ ഓസ് ലോട്ടോയുടെ ഏറ്റവും വലിയ വിജയികളിൽ ഒരാളാണ് ഇന്ന് വിജയം നേടിയ ആള്‍. നിലവിലെ എല്ലാ ലോട്ടറി ഗെയിമുകളിലുമായി ഈ വര്‍ഷത്തെ ഏറ്റവും വലിയ നാലാമത്തെ വിജയി കൂടിയാണ് ഈ രാത്രിയില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെയുള്ള ഏറ്റവും വലിയ ഓസ് ലോട്ടോ വിജയി, 2022 ഒക്ടോബറിൽ 50 മില്യൺ ഡോളർ (416 കോടി) സമ്മാനം നേടിയ മെൽബണിലെ ക്രാൻബോണിൽ നിന്നുള്ള ഒരു അമ്മയായിരുന്നുവെന്നും  റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios