യുവതി യഥാര്‍ത്ഥ സൊമാറ്റോ വുമണ്‍ ആണോ അതോ വെറും പരസ്യമോഡല്‍ ആണോ എന്നതായിരുന്നു മിക്കവരുടെയും സംശയം. 


സൊമാറ്റോയുടെ ഭക്ഷണ സാധനങ്ങളുമായി പോകുന്ന സ്ത്രീകള്‍ ഇന്ന് എറണാകുളത്തും തിരുവനന്തപുരത്തും പതിവ് കാഴ്ചകളിലൊന്നായി മാറിയിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായി. സുന്ദരിയായ ഒരു യുവതി ഷോട്സും സൊമാറ്റോയുടെ ടീ ഷര്‍ട്ടും ധരിച്ച് ഇന്‍ഡോര്‍ നഗരത്തിലൂടെ സൊമാറ്റോയുടെ ബാഗുമായി ഒരു സൂപ്പര്‍ ബൈക്കില്‍ പോകുന്നതായിരുന്നു വീഡിയോയില്‍. യുവതി ട്രാഫിക്കില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ അവരോട് സംസാരിക്കാന്‍ ശ്രമിക്കുന്നതും ഒരു ചിരിയില്‍ മറുപടി ഒതുക്കി യുവതി കടന്ന് പോകുന്നതും വീഡിയോയില്‍ കാണാം.

പക്ഷികളെ മക്കളെ പോലെ സ്നേഹിക്കുന്ന ഒരു മനുഷ്യനുണ്ട്, ബാല്‍ പാണ്ഡ്യന്‍!

Scroll to load tweet…

ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ നല്‍കുന്ന സന്ദേശമെന്ത്?

Rajiv Mehta എന്ന ട്വിറ്റര്‍ ഉപയോക്താവ് വീഡിയോ പങ്കുവച്ചതിന് പിന്നാലെ വീഡിയോ വൈറലായി. ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റെഴുതാനെത്തി. എല്ലാവരുടെയും സംശയം സൂപ്പര്‍ ബൈക്കില്‍ സൊമാന്‍റോ ഡെലിവറിയെ കുറിച്ചായിരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് രാജീവ്, ' ഇൻഡോർ #Zomato മാർക്കറ്റിംഗ് മേധാവിക്ക് ഈ ആശയം ഉണ്ടായിരുന്നു. രാവിലെയും വൈകുന്നേരവും ഒരു മണിക്കൂറോളം ഒഴിഞ്ഞ സൊമാറ്റോ ബാഗുമായി കറങ്ങാൻ അയാൾ ഒരു മോഡലിനെ നിയമിച്ചു.' ഇങ്ങനെ എഴുതിയത് സംശയങ്ങള്‍ ശക്തമാക്കി. യുവതി യഥാര്‍ത്ഥ സൊമാറ്റോ വുമണ്‍ ആണോ അതോ വെറും പരസ്യമോഡല്‍ ആണോ എന്നതായിരുന്നു മിക്കവരുടെയും സംശയം. 

സിംഗിള്‍ മദര്‍, വരുമാനം 20,000 ൽ താഴെ; കുടുംബം നോക്കാൻ യുവതിക്ക് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ സഹായം !

Scroll to load tweet…

51 കാരന്‍റെ വീല്‍ച്ചെയറില്‍ കണ്ടെത്തിയത് 12 കോടി വിലയുള്ള 11 കിലോ കൊക്കെയ്ൻ !

വീഡിയോ വൈറലായതിന് പിന്നാലെ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ മറുപടിയുമായി രംഗത്തെത്തി. “ഹേയ്! ഞങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഹെൽമെറ്റ് ഇല്ലാത്ത ബൈക്ക് ഓടുക്കുന്നത് ഞങ്ങൾ അംഗീകരിക്കുന്നില്ല. മാത്രമല്ല, ഞങ്ങൾക്ക് ഒരു "ഇൻഡോർ മാർക്കറ്റിംഗ് ഹെഡ്" ഇല്ല. ഇത് ഞങ്ങളുടെ ബ്രാന്‍ഡ് ഉപയോഗിച്ച് "സൗജന്യ-യാത്ര" ചെയ്യുന്ന ഒരാളാണെന്ന് തോന്നുന്നു.' ഒന്നൂകുടി പറയട്ടെ സ്ത്രീകള്‍ ഭക്ഷണം എത്തിക്കുന്നതില്‍ തെറ്റൊന്നുമില്ല. അവരുടെ കുടുംബത്തിന് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നിനായി ദിവസവും ഭക്ഷണം എത്തിക്കുന്ന നൂറ് കണക്കിന് സ്ത്രീകള്‍ തങ്ങളോടൊപ്പമുണ്ട്. അവരുടെ തൊഴില്‍ നൈതികതയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.' അദ്ദേഹം എഴുതി. ദീപീന്ദർ ഗോയലിന്‍റെ ട്വീറ്റും വൈറലായി. ഇതിനകം എട്ട് ലക്ഷം പേരാണ് ദീപീന്ദറിന്‍റെ ട്വീറ്റ് കണ്ടത്.