ബൾഗേറിയൻ പ്രവാചകയായ ബാബ വംഗയുടെ 2026 ലെ പ്രവചനങ്ങളാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഒരു വലിയ ആഗോള സംഘർഷം, പ്രകൃതി ദുരന്തങ്ങൾ, കൃത്രിമബുദ്ധിയുടെ ആധിപത്യം, സാമ്പത്തിക പ്രതിസന്ധി, അന്യഗ്രഹജീവികളുമായുള്ള സമ്പർക്കം തുടങ്ങിയെ കുറിച്ചുള്ള പ്രവചനങ്ങൾ. 

ൾഗേറിയയിലെ ബെലാസിക്ക പർവതനിരകളിലെ റുപൈറ്റ് പ്രദേശത്ത് ജീവിച്ചിരുന്ന മുത്തശ്ശി വംഗ എന്നറിയപ്പെട്ടിരുന്ന ബാബ വംഗ തന്‍റെ പ്രവചനങ്ങളുടെ പേരില്‍ ലോക പ്രശസ്തയായ ഒരു സ്ത്രീയാണ്. കുട്ടിക്കാലം മുതലെ അന്ധയായിരുന്ന ബാബ വംഗ 1996 -ൽ മരണശേഷമാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്താണ് ബാബ വംഗയുടെ പ്രവചനങ്ങൾ ജനങ്ങൾ ശ്രദ്ധിച്ച് തുടങ്ങിയത്. ഇന്നും ബാബ വംഗയുടെ പ്രവചനങ്ങൾ ആളുകൾ ഏറെ കൗതുകത്തോടെ ശ്രദ്ധിക്കുന്നു.

2026 ബാബ വംഗയുടെ പ്രവചനങ്ങൾ

ലോകം ഒരു വലിയ ആഗോള സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന വര്‍ഷമാകും 2026 എന്ന് ബാബ വംഗ പ്രവചിച്ചതായി പറയപ്പെടുന്നു. 2026 ൽ ആരംഭിക്കുന്ന ഒരു വലിയ തോതിലുള്ള യുദ്ധം, വൻശക്തികൾ ഉൾപ്പെടെ പങ്കെടുക്കുകയും ഭൂഖണ്ഡങ്ങളിലുടനീളം വ്യാപിക്കുമെന്നും ബാബ വാംഗ പ്രവചിച്ചതായി റിപ്പോർട്ടുണ്ട്. 2026-ൽ ഭൂകമ്പങ്ങളും, അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂമിയിലെ കാലാവസ്ഥയെ തകിടം മറിക്കും. ഇത് ഭൂമിയിലെ കര വിസ്തൃതിയുടെ ഒരു പ്രധാന ഭാഗത്തെ (7-8 ശതമാനം) ബാധിച്ചേക്കാമെന്നും ബാബ വംഗ പ്രവചിക്കുന്നു. അതേസമയം മറ്റ് ഭാഗങ്ങളില്‍ വെള്ളപ്പൊക്കം, വരൾച്ച, തീവ്ര കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം ആവാസവ്യവസ്ഥയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും മാറ്റം സംഭവിക്കാമെന്നും വംഗ പ്രവചിക്കുന്നു.

ആധിപത്യം നേടുന്ന കൃത്രിമബുദ്ധി

2026 ആകുമ്പോഴേക്കും പ്രധാന തീരുമാനങ്ങളിലും വ്യവസായങ്ങളിലും ഒരുപക്ഷേ മനുഷ്യജീവിതത്തിൽ പോലും ആധിപത്യം സ്ഥാപിക്കുന്ന ഘട്ടത്തിലേക്ക് AI വികസിക്കുമെന്നും അവര്‍ പ്രവചിച്ചു. ഒപ്പം മനുഷ്യന് അന്യഗ്രഹ ജീവികളുമായുള്ള ആദ്യ സമ്പർക്കം സാധ്യമാകുമെന്നും അവ‍ർ പറയുന്നു. നവംബറിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഒരു വലിയ ബഹിരാകാശ പേടകം പ്രവേശിക്കുമെന്നാണ് ബാബയുടെ പ്രവചനം.

റഷ്യയിൽ നിന്നൊരു നേതാവ്

2026 ൽ "ലോകത്തിന്‍റെ പ്രഭു" അല്ലെങ്കിൽ ആഗോള കാര്യങ്ങളുടെ അധിപൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ശക്തനായ നേതാവ് റഷ്യയിൽ നിന്നും ഉയർന്നുവരുമെന്നും ബാബ പ്രവചിക്കുന്നു. അതേസമയം അടുത്ത വര്‍ഷം ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടക്കും. ലോക കറൻസികളിൽ തകർച്ചയോ തിരുത്തലോ ഉണ്ടാകുമെന്നും അവർ പ്രവചിച്ചിക്കുന്നു. ബാങ്കിംഗ് പരാജയങ്ങളും ഉയർന്ന പണപ്പെരുപ്പവും സൃഷ്ടിക്കപ്പെടും. 2026 ൽ സ്വർണ്ണ വില അപ്രതീക്ഷിതമായി ഉയരും.

ചൈനയുടെ ആധിപത്യം

2026 ചൈനയ്ക്ക് വലിയ ആധിപത്യം നേടുന്ന വർഷമാകുമെന്നാണ് മറ്റൊരു പ്രവചനം. തായ്‌വാന്‍റെ പൂർണ്ണ നിയന്ത്രണമോ അല്ലെങ്കിൽ ദക്ഷിണ ചൈനാ കടലിലെ ആധിപത്യമോ ചൈന നേടും ഇത് ലോകത്തിന്‍റെ രാഷ്ട്രീയാധിപത്യത്തിലും വലിയ മാറ്റം സൃഷ്ടിക്കും. കാലാവസ്ഥാ വ്യതിയാവും രാഷ്ട്രീയവും സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ഫലമായി ലോകത്ത് വലിയ കുടിയേറ്റങ്ങളും വലിയ തോതിലുള്ള സാമൂഹിക അശാന്തിയോ സമൂഹങ്ങളുടെ പരിവർത്തനമോ സൃഷ്ടിക്കപ്പെടുമെന്നും ബാബ വംഗ പ്രവചിക്കുന്നു, അതേസമയം പ്രവചനങ്ങൾ ബാബ വംഗയുടെതല്ലെന്നും ചിലര്‍ സമ‍ർത്ഥിക്കുന്നു.